1954 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നിന്നും NG പിള്ള എന്നൊരാൾ JBNHS മാഗസിനിൽ എഴുതിയ കുറിപ്പിലാണ് 1953 ഒക്ടോബർ നവംബർ മാസങ്ങളിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ ഒരു കൂട്ടത്തിൽ തന്നെയുള്ള എട്ടോളം ആനകൾ ചെരിഞ്ഞതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്കൂട്ടത്തിലെ ബാക്കിയുള്ള അഞ്ച് ആനകൾ കുഴപ്പമൊന്നും കൂടാതെ രക്ഷപെടുകയും ചെയ്തു. സാംക്രമിക രോഗങ്ങൾ, വിഷപ്രയോഗം തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ചെങ്കിലും ആ കൂട്ടത്തിൽ തന്നെയുള്ള, മറ്റ് ആനകൾക്കോ, പരിസരങ്ങളിലുള്ള മറ്റ് സസ്യബുക്കുകൾക്കോ കുഴപ്പങ്ങൾ ഒന്നും തന്നെയും കാണാതിരുന്നതിനാൽ അതെല്ലാം പിന്നീട് തള്ളിക്കളഞ്ഞു. അവസാനം ഈ എട്ട് ആനകളും വിഷമുള്ള ഏതെങ്കിലും ചെടികൾ കഴിച്ചിരിക്കാൻ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.
അങ്ങിനെയാണ് പെരിയാർ സങ്കേതത്തിന് ചുറ്റുമുള്ള എസ്റ്റേറ്റുകളിൽ താമസിക്കുന്ന പണിക്കാരിൽ കുറച്ച് പേർ കൃഷി ചെയ്തിരുന്ന കോഡോ മില്ലറ്റ് അല്ലെങ്കിൽ വരക് (Paspalum scrobiculatum) എന്ന ധാന്യത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്. വരകിന് പാസ്പാലം എർഗോട്ട് (Paspalum ergot) എന്നൊരു ഫംഗൽ രോഗം പിടിപെടാറുണ്ട്. അത് ബാധിച്ച ചെടികൾ ഭക്ഷിച്ചാൽ മനുഷ്യനും, മൃഗങ്ങൾക്കും ജീവഹാനിവരെയും സംഭവിക്കാം. കേന്ദ്രീയനാഡികളെ ഇത് ബാധിക്കുകയും, തന്മൂലം പേശികൾക്ക് ബലക്കുറവ് ഉണ്ടാവുകയും ചെയ്യും. തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ വണ്ണാത്തിപ്പാറൈ റിസർവിൽ 1933ൽ 14 ആനകളാണ് ഈ ഫംഗൽ ബാധയേറ്റ് മരണമടഞ്ഞത്. മോരിൽ വാളൻപുളി ചേർത്ത് കൊടുക്കുന്നത് ഇതിന് ആന്റിഡോട്ടാണ് എന്നാണ് എഴുതിയിരിക്കുന്നത്.
Reference : Page 206 JOURNAL,BOMBAY NATURAL HIST. SOCIETY, Vol.52

Paspalum ergot is a fungal disease to which kodo millet is susceptible. Hardened masses of this fungus, called sclerotia, will grow in place of the millet grain. These compact fungi growths contain a chemical compound that is poisonous to humans and livestock if consumed, and potentially fatal. It causes damage to the central nervous system, causing excitability in animals and eventually loss of muscle control. If the symptoms are caught early and the animals are removed from the infected food, they have a good chance of recovery. Cleaning the seeds by winnowing them before storage may remove the fungal spores.
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!