ഒറിജിനൽ ചിത്രവും ” ഉണ്ടാക്കിയെടുത്ത ” കഥയും

Tancrède Dumas (1830-1905) ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫർ ( ഫ്രഞ്ച് ഒർജിൻ ) ആയിരുന്നു . 1860 ൽ ബെയ്റൂട്ടിൽ ഒരു സ്റ്റുഡിയോ തുടങ്ങിയ അദ്ദെഹം അകാലത്ത്‌ albumen print വിദ്യ ഉപയോഗിച്ചാണ് തന്റെ ഫോട്ടോകൾ ” പ്രിന്റ്‌ ” ചെയ്തിരുന്നത് . അറബു നാടുകളിലെ വിവധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹം എടുത്ത ഫോട്ടോകൾ അക്കാലത്തെ അവിടുത്തെ ജീവിതം നമ്മുക്ക് മുന്നിൽ തുറന്നു കാട്ടുന്നു . ആ കൂട്ടത്തിലെ ഒരു ചിത്രമാണ് കുള്ളനായ ഒരു ആളെ അന്ധനായ ഒരു മനുഷ്യൻ ചുമന്നു കൊണ്ട് പോകുന്ന ചിത്രം . 1889 ൽ ദാമാസ്ക്കസിൽ വെച്ച് എടുത്ത ഒരു ചിത്രം എന്നതിനപ്പുറം ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല . കാരണം ചിത്രങ്ങൾ എടുക്കുന്ന പണിയേ ദുമാസിന് ഉണ്ടായിരുന്നുള്ളൂ . അതിന്റെ കൂടെ പശ്ചാത്തലം എഴുതുന്ന രീതി അദ്ദേഹത്തിന് ഇല്ലായിരുന്നു . എന്നാൽ ഭാവന സമ്പന്നരായവർ ഇത് പറ്റിയ ഒരു ” കഥ ” ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു . പക്ഷെ ചില കഥകൾ മത സൗഹാർദം ഊട്ടി ഉറപ്പിക്കും എന്നതിനാൽ അത് അങ്ങിനെ തന്നെ ഓടട്ടെ എന്ന് വിചാരിച്ചാൽ തെറ്റുണ്ടോ ? 

Advertisements

ഒറിജിനൽ ചിത്രവും " ഉണ്ടാക്കിയെടുത്ത " കഥയും 1
( ഈ കഥയും ഭാവനയും എവിടെ നിന്നും കിട്ടി എന്ന് തപ്പിയപ്പോൾ അതിന്റെ ഉത്തരവും കിട്ടി >>> https://en.wikipedia.org/wiki/The_Blind_Man_and_the_Lame…)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ