പലതുള്ളി – 3

പലതുള്ളി - 3 1

കോട്ടയം, പുതുപ്പള്ളി IHRD യില്‍ നിന്നും പഠിച്ച PGDCA കൊണ്ട് ഇതുവരെ എനിക്ക് പ്രയോജനം ഉണ്ടായിരുന്നില്ല . തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറിയില്‍ ഫിസിക്സ് അദ്ധ്യാപകനായി ജോലിചെയ്യുന്ന സമയം മോര്‍ണിംഗ് ബാച്ചില്‍ ചേര്‍ന്ന് വെറുതേ പഠിച്ചതാണ് ഈ കോഴ്സ് . രാവിലെ പഠനം , പിന്നെ പഠിപ്പീര് , ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും മുങ്ങി ഞാനും സുഹൃത്ത് രാജേഷ് ശിവനും ചേര്‍ന്നെഴുതിയ പ്ലസ്ടു ഫിസിക്സ് ഗൈഡ് വില്‍പ്പന . ഇതായിരുന്നു അക്കാലത്തെ റൊട്ടീന്‍ . പക്ഷെ പഠിക്കുന്നത് പഠിക്കേണ്ട രീതിയില്‍ മനസിലാക്കിയാല്‍ അത് ജീവിതത്തില്‍ എന്നെങ്കിലും പ്രയോജനം ചെയ്യും എന്ന് ഈ ആഴ്ച്ച തെളിഞ്ഞു .

Advertisements
[contentcards url=”www.palathully.com”]

പലതുള്ളി വെബ്സൈറ്റിന് ഒരു ആണ്ട്രോയിഡ് ആപ് നിലവില്‍ ഉണ്ടെങ്കിലും അതില്‍ എന്‍റെ വക സംഭാവന തുലോം കുറവായിരുന്നു . സോര്‍സ് കോഡ് ആവട്ടെ വല്ലവന്റെ പക്കലും ! എല്ലാം ഇതുവരെ സ്വയം ചെയ്താണ് ശീലം . എങ്കില്‍ പിന്നെ എന്തുകൊണ്ട് ആണ്ട്രോയിഡ് സ്റ്റുഡിയോയില്‍ ഒരു കൈ വെച്ചുകൂടാ ? ഒട്ടും താമസിച്ചില്ല മടഗാസ്ക്കര്‍ കഴിഞ്ഞ ഉടന്‍ നേരെ ജാവയിലേക്ക് കൈവെച്ചു . സകലവിധ ഫ്രീ ഓണ്‍ലൈന്‍ പാഠങ്ങളും കയറിയിറങ്ങി . ജാവയുടെ അടിസ്ഥാനം ഉണ്ടായിരുന്നതിനാലും വര്‍ഷങ്ങളോളം ഫിസിക്സ് പഠിച്ച / പഠിപ്പിച്ച തല ആയിരുന്നതിനാലും സംഭവം നന്നായി തന്നെ തുടങ്ങി . വെറുതെ അഹങ്കാരം പറയുകയല്ല ഫിസിക്സ് പഠിച്ച തലയില്‍ എന്തും ഓടും !

MainActivity.java , PostActivity.java ആഹഹ … രാവിലെയും വൈകുന്നേരവും ഓരോ ഗുളിക വീതം ! തച്ചിനിരുന്നു കോഡ് എഴുതി ബില്‍ഡ് ചെയ്യുമ്പോള്‍ ചുവന്ന അക്ഷരത്തില്‍ നൂറോളം എറര്‍ മെസേജുകള്‍ ! ഈ പണി തുടര്‍ന്നാല്‍ ശരിയാവില്ല എന്ന് വളരെ വേഗം തന്നെ മനസിലായി . സ്വന്തം വെബ്സൈറ്റ് ഉള്ളപ്പോള്‍ ഗൂഗിള്‍ ഫയര്‍ ബേസില്‍ ഡേറ്റ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നി . വേര്‍ഡ്പ്രസ്സ് ബാക്ക് ഏന്‍ഡ് ആയി വെച്ചാല്‍ സൈറ്റും ആപ്പും ഒരേപോലെ അപ്ഡേറ്റ് ആവുകയും ചെയ്യും . പിന്നൊന്നും നോക്കിയില്ല ആരൊക്കെയോ ഇത്തരം കോഡുകള്‍ എഴുതി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഗൂഗിളില്‍ തപ്പിയെടുത്തു . സകലതും ഫ്രീ ആണ്ട് ഓപ്പണ്‍ സോര്‍സ് . പക്ഷെ പകര്‍ത്തി നമ്മുടെ രീതിയില്‍ വീണ്ടും എഴുതണം . എന്നാലും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതിനേക്കാള്‍ തെറ്റുകള്‍ കുറവായിരിക്കും . അങ്ങിനെ പതിനാലോളം പേരുടെ ജാവാ കോഡുകള്‍ പകര്‍ത്തി എന്‍റെ രീതിയില്‍ വീണ്ടും എഴുതി . കൂട്ടത്തില്‍ അഭിനവ് എന്ന പയ്യന്‍ കുറെ ടിപ്സ് ആന്റ് ട്രിക്സ് കൂടി അയച്ചു തന്നു .

എന്തായാലും അവസാനം അത് സംഭവിച്ചു . ഒരൊറ്റ എററും വാണിംഗ് മെസേജും ഇല്ലാതെ ആണ്ട്രോയിഡ് സ്റ്റുഡിയോ പലതുള്ളി അപ്പ് ബില്‍ഡ് ചെയ്തു ! ഒരുകുഞ്ഞിനെ പ്രസവിച്ച സുഖം !

ദ്വാണ്ട് താഴത്തെ ലിങ്കില്‍ ഉണ്ട് സാധനം . നേരത്തെ പലതുള്ളി ഇന്‍സ്ടാള്‍ ചെയ്തവരൊക്കെ ദയവായി അത് കളയുക . എന്നിട്ട് ബ്രാന്‍ഡ് ന്യൂ പലതുള്ളി . ഇന്‍സ്ടാള്‍ ചെയ്യുക . ഫീലിംഗ്സ് താഴെ അറിയിക്കുക .

[contentcards url=”https://play.google.com/store/apps/details?id=com.julius.palathully” target=”_blank”]

കടപ്പാട്
1. എന്‍റെ ഭ്രാന്തിന്
2 . Anvar Sadat (Logo )
3. Psc Vinjanalokam , Rishi Das Vinoj Appukuttan Shiju Thomas (Writers of Palathully )
4. Santhosh Joseph, John Devasia , Arun Joseph Kuriakose Thomas (ഫോണിലൂടെ എന്‍റെ തള്ളല്‍ സഹിക്കുന്നതിന് )

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ