നാല് മതങ്ങളുടെ പുണ്യ മല !

നാല് മതങ്ങളുടെ പുണ്യ മല ! 1

ശ്രീലങ്കയിലെ “ശ്രീ പാദ” അഥവാ ആദാമിന്റെ മല (Adam’s peak) ആണ് ഈ സൗഭാഗ്യം സിദ്ധിച്ച മല. ഇതിന് മുകളിലുള്ള 1.8 m വലിപ്പമുള്ള പാറയിലെ കാൽപ്പാട്‌ ബുദ്ധന്റെതാണെന്ന് ബുദ്ധമതക്കാരും ശിവന്റെതാണെന്ന് ഹൈന്ദവരും ആദ്യ മനുഷ്യനായ ആദമിന്റെതാണെന്ന് ചില മുസ്ലീങ്ങളും, ക്രൈസ്തവരും അവകാശപ്പെടുന്നു . 2,243 m ഉയരമുള്ള ഈ മല, മധ്യ ലങ്കയിലെ Sabaragamuwa പ്രവിശ്യയിലാണ് നില കൊള്ളുന്നത്‌ . ഒറ്റപ്പെട്ടു നില്ക്കുന്ന ഈ മലക്ക് ചുറ്റുമുള്ള ഘോര വനങ്ങളിൽ ആനയും പുലിയും ധാരാളമുണ്ട് .

Advertisements

ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദിയായ മഹാവേളി ഗംഗ ഉൾപ്പെടെ നാല് നദികൾ ഇവിടെ നിന്നും പിറവിയെടുക്കുന്നുണ്ട്‌. ഇതിനു ചുറ്റുമുള്ള ജില്ലകളിൽ നിന്നാണ് പണ്ട് കാലത്ത് ശ്രീലങ്കയെ (മരതഗ ദ്വീപ്‌ ) പ്രശസ്തമാക്കിയ പവിഴങ്ങളും രത്നങ്ങളും ലഭിച്ചിരുന്നത് . നാലാം നൂറ്റാണ്ടിൽ പാലി ഭാഷയിൽ എഴുതപ്പെട്ട ദീപവാംസ എന്ന പുസ്തകത്തിൽ ആണ് ശ്രീ പാദ മലയെ പറ്റി ആദ്യ പരാമർശമുള്ളത്‌ . ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ (Fa Hien) അറബ് സഞ്ചാരിയായ ഇബ് നിൻ ബതുത്ത (Ibn Batuta) ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ ( Marco Polo) എന്നിവർ ഇവിടം സന്ദർശിച്ചിട്ടുണ്ട് . പോർച്ചു ഗീസുകാർ ഈ മലയിൽ ഉള്ളത് ക്രിസ്തു ശിഷ്യനായ St Thomas ന്റെ കാല്പാദം ആണെന്നാണ് വിശ്വസിരുന്നത് . രാവണന്റെ തലസ്ഥാനമായ ത്രിക്കൂത (Trikuta) ഇവിടെ ആയിരുന്നു എന്ന് വിശ്വസിക്കുന്ന ഹൈന്ദവരും ഉണ്ട് . എന്തായാലും Saman എന്ന ബുദ്ധ മത വിഭാഗമാണ് ഇപ്പോൾ ഇതിന്റെ അവകാശികൾ !!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ