ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഗിർ വനങ്ങൾക്ക് പുറത്ത് ഏഷ്യാറ്റിക് ലയൺസ് എന്താണ്ട് പൂർണമായി തന്നെ നാമവിശേഷമായികഴിഞ്ഞിരുന്നു. എങ്കിലും ഇറാനിനും, ബലോച്ചിസ്ഥാനിലും കുറച്ച് വർഷങ്ങൾക്കൂടി പല സ്ഥലങ്ങളിലും സിംഹങ്ങളെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ആ വർഷം ബലൊച്ചിസ്ഥാൻ വഴി ട്രെയിനിൽ കടന്നുപോയ അഡ്മിറൽ ഫിലിപ്പ് ഡ്യൂമാസ് താൻ ഒരു സിംഹത്തെ വഴിയിൽ കണ്ടതായി 1935 ലെ ഫീൽഡ് മാഗസിനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആ കത്തിന്റെ പരിഭാഷ താഴെ ചേർക്കുന്നു.
‘സർ,—കഴിഞ്ഞ ഫെബ്രുവരി 19-ന് ഹൈദരാബാദിൽ നിന്ന് ക്വെറ്റയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും, സിബി കടന്ന് അധികം താമസിയാതെ, ബൊലാൻ പാസിൽ, ഞാനും, എന്റെ ഭാര്യയും, ഞങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന മിസ് മായോയും, മറ്റുളളവരും സടയില്ലാത്ത ഒരു സിംഹത്തെ വ്യക്തമായി കണ്ട സംഭവം നിങ്ങളുടെ വായനക്കാരിൽ പലർക്കും കൗതുകകരമായിരിക്കാം. ആടിനെ തിന്നുകൊണ്ട് നിലത്ത് കിടക്കുന്നത് ആദ്യം കണ്ടപ്പോൾ, ഏകദേശം 25 യാർഡ് അകലെയായിരുന്നു അത്. പിന്നീട് അത് എഴുന്നേറ്റു, ആടിനെ വായിൽ തന്നെ പിടിച്ച്, ഏകദേശം 10 യാർഡ് പിന്നോട്ട് പോകുകയും ചെയ്തു. വളരെ തടിച്ച, ഇളം തവിട്ടുനിറമുള്ള, അത് ഒരു വലിയ സിംഹമായിരുന്നു. എങ്കിലും ഇവിടെ ഒരു സിംഹം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പല ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചു. പക്ഷേ ഞങ്ങൾ ഒരു സിംഹത്തെ തന്നെയാണ് കണ്ടതെന്ന് എനിക്ക് ബോധ്യമുണ്ട്.”
— 381 JOURNAL, BOMBAY NATURAL HIST. SOCIETY, VoL. XXXVIII
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!