ആന റാഞ്ചി പക്ഷി

ആന റാഞ്ചി പക്ഷി 1

ആയിരത്തി ഇരുന്നൂറുകളിൽ ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ “ആനയെ വരെ റാഞ്ചാൻ തക്ക വലുപ്പമുള്ള ” റുഖ് (rukh) എന്നയിനം പക്ഷികളെ മഡഗാസ്കർ ദ്വീപിൽ കണ്ടതായി വിവരിച്ചപ്പോൾ ആരും അത് വിശ്വസിച്ചില്ല . പക്ഷെ അസാമാന്യ വലിപ്പമുള്ള പക്ഷികളെ മാർക്കോ അതിശോക്തി കലർത്തി പറഞ്ഞതാകാം എന്ന് ചിലർക്ക് തോന്നി. ആയിരത്തി നാനൂറുകളിൽ അറബ് യൂറോപ്യൻ കടൽ സഞ്ചാരികൾക്ക് അസാധാരണ വലിപ്പമുള്ള മുട്ടകൾ ലഭിച്ചതോടെ ഇതിൽ അൽപ്പം കാര്യമുണ്ട് എന്ന് ശാസ്ത്ര ലോകം ചിന്തിച്ചു തുടങ്ങി . എന്നാൽ കാര്യങ്ങൾ വളരെ വൈകിയിരുന്നു . ആധുനിക മനുഷ്യന് മുട്ടകളും എല്ലിൻ കഷ്ണങ്ങളും മാത്രം അവശേഷിപ്പിച്ച് കൊണ്ട് ആ ഭീമൻ പക്ഷി വർഗ്ഗം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിരുന്നു !

Advertisements

ആയിരം കൊല്ലങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നപ്പോൾ , അര ടണ്‍ തൂക്കവും മൂന്ന് മീറ്റർ ഉയരവും ഉണ്ടായിരുന്ന Aepyornis എന്ന ആന റാഞ്ചി പക്ഷി ഇന്ന് വരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പക്ഷി ആയിരുന്നു ! ആന റാഞ്ചി എന്നത് മാർക്കോ പോളോയുടെ അതിശയോക്തി കലർന്ന വിവരണം തന്നെ ആയിരുന്നു . കാരണം ഇവറ്റകൾക്ക് പറക്കാനുള്ള കഴിവില്ലായിരുന്നു . ആന റാഞ്ചിയുടെ മുട്ടകൾക്ക് കൊഴിമുട്ടയെക്കാൾ 160 മടങ്ങ്‌ വലിപ്പമുണ്ട്‌ . ഇവയുടെ തിരോധാനത്തിടയാക്കിയ കാരണം ഇന്നും അജ്ഞാതമാണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ