1953 കാലങ്ങളിൽ തെക്കൻ കർണാടക വനങ്ങളിൽ ഇന്നത്തെ കൊല്ലെഗൽ താലൂക്കിൽ, കുട്ടികൾ കൂടെയുള്ള ഒരു പെൺ കടുവ നരഭോജിയായി മാറിയിരുന്നു. ഇതിനെക്കുറിച്ച് RC മോറിസ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1953 ഒക്ടോബർ മാസത്തിൽ ആ കടുവ ചോളഗർ വിഭാഗത്തിൽ പെടുന്ന ഒരാളെ കൊന്നു ഭക്ഷിച്ചു എന്നാണ് എഴുതിയിട്ടുള്ളത്. ലിംഗായത്തുകൾ ജീവിക്കുന്ന സമതലങ്ങളുടെ അടുത്തുള്ള കുന്നുകളിലും, കാടുകളിലുമായിട്ടാണ് ചോളഗർ കൃഷി ചെയ്തും, വേട്ടയാടിയും ജീവിച്ചിരുന്നത്.

അവരുടെ ജീവിതം എത്രത്തോളം ദയനീയമായിരുന്നു എന്ന് മോറിസിന്റെ കുറിപ്പ് വായിച്ചാൽ നമുക്ക് പിടികിട്ടും നരഭോജി കടുവ ഭക്ഷിച്ച ചോളഗന്റെ കുടുംബത്തിൽ ഇനി ഒരാൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് മോറിസ് പറയുന്നത്. മറ്റ് നാല് പേരും കാട്ടിൽ വെച്ച് തന്നെയാണ് മരണപ്പെട്ടത്. രണ്ടുപേർ കാട്ടിൽ മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണു മരിച്ചു. മറ്റൊരാളെ ഒരു പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു, അയാൾ പിന്നീട് മരണപ്പെട്ടു. നാലാമത്തെയാൾ കാട്ട് പോത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
നരഭോജി ഭക്ഷിച്ച ചോളഗന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത ശേഷം കടുവയെ തിരക്കി ഇറങ്ങിയെങ്കിലും നിർഭാഗ്യവശാൽ മോറിസിന് അതിനെ കണ്ടെത്തുവാൻ സാധിച്ചില്ല.
Reference : Page 200, JOURNAL, BOMBAY NATURAL HIST. SOCIETY, Vo.52.
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!