TITLE : സ്വർണ്ണനഗരം തേടി
AUTHOR : ജൂലിയസ് മാനുവൽ
PUBLISHER : മാതൃഭൂമി ബുക്സ്

സ്പാനിഷ് കച്ചവടകണ്ണുകൾ തെക്കേഅമേരിക്കയിൽ പരതിനടക്കുന്ന കാലം. അധിനിവേശക്കാരും, ജസ്യൂട്ട് പുരോഹിതരും തെക്കേഅമേരിക്കയുടെ ഉൾവനങ്ങളിൽവരെയും ചെന്നെത്തിക്കഴിഞ്ഞു. എന്നാൽ അവരാരും ഇനിയും കണ്ടിട്ടില്ലാത്ത, വെറും കേട്ടറിവ് മാത്രമാണുണ്ടായിരുന്ന ഒരു സ്ഥലംകൂടി തെക്കേഅമേരിക്കൻ കാടുകളിൽ ഉണ്ടായിരുന്നു, എൽ ഡൊറാഡോ!
സ്വർണ്ണനഗരമായ എൽ ഡോറാഡോയെന്ന സ്വപ്നഭൂമി തേടി യാത്രതിരിച്ച ഫ്രാൻസിസ്കോ ഒറിയാന അവസാനം ചെന്നെത്തിയത് കടലോളം വലിപ്പമുള്ള ഒരു കൂറ്റൻ നദിയിലാണ്. അമസോൺസ് എന്ന പെൺപോരാളികൾ യുദ്ധം ചെയ്യുന്ന ഘോരവനങ്ങൾക്കിടയിലൂടെ ഒഴുകുന്ന ആ മഹത്തായ നദിക്ക് അവരൊരു പേരിട്ടു…….. ആമസോൺ!
ഇത് തെക്കേഅമേരിക്കയുടെ കഥയാണ്. ആമസോണിലൂടെ ആദ്യമായി സഞ്ചരിച്ച ഫ്രാൻസിസ്കോ ഒറിയാന കണ്ട കാഴ്ചകൾ ഇനി നിങ്ങൾക്കും നേരിട്ടനുഭവിക്കാം!