ഒറ്റ നോട്ടത്തിൽ പാവയാണെന്ന് തോന്നുമെങ്കിലും സത്യമതല്ല. ഇതാണ് Axolotl എന്ന് വിളിപ്പേരുള്ള മെക്സിക്കൻ സലമാണ്ടർ. water monster എന്ന് അപര നാമമുള്ള ഇതിനു കൈ കാലുകൾ അറ്റുപോയാലും വീണ്ടും പുനരുജീവിപ്പിക്കാനുള്ള കഴിവുണ്ട്. മെക്സിക്കൊയിലെ Xochimilco തടാകത്തിലാണ് അക്സൊലൊട്ടിൽ ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ സംഭവിച്ചത് പോലെ ആഫ്രിക്കൻ മുഷി എന്നാ മത്സ്യ അധിനിവേശക്കാരൻ Xochimilco തടാകത്തിൽ നിറഞ്ഞു പെരുകി പാവം അക്സൊലൊട്ടിൽ കുഞ്ഞുങ്ങളെ മുഴുവൻ തിന്നോടുക്കി. അതോടെ നാമാവിശേഷമായ അക്സൊലൊട്ടിൽ ഇപ്പോൾ വിരലിൽ എണ്ണാവുന്ന അത്രയും ആയി മാറി. പൂർണ്ണ വളർച്ച എത്തുന്നതിനു മുൻപ് “പക്വത ” ആർജിക്കുന്ന Neoteny എന്ന പ്രതിഭാസം ഈ ജീവികളിൽ കണ്ടു വരുന്നുണ്ട്. അതിനാൽ ജന്തു ശാസ്ത്ര ലബോറട്ടറികളിൽ ഇവ ഒരു ഇഷ്ട വിഷയമാണ്.
മെക്സിക്കൻ സലമാണ്ടർ
