ചൈനയിലെ ആകാശ നഗരം !

ചൈനയിലെ ആകാശ നഗരം ! 1

ആകാശ നഗരത്തിന്‍റെ കാഴ്ച ചൈനക്കാര്‍ രണ്ടോ മൂന്നോ മിനുട്ട് മാത്രം ആണ് കണ്ടെതെങ്കിലും ഇതിന്‍റെ ഫോട്ടോയും മറ്റും fecebook ല്‍ ഒഴുകി നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങലേറെ ആയി . ഇതിനെ ചുറ്റി പറ്റി അനേകം കഥകളും ഇതിനിടക്ക്‌ മനുഷ്യര്‍ ഉണ്ടാക്കി എടുത്തു . പ്രധാനമായും ” പണി ” നാസയ്ക്ക് തന്നെ ആണ് കിടിയത് . അവരുടെ Blue Beam എന്ന പ്രോജക്ടിന്‍റെ ടെസ്റ്റ്‌ ആണ് അവിടെ നടന്നതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത് . Serge Monast എന്ന പത്രപ്രവര്‍ത്തകന്‍ ആണ് ഈ തിയറിയുടെ പിതാവ് . ക്രിസ്തുവിന്‍റെ രണ്ടാം വരവ് ആധുനിക ടെക്നോളജിയുടെ സഹായത്തോടെ നാസ , ആകാശത്ത് 3D സ്റ്റിമുലേഷന്‍ നടത്തി കാണിച്ചു ലോകത്തെ തെറ്റിദ്ധരിപ്പിക്കും എന്നും അത് എതിര്‍ ക്രിസ്തുവിന്‍റെ സഹായത്തോടെ ആയിരിക്കും എന്നും ആണ് ഈ തിയറിയുടെ ചുരുക്കം .

Advertisements

ചൈനയിലെ ആകാശ നഗരം ! 2

ഈ തിയറി വിശ്വസിക്കുന്നവര്‍ ചൈനയിലെ Jiangxi , Foshan എന്നീ സ്ഥലങ്ങളില്‍ ആകാശത്ത് കണ്ട നഗര കാഴ്ച്ച ഈ പദ്ധതിയുടെ ഒരു പരീക്ഷണം ആയിരുന്നു എന്നാണ് കരുതുന്നത് . വേറെ ചിലര്‍ ആകട്ടെ , ഇത് നമ്മള്‍ കാണാത്ത മറൊരു ലോകം ഉണ്ടെന്നും അതാണ്‌ കണ്ടെതെന്നും ആണെന്ന് പറഞ്ഞു നടക്കുന്നു (ഇത് വരെ കാണാത്തത് ഇപ്പോള്‍ എങ്ങിനെ കണ്ടു എന്ന ചോദ്യം ഇവരോട് ചോദിക്കരുത് ). എന്തായാലും സ്വയം തിയറികള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഒരു ചാകര ആയിരുന്നു ഈ സംഭവം . പക്ഷെ സത്യത്തില്‍ എന്താണ് സംഭവിച്ചത് ? നാം ഹൈസ്കൂളില്‍ പഠിച്ച ഒരു പ്രതിഭാസം ആണ് ഇത് എന്ന് മനസ്സില്‍ ആക്കാന്‍ കോളേജില്‍ പോകേണ്ട ആവശ്യം ഇല്ലല്ലോ ? അതായത് പത്താം തരം തോറ്റ ഒരു സാധാരണ മലയാളിക്ക് പോലും അറിയാവുന്ന കാര്യം ആണിത് . പക്ഷെ നാം വിശ്വസിക്കില്ല . ഇന്റര്‍നെറ്റില്‍ ഏതെങ്കിലും തട്ടിപ്പ് ഉണ്ടെങ്കില്‍ അത് അപ്പാടെ വിഴുങ്ങും ! അതാണല്ലോ മലയാളി !
ഇനി എന്താണ് ഈ “പ്രതിഭാസം ” എന്ന് നോക്കാം . മരീചിക (mirage) എന്ന പ്രതിഭാസത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും . അതിന്‍റെ കുറച്ചു കൂടി ” മൂത്ത ” ഇനം ആണിത് . പേര് Fata Morgana. അന്തരീക്ഷത്തിലെ വ്യത്യസ്ത താപനിലയില്‍ ഉള്ള വായുവില്‍ കൂടി സൂര്യപ്രകാശം കടന്നു പോകുമ്പോള്‍ , പ്രകാശത്തിന്റെ പാതയില്‍ ഉണ്ടാകുന്ന വ്യതിയാനം ആണ് ഇത്തരം മരീചികകള്‍ ഉണ്ടാക്കുന്നത്‌ . ദൂരെയുള്ള വസ്തുക്കളുടെ നെടു നീളന്‍ ഇമേജുകള്‍ ആണ് ഈ പ്രതിഭാസം മൂലം ആകാശത്ത് ഉണ്ടാവുക . വസ്തുക്കളുടെ ശരിയായ ആകൃതിയില്‍ തന്നെ ഇത്തരം കാഴ്ചകള്‍ ഉണ്ടാവണം എന്നില്ല . അതായത് ചൈനയിലെ ദ്രിശ്യത്തില്‍ കാണുന്നത് വേറെ ഏതെങ്കിലും കെട്ടിടങ്ങള്‍ തന്നെ ആവണം എന്നില്ല . അതിനോട് രൂപ സാദ്രിശ്യം ഉള്ള മറ്റെന്തെങ്കിലും വസ്തുക്കളും ആവാം . കടലിലും മരുഭൂമിയിലും ധ്രുവ പ്രദേശങ്ങളിലും ഇത്തരം കാഴ്ചകള്‍ സ്ഥിരം ആണ് . ഈ മായ കാഴ്ച്ച അധിക നേരം നില നില്ക്കാറും ഇല്ല . mirage, Fata Morgana എന്നീ വാക്കുകള്‍ വെറുതെ സേര്‍ച്ച്‌ ചെയ്‌താല്‍ നിങ്ങള്‍ക്ക് ഇത് കൂടുതല്‍ പിടികിട്ടും .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ