ഇത് അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ ആൽബുക്കെർക്കിൽ ( Albuquerque ) ൽ എല്ലാ വർഷവും ഒക്ടോബർ ആദ്യവാരം കൊണ്ടാടുന്ന ഒരു ബലൂണ്‍ മേളയാണ് . 1972 ൽ 770 KOB Radio സ്റ്റെഷന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത് ആരംഭിച്ചത് . ഏകദേശം അഞ്ഞൂറോളം ഹോട്ട് എയർ ബലൂണുകൾ ഇതിൽ പങ്കെടുക്കാറുണ്ട് . ചൂട് വായുവിന് സാന്ദ്രത കുറയും എന്ന തത്വം ആണ് ഹോട്ട് എയർ ബലൂണുകളുടെ അടിസ്ഥാനം .
നൈലോണ്‍ നിർമ്മിതമാണ് ഇത്തരം ബലൂണുകളുടെ വീർത്തിരിക്കുന്ന ഭാഗം . ചൂട് വായു കയറ്റുന്ന താഴ്ഭാഗം Nomex എന്ന തീ പിടിക്കാത്ത തരം നൈലോണ്‍ വേരിയന്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . ലോകമെമ്പാടും അരങ്ങേറുന്ന നൂറോളം ബലൂണ്‍ മേളകളിൽ ഏറ്റവും വലിയതാണ് ആൽബുക്കെർക്കിലെ ബലൂണ്‍ ഫിയസ്റ്റ . വൈകുന്നേരം നടക്കുന്ന night glow യിൽ ( വീർപ്പിച്ച് നിർത്തിയ ബലൂണുകൾ ഒരു വലിയ ഗ്രൗണ്ടിൽ പ്രകാശ ശബ്ദ സങ്കേതങ്ങളുടെ സഹായത്തോടെ ആകർഷണീയമായി പ്രദർശിപ്പിക്കുന്ന പരിപാടി ) ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കാറുണ്ട് . ഒരു night glow ആണ് താഴെ കാണുന്നത് .