അവസാനത്തെ കോട്ടുവായ !!

അവസാനത്തെ കോട്ടുവായ !! 1

ടാസ്മാനിയൻ കടുവ എന്ന ജീവി വർഗ്ഗത്തിലെ അവസാനത്തെ അംഗമാണ് ചിത്രത്തിൽ കാണുന്ന ബെഞ്ചമിൻ . 1936 സെപ്തംബർ ഏഴിന് Hobart മൃഗ ശാലയിൽ വെച്ച് ബെഞ്ചമിൻ മരണമടഞ്ഞപ്പോൾ ഇങ്ങിനെ ഒരു ജീവിയെ ഇനി ജീവനോടെ കാണാൻ കഴിയില്ല എന്ന് ആരും വിചാരിച്ചില്ല . യൂറോപ്യൻമ്മാർ ആസ്ത്രേല്യൻ വൻ കരയിൽ എത്തുമ്പോഴേക്കും thylacine എന്ന ടാസ്മാനിയൻ കടുവ, ടാസ്മാനിയൻ ദ്വീപിൽ മാത്രമായി ഒതുങ്ങിയിരുന്നു . ഈ ജീവികൾ പിന്നീട് കോഴി കള്ളന്മമാരായും ആട് പിടുത്തക്കാരായും തെറ്റി ധരിക്കപ്പെട്ടതോടെ ഇവറ്റകളുടെ നാശവും ആരംഭിച്ചു . വേട്ടനായ്ക്കളുടെ വരവോടെ നാട്ടിൻ പുറങ്ങളിൽ നിന്നും തുടച്ചു നീക്കപെട്ട ഈ ജീവികളെ പിടിക്കുന്നവർക്ക് സമ്മാനം വരെ ടാസ്മാനിയൻ സർക്കാർ പ്രഖ്യാപിച്ചു !

Advertisements

അങ്ങിനെ തൊള്ളായിരത്തി മുപ്പതുകളിൽ ഇവർ മൃഗശാലകളിൽ മാത്രമായി ഒതുങ്ങി . അവസാന മൃഗമായ ബെഞ്ചമിൻ മരണമടയുന്നതിനു ദിവസങ്ങൾ മുൻപ് മാത്രമാണ് thylacine സംരക്ഷിക്കപ്പെടെണ്ട ജീവിയാണെന്ന് സർക്കാർ തിരിച്ചറിയുന്നത്‌ ! പക്ഷെ എല്ലാം വളരെ വൈകിയിരുന്നു . എവിടെയെങ്കിലും ടാസ്മാനിയൻ കടുവയെ കാണിച്ചു തരുന്നവർക്ക് വൻ പാരിതോഷികങ്ങൾ പത്രങ്ങളും പരിസ്ഥിതി സ്നേഹികളും പ്രഖ്യാപിച്ചു . ഇതൊക്കെ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഒന്നിനെ പോലും ഇത് വരെ കണ്ടിട്ടില്ല . ടാസ്മാനിയൻ കാടുകളിൽ പലയിടത്തും വെച്ച് പലരും ഈ ജീവിയെ കണ്ടെന്ന് പറയുന്നുണ്ടെകിലും ഒന്നിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ