TITLE : സിംഹത്തിന്റെ ശത്രു. അറ്റ്ലസ് സിംഹങ്ങളുടെ കഥ.
AUTHOR : ജൂലിയസ് മാനുവൽ

ബാർബറി സിംഹങ്ങൾ എന്നറിയപ്പെടുന്ന അറ്റ്ലസ് ലയൺസ് അസാമാന്യ വലിപ്പമുള്ള സിംഹങ്ങളുടെ ഒരു കൂട്ടമായിരുന്നു. എന്നാൽ വടക്കൻ ആഫ്രിക്കയിലെ നാടോടിവർഗ്ഗങ്ങളുടെ നിലനിൽപ്പിന് തന്നെ അവ ഭീഷണിയായപ്പോൾ അവയെ കൊല്ലുവാൻ അവർ സകലവിധ മാർഗ്ഗങ്ങളും പ്രയോഗിച്ചു തുടങ്ങി. അവസാനം ജൂൾ ജെറാർഡ് എന്നൊരു ഫ്രഞ്ച് പട്ടാളക്കാരൻകൂടി രംഗത്ത് ഇറങ്ങിയതോടെ ബാർബറി സിംഹങ്ങളുടെ മരണമണി മുഴങ്ങി. ഇത് അറ്റ്ലസ് സിംഹങ്ങളുടെ ചരിത്രമാണ്. കൂട്ടത്തിൽ ജൂൾ ജെറാർഡ് എന്ന വേട്ടക്കാരന്റെ ജീവിതകഥകൂടിയാണിത്.