ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാമോ ?

ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാമോ ? 1
  1. ചന്ദ്രനില്‍ നിന്നു അളന്നാല്‍ ഭൂമിയിലെ ഏതു സ്ഥലമാണ്‌ ഏറ്റവും അടുത്തത്?

  2. ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമെത് (Highest Above Earth’s Center) ?

    Advertisements

മൗണ്ട് എവരസ്റ്റിന്‍റെ മുകള്‍ എന്നായിരിക്കും മനസ്സില്‍.! ! എങ്കില്‍ തെറ്റി !. ഇക്വഡോറില്‍ ഉള്ള മൌണ്ട് ചിംബരസൊ (Chimborazo in Ecuador) ആണ് ഉത്തരം .കാരണം ഇതാണ്.ഭൂമിയുടെ ആകൃതി കൃത്യം ഗോളമല്ല . ഭൂമധ്യരേഖയില്‍ അത് കുറച്ചു പുറത്തേക്കു തള്ളി ആണ് കാണുന്നത് (oblate spheroid). മൌണ്ട് ചിംബരസൊ ഭൂമധ്യരേഖക്കടുത്താണ് സ്ഥിതി ചെയ്യുന്നത് . അതായതു ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും മൌണ്ട് ചിംബരസൊയുടെ മുകളിലേക്ക് 6,384km ദൂരമുണ്ട്.എവരസ്റ്റിനേക്കാള്‍ 2km ദൂരക്കൂടുതല്‍!

  1. ഏറ്റവും ഉയരമുള്ള (Tallest Mountain) പര്‍വതമേത് ?

വീണ്ടും എവരസ്റ്റായിരിക്കും മനസ്സില്‍ ! എങ്കില്‍ പിന്നെയും തെറ്റി. ഹവായി ദ്വീപുകളിലുള്ള മൌനാ കീ (Mauna Kea) ആണ് വില്ലന്‍ . കക്ഷിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും 10,000 m നു മേലെ ഉയരമുണ്ട് . എവരസ്റ്റിനു ഭൌമോപരിതലത്തില്‍ നിന്നുമുള്ള ഉയരം 8,848 m മാത്രമാണ് .
അപ്പോള്‍ നമ്മള്‍ പഠിച്ച എവറസ്റ്റ് പിന്നെ എന്താണ് ?

ഭൌമോപരിതലത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് എവറസ്റ്റ് (Highest Altitude) . അതായത് നമ്മള്‍ എവിടെനിന്നാണോ അളക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്‌ ഉയര വ്യത്യസമുണ്ടാകുന്നത് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ