തേന്‍ സൂക്ഷിക്കുന്ന ഉറുമ്പ്‌

തേന്‍ സൂക്ഷിക്കുന്ന ഉറുമ്പ്‌ 1

തേൻ ഉണ്ടാക്കുവാനും അത് സൂക്ഷിച്ച് വെക്കുവാനും തേനീച്ചകൾക്ക് മാത്രമേ കഴിയൂ എന്ന് വിചാരിക്കേണ്ട . ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ഉറുമ്പുകളും ഉണ്ട് . Honeypot ants അഥവാ honey ants or repletes ആണ് ഈ വിരുതമ്മാർ. ഇവർ പക്ഷെ തേൻ സൂക്ഷിച്ച് വെക്കുന്നത് കൂട്ടിലെ അറകളിൽ അല്ല, മറിച്ചു സ്വൊന്തം അടിവയറ്റിൽ (abdomens) ആണെന്ന് മാത്രം! ഇവരുടെ ഒരു കോളനിയിൽ രണ്ട് തരം ഉറുമ്പുകൾ ഉണ്ടാവും . പണിക്കാർ (workers) എന്ന ആദ്യത്തെ കൂട്ടർ പുറത്ത് പോയി ജോലിയെടുത്ത് ഭക്ഷണം കഴിക്കുന്നവർ ആണ് . ഇവർ മടങ്ങി വന്ന് , കഴിച്ചതിൽ കുറച്ച് വീണ്ടും പുറത്ത് ചാടിക്കും (regurgitate) . രണ്ടാമത്തെ കൂട്ടർ ആയ തേൻ സൂക്ഷിപ്പുകാർ ഇത് ഭക്ഷിക്കും . ഇത് ഇവരുടെ അടിവയറ്റിൽ ആണ് സംഭരിച്ച് വെക്കുന്നത് . കഴിച്ചു കഴിച്ച് ഇവരുടെ വയർ ബൾബ്‌ പോലെ വീർത്തു വരും . പിന്നീട് അനങ്ങാൻ വയ്യാത്ത ഇവർ കൂട്ടിനുള്ളിൽ അങ്ങിനെ തൂങ്ങി കിടപ്പാണ് .

Advertisements

അടുത്ത ക്ഷാമ കാലത്താണ് ഇവരുടെ ഉപയോഗം ഉണ്ടാവുന്നത് . അപ്പോൾ ഭക്ഷണം കിട്ടാത്ത പണിക്കാർക്ക് ഇവർ തങ്ങൾ അടിവയറ്റിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന തേൻ വീണ്ടും പുറത്തേക്കിട്ട് കൊടുക്കും . അതായത് ഒരു give & take പോളിസി ! പക്ഷെ വയറ്റിലെ തേൻ കാലിയാവുന്നതോടെ സൂക്ഷിപ്പുകാർ ചാകും എന്നാതാണ് ദുഖകരം .
ഈ ഉറുമ്പുകളുടെ മറ്റൊരു പ്രത്യേകത , നിറം മാറാനുള്ള കഴിവാണ് . ചുവപ്പ് , പച്ച, മഞ്ഞ ,നീല തുടങ്ങിയ നിറങ്ങളിൽ ആണ് കൂടുതലായും കണ്ടു വരുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും , ഇവരുടെ ജീവിതം കലാപ കലുഷിതമാണ്‌ . ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു ഉറുമ്പ്‌ കൂട്ടങ്ങൾ ഇവയെ ആക്രമിക്കാറുണ്ട് . അവർ എല്ലാവരെയും കൊന്ന് തേൻ കൈക്കലാക്കി കോളനി കൈവശപ്പെടുതും . പക്ഷെ കുഞ്ഞൻ ഉറുമ്പുകളെ കൊല്ലാതെ , തങ്ങളുടെ കൂടെ കൂട്ടുകയാണ് ചെയ്യുന്നത് . ഇതൊന്നും പോരാഞ്ഞിട്ടാണ്‌ , ഉറുമ്പ്‌ തീനിയുടെയും , കരടിയുടെയും മറ്റും ആക്രമണം . കരടി , തേൻ നോക്കിയാണ് വരുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ . ആത്രെല്യയിലെ ആദിവാസികൾക്ക് ഈ ഉറുമ്പുകൾ തേനൂറും ഭക്ഷണ വിഭവം ആണ്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ