ഭൂമിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സാഹസികയാത്ര ഏതാണ് ? മുകളിലേയ്ക്ക് കയറിയാല്‍ എവറസ്റ്റ് വരെ . പക്ഷെ എത്രയോ പേര് കയറി ഇറങ്ങിക്കഴിഞ്ഞു അത് . വേറെ ഏതെങ്കിലും ഒരു മല കയറാം എന്ന് വെച്ചാല്‍ തന്നെ ഗൂഗിള്‍ എര്‍ത്തില്‍ നോക്കി പഠിച്ച ശേഷം എങ്ങിനെ കയറാം എന്ന് തീരുമാനിക്കാം . അതിലെന്താ ഒരു രസം ? ഇനി കടലിനടിയിലേയ്ക്ക് പോയാലോ ? മരിയാനാ കിടങ്ങാണ് അങ്ങേ […]
Daily Archives: August 24, 2018
കോട്ടയം ജില്ലയിൽ കുറുക്കൻ കുന്ന് എന്നൊരു സ്ഥലമുണ്ട് . കേൾക്കാൻ വഴിയില്ല . ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് ഇരിക്കുന്ന സ്ഥലത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് . അവിടെ നിന്നും നേരെ പടിഞ്ഞാറോട്ടു തിരിച്ചാൽ പതിനഞ്ചാം നൂറ്റാണ്ടിലെ ചുവർ ചിത്രങ്ങൾ പേറുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ എത്തും . ഇവിടുത്തെ മയിലാട്ടം പ്രശസ്തമാണ് . വീണ്ടും പടിഞ്ഞാറോട്ട് പോകാം , അവിടെ കുന്നിൻ മുകളിൽ കുന്നത്തൃക്ക ശ്രീ മഹാദേവക്ഷേത്രം ഇരിപ്പുണ്ട് . […]
ഫേസ്ബുക്കിൽ മതവും രാഷ്ട്രീയവും പറഞ്ഞു മടുത്തെങ്കിൽ കുറച്ചു നേരം റിലാക്സ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റുന്ന ചില വിദ്യകൾ പറഞ്ഞു തരാം . താഴെപ്പറയുന്നതെല്ലാം ആസ്വദിച്ചശേഷം നമ്മുക്ക് പൂർവ്വാധികം ശക്തിയോടെ തിരികെ വന്ന് എതിരാളികളെ നിലംപരിശാക്കാം . 1 . വഴി ഒന്ന് – എവറസ്റ് കയറുക ഇതൊരു വിർച്വൽ യാത്രയാണ് ത്രീ ഡി ചിത്രങ്ങളും അതിനു ചേർന്ന ശബ്ദങ്ങളും അകമ്പടിയായി ഉണ്ട് . ബേസ് ക്യാംപിൽ നിന്നും യാത്ര ചെയ്ത് […]
Posted On 15 September 2017 ഒരു ഹറിക്കേൻ വരുന്നുണ്ട് . ഫ്ലോറിഡക്കാർ വർഷാവർഷം കേട്ടു പഴകിയ വാചകം . പക്ഷെ നേരെചൊവ്വേ ഒരു ചുഴലിക്കാറ്റ് കണ്ടിട്ടുള്ള മലയാളികൾ ഇവിടെ ചുരുക്കം . ഭൂരിഭാഗം മല്ലൂസും എത്തുന്നതിന് മുമ്പേയാണ് ആൻഡ്രൂ എന്ന കൊടുങ്കാറ്റ് ഇവിടെ മുഴുവനും നാശം വിതച്ചു പോയത് . പിന്നെ കത്രീന വന്നു . എങ്കിലും ജീവിതത്തിൽ നല്ലൊരു പ്രകൃതിക്ഷോഭം നേരിൽ കണ്ടിട്ടില്ല നമ്മൾ മലയാളികൾക്ക് ഇതൊക്കെ പുച്ഛമാണ് […]
ചെറുപ്പത്തിൽ സ്ഥിരമായി വേനലാവധിക്കാലത്ത് പൊയ്ക്കൊണ്ടിരുന്ന സ്ഥലമാണ് വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്തുള്ള വടക്കനാട് . അന്ന് ബത്തേരിയിൽ നിന്ന് ഒരേയൊരു സർക്കാർ വണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ചുറ്റോടു ചുറ്റും വനത്താൽ ബന്ധിതമായ ഒരു ഗ്രാമമായിരുന്നു അത് . ബന്ധുവും , അളിയനും സുഹൃത്തുമൊക്കെയായിരുന്ന സ്റ്റാൻലിയേട്ടന്റെ വീട്ടിലാണ് കിടപ്പ് . അന്നൊരു ചാരായഷാപ്പ് നടത്തിയിരുന്ന അദ്ദേഹം താമസിച്ചിരുന്നത് അധികം ദൂരെയല്ലാത്ത ഒരിടത്തായിരുന്നു . മുളംകമ്പുകൾ കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു കൊച്ചു വീട് […]
ഫ്ലോറിഡയിലെ നടപ്പാതകളിൽ സ്ഥിരം കണ്ടുമുട്ടാറുള്ള ഒരു ജീവിയാണ് താഴെ ചിത്രത്തിൽ കാണുന്നത് . സ്പ്രിംഗ് പോലത്തെ വാലുമായി , നമ്മുടെ സാമിപ്യമറിയുന്ന മാത്രയിൽ ഇവറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കാണാം .ഫ്ലോറിഡയിൽ എത്രകൊല്ലം ജീവിച്ചാലും നാം എന്നും കാണുന്ന ഈ ജീവി ഏതാണെന്നു അറിയേണ്ട ഒരാവശ്യവും ഒരു സാധാരണക്കാരനില്ല . ഒരു മലയാളിയെ ഇവിടെ നേരിട്ട് സ്വാധീനിക്കുന്ന ഒരേയൊരു ജീവി ഇഗ്വാനയാണ് . കാരണം സകല പച്ചക്കറികളും ഇത് നശിപ്പിച്ചുകളയും […]
അസുഖം കാരണം പണിക്കൊന്നും പോകാതെ നടുവിനൊരു ബെൽറ്റും കെട്ടി വീടിന്റെ മുൻപിലൊരു കസേരയും ഇട്ട് കാലുംകയറ്റിവെച്ച് കുറേനേരം ഇരുന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . പണ്ട് “പോക്കിരിമോൻ ” ഗെയിം കളിച്ചോണ്ടു വഴിയിൽക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉച്ചത്തിൽ ബഹളം വെച്ച് നടന്ന അയൽപക്കത്തെ പീക്കിരി പിള്ളേരുകടെ കയ്യിൽ ദാണ്ട് പുതിയൊരു സാധനം ! അത് വിരലിനിടയിൽ വെച്ച് കറക്കികൊണ്ടാണ് പിള്ളേർ നടക്കുന്നത് . മെയിൽ ബോക്സിന്റെ മുകളിലും വണ്ടിയുടെ മുകളിലും […]
ഫേസ്ബുക്കിൽ തങ്ങൾക്കിഷ്ടപ്പെട്ട ആളുകളുടെ പേരുകളുടെ ലിസ്റ്റ് ഉണ്ടാക്കൽ എന്ന പരിപാടി പലരും കാലാകാലങ്ങളായി ചെയ്തുപോരുന്നുണ്ട് . അങ്ങനെയുള്ള ലിസ്റ്റുകളിലും താഴെവരുന്ന കമന്റുകളിലും വരുന്ന പേരുകാരെ ആളുകൾ കണ്ണുമടച്ച് ഫോളോചെയ്യാറോ അല്ലെങ്കിൽ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത് കൂടെചേരുകയോ ചെയ്യാറുണ്ട് . കൂടുതലും രാഷ്ട്രീയം , കല , സാഹിത്യം , വിമർശനം തുടങ്ങിയ മേഖലകളിലുള്ളവരുടെ പേരുകളാണ് സാധാരണ പലരും നിർദേശിക്കാറുള്ളത് . എന്നാൽ ചിലർ ആളുകളെ പല വിഭാഗങ്ങളിലായി തരംതിരിച്ച് ലിസ്റ്റ് […]
നല്ല കാലാവസ്ഥ ! രാവിലെ ഒന്ന് നടന്നുകളയാം പബ്ളിക്സ് ഷോപ്പിംഗ് മാളിൽ നിന്നൊരു ക്യൂബൻ കോഫിയും തട്ടാം എന്നിങ്ങനെ വിചാരിച്ചാണ് നടക്കാനിറങ്ങിയത് പക്ഷെ കുറച്ചു നടന്നുകഴിഞ്ഞപ്പോൾ തന്നെ മുന്നിലൊരു തടസം നേരിട്ടു. ഒരുത്തൻ വഴിനിറഞ്ഞു നടന്നുപോകുന്നു . ഒരു മിനുട്ട് വലതുകൂടി പിന്നെ രണ്ടു മിനറ്റ് ഇടത്തുകൂടി . കാര്യമായ “മരുന്ന് ” അടിച്ചിട്ടുണ്ട് എന്ന് പിടികിട്ടി . കൈയിൽ എരിയുന്ന ഒരു സിഗരറ്റും ഉണ്ട് . വേഗതകൂട്ടി ഓവർറ്റെയ്ക്ക് ചെയ്തതും […]
കോട്ടയം, പുതുപ്പള്ളി IHRD യില്‍ നിന്നും പഠിച്ച PGDCA കൊണ്ട് ഇതുവരെ എനിക്ക് പ്രയോജനം ഉണ്ടായിരുന്നില്ല . തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറിയില്‍ ഫിസിക്സ് അദ്ധ്യാപകനായി ജോലിചെയ്യുന്ന സമയം മോര്‍ണിംഗ് ബാച്ചില്‍ ചേര്‍ന്ന് വെറുതേ പഠിച്ചതാണ് ഈ കോഴ്സ് . രാവിലെ പഠനം , പിന്നെ പഠിപ്പീര് , ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും മുങ്ങി ഞാനും സുഹൃത്ത് രാജേഷ് ശിവനും ചേര്‍ന്നെഴുതിയ പ്ലസ്ടു ഫിസിക്സ് ഗൈഡ് വില്‍പ്പന . ഇതായിരുന്നു അക്കാലത്തെ റൊട്ടീന്‍ […]
കുറച്ചധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍പ്പുക്കരയിലെ ഒരു തണുത്ത പ്രഭാതം . പപ്പാ എഴുന്നെല്‍ക്കുന്നതിനും മുന്നേ മുറ്റത്ത് കിടക്കുന്ന മനോരമ – ദേശാഭിമാനി പത്രങ്ങള്‍ കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ എന്നും ആറുമണിക്ക് തന്നെ എഴുന്നെല്‍ക്കുന്നതായിരുന്നു ശീലം . ചിലപ്പോള്‍ അമര്‍ചിത്രകഥയും അല്ലെങ്കില്‍ പൈക്കോ ക്ലാസിക്കും കൂടെ തരപ്പെട്ടെക്കാം . പപ്പയുടെ കയ്യില്‍ പെട്ടാല്‍ മുഴുവനും തീര്‍ക്കാതെ തരില്ല . പത്ത് വയസിനിളപ്പമുള്ള അനിയത്തി ഇക്കാര്യത്തില്‍ ഒരു ഭീഷണി ആയിരുന്നില്ല . പക്ഷെ അന്ന് […]
ഡാനാ പോയിന്റ് (Dana Point, California) കാലിഫോര്‍ണിയന്‍ തീരത്തെ ഒരു ചെറു തുറമുഖ പട്ടണമാണ് . എല്ലാവര്‍ഷവും മാര്‍ച്ചില്‍ നടത്തുന്ന തിമിംഗലങ്ങളുടെ ആഘോഷത്തിന് (Festival of Whales, fb.com/DPFestivalOfWhales) ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത് . മാത്രവുമല്ല എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ Tall Ships Festival ഉം ഇവിടെ നടത്താറുണ്ട് ( ഉയരം കൂടിയ പായ്മരങ്ങളോട് കൂടിയ പഴയ രീതിയില്‍ ഉള്ള പായ്ക്കപ്പല്‍ ). Ocean Institute ആണ് പ്രശസ്തമായ […]
ഇപ്പോൾ പോലും അലാം ക്ലോക്കിനെയോ മൊബൈൽ റിമൈണ്ടറിനെയോ വിശ്വസിക്കാത്ത ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് . സമയത്ത് ഇവ പ്രവർത്തിച്ചില്ലെങ്കിലോ എന്ന പേടിയാണ് കാരണം . അപ്പോൾ 1920 പതുകളിലെ കാര്യം പറയണോ . കീ കൊടുക്കാൻ മറന്നു പോയാൽ പിറ്റേന്ന് അലാറം അടിക്കില്ലെന്നു മാത്രമല്ല സമയവും തെറ്റിച്ചു കാണിക്കുന്ന ക്ലോക്കുകൾ ഉള്ള കാലം . യന്ത്രത്തെക്കാൾ മനുഷ്യനെ തന്നെ ആണ് വിശ്വാസം കൂടുതൽ . അപ്പോൾ രാവിലെ കറക്റ്റ് […]
ഇത് അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ ആൽബുക്കെർക്കിൽ ( Albuquerque ) ൽ എല്ലാ വർഷവും ഒക്ടോബർ ആദ്യവാരം കൊണ്ടാടുന്ന ഒരു ബലൂണ്‍ മേളയാണ് . 1972 ൽ 770 KOB Radio സ്റ്റെഷന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത് ആരംഭിച്ചത് . ഏകദേശം അഞ്ഞൂറോളം ഹോട്ട് എയർ ബലൂണുകൾ ഇതിൽ പങ്കെടുക്കാറുണ്ട് . ചൂട് വായുവിന് സാന്ദ്രത കുറയും എന്ന തത്വം ആണ് ഹോട്ട് എയർ ബലൂണുകളുടെ അടിസ്ഥാനം . […]
പൗരാണിക ഗ്രീക്കിൽ Megalodon എന്നാൽ “വലിയ പല്ലുള്ളവൻ” എന്നാണ് അർഥം. Megalodon എന്ന ചരിത്രാതീത കാലത്തെ സ്രാവ് എന്തുകൊണ്ടും ആ പേരിന് അനുയോജ്യൻ ആണ് . അവന്റെ ഒരു പല്ലിന്റെ ഭാഗം നോർത്ത് കരൊലിനായിൽ നിന്നും കിട്ടിയതാണ് ചിത്രത്തിൽ കാണുന്നത് .ഏകദേശം മൂന്നു മില്ല്യൻ വർഷങ്ങൾക്ക് മുൻപ് ഈ ഭീമൻ സ്രാവുകൾ സമുദ്രങ്ങളെ ഇളക്കി മറിച്ചു വിളയാടിയിരുന്നു ! 18 മീറ്റർ വരെ നീളം ഇവക്കു ഉണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നു […]
Tancrède Dumas (1830-1905) ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫർ ( ഫ്രഞ്ച് ഒർജിൻ ) ആയിരുന്നു . 1860 ൽ ബെയ്റൂട്ടിൽ ഒരു സ്റ്റുഡിയോ തുടങ്ങിയ അദ്ദെഹം അകാലത്ത് albumen print വിദ്യ ഉപയോഗിച്ചാണ് തന്റെ ഫോട്ടോകൾ ” പ്രിന്റ് ” ചെയ്തിരുന്നത് . അറബു നാടുകളിലെ വിവധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹം എടുത്ത ഫോട്ടോകൾ അക്കാലത്തെ അവിടുത്തെ ജീവിതം നമ്മുക്ക് മുന്നിൽ തുറന്നു കാട്ടുന്നു . ആ കൂട്ടത്തിലെ ഒരു […]
ലോകത്തിലെ ഏറ്റവുംവലിയ പവിഴപ്പുറ്റ് ആയ Great Barrier Reef നെ കുറിച്ച് നാം എല്ലാം കേട്ടിട്ടുണ്ട്. മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇത് ബഹിരാകാശത്ത് നിന്ന്പോലും ദ്രിശ്യമാണ്. coral polyps എന്നകുഞ്ഞ് ജീവികളാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. അതുല്യമായ ഈ ആവാസവ്യവസ്ഥ നമ്മെ പോലെ ഒരാള്‍ക്ക് നേരില്‍പോയി കാണുക അസാധ്യമാണല്ലോ. ( കാശുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ട്). എന്നാല്‍ വീട്ടില്ഇരുന്ന് ഈ സമുദ്ര വിസ്മയതിന്റെ ഏതാനും ചില ഭാഗങ്ങള്‍ 360 ഡിഗ്രീ […]
പ്രകൃതിയില്‍ തിളങ്ങി നടക്കുന്ന ജീവികള്‍ ധാരാളം ഉണ്ട്. നമ്മുടെ മിന്നാമിനുങ്ങുകള്‍, bobtail squid എന്ന കടല്‍ ജീവി, Sea Sparkle എന്ന കടല്‍ പ്ലാങ്ക്ടനുകള് എന്നിവയൊക്കെ ഇങ്ങനെ സ്വയം തിളങ്ങുന്ന ജീവികള്‍ ആണ്. ഈ പ്രതിഭാസത്തെ നാം bioluminescence (ബയോലൂമിനന്സെന്സ്) എന്ന് പറയും. ഇവിടെ ഈ ജീവികള്‍ പ്രകാശം സ്വയം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കരണ്ട് പോകുമ്പോള്‍ പച്ച വെളിച്ചം തരുന്ന ചിലവസ്തുക്കളെ നാം കണ്ടിട്ടില്ലേ . ചില കൊന്തകളും […]
ആകാശ നഗരത്തിന്റെ കാഴ്ച ചൈനക്കാര്‍ രണ്ടോ മൂന്നോ മിനുട്ട് മാത്രം ആണ് കണ്ടെതെങ്കിലും ഇതിന്റെ ഫോട്ടോയും മറ്റും fecebook ല്‍ ഒഴുകി നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങലേറെ ആയി . ഇതിനെ ചുറ്റി പറ്റി അനേകം കഥകളും ഇതിനിടക്ക് മനുഷ്യര്‍ ഉണ്ടാക്കി എടുത്തു . പ്രധാനമായും ” പണി ” നാസയ്ക്ക് തന്നെ ആണ് കിടിയത് . അവരുടെ Blue Beam എന്ന പ്രോജക്ടിന്റെ ടെസ്റ്റ് ആണ് അവിടെ നടന്നതെന്നാണ് ഒരു […]