വൈക്കിംഗുകൾ തെക്കൻ യൂറോപ്പിലേക്ക് കപ്പലുകളിൽ സ്ഥിരമായി യാത്രതുടങ്ങിയപ്പോഴാണ് അവരുടെ കപ്പലുകളിൽ എലികൾ കടന്നുകൂടിയതും, ഭക്ഷണസാധനങ്ങൾ നശിപ്പിക്കുവാൻ ആരംഭിച്ചതും. അങ്ങിനെ ഇംഗ്ലണ്ടിൽ നിന്നോ മറ്റോ തണുപ്പിനെ ചെറുക്കുവാൻ അത്യാവശ്യം രോമമൊക്കെയുള്ള ഏതോ ഒരു പൂച്ച വർഗ്ഗത്തെ അവർ കപ്പലുകളിൽ കയറ്റി യാത്ര തുടർന്നു. തുടർന്ന് അവ പതിനൊന്നാം നൂറ്റാണ്ടോടെ നോർവേയിൽ പെറ്റുപെരുകയും ചെയ്തു. വീണ്ടും പതിനാലാം നൂറ്റാണ്ട് ആയതോടെ കുരിശുയുദ്ധത്തിനായിപോയ സ്കാൻഡിനേവിയൻ യോദ്ധാക്കൾ തിരികെ വന്നപ്പോൾ മറ്റൊരു ഇനം പൂച്ചകളെ മധ്യയൂറോപ്പിൽ നിന്നും നോർവേയിലേക്ക് കൊണ്ടുവന്നു. ഈ രണ്ട് ഇനങ്ങളും നോർവേയിലെ ഫാമുകളിൽ ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും അവസാനം ഇന്നത്തെ നോർജീവിയൻ കാട്ടുപൂച്ച ഉടലെടുക്കുകയും ചെയ്തു.

വൈക്കിംഗ് പുരാണകഥകളിൽ സ്കോഗ്സ്കട്ട് (Skogkatt) എന്നാണ് ഈ പൂച്ചയെ പരാമർശിക്കുന്നത്. ഇന്നുള്ള നോർവീജിയൻ കാട്ടുപൂച്ചയുടെ മുൻഗാമിയാവണം ഇത്. വൈക്കിങ്ങുകളുടെ യുദ്ധദേവതയായ ഫ്രെയയുടെ (Freyja) രഥം വലിക്കുന്നത് കൂറ്റൻ സ്കോഗ്സ്കട്ട് കാട്ടുപൂച്ചകളാണ് എന്നാണ് വെയ്പ്പ്. നല്ല മരംകേറിയും, അത്യാവശ്യം തണുപ്പിനെ അതിജീവിക്കുകയും ചെയ്യുന്ന ഈ വൃഷദംശകം ഇന്ന് നോർവേയുടെ ദേശീയ മാർജ്ജാരനാണ്.
സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!