ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നും കിട്ടുന്ന തേൻ !

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നും കിട്ടുന്ന തേൻ ! 1

Apis dorsata laboriosa എന്ന ഹിമാലയൻ തേനീച്ചയാണ് വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹണീ ബീ . ഇവയ്ക്ക് മൂന്നു സെന്റി മീറ്റർ വരെ നീളം വെയ്ക്കാറുണ്ട് . രണ്ടായിരത്തി അഞ്ഞൂറ് മുതൽ നാലായിരത്തി ഒരുനൂറു മീറ്റർ ഉയരങ്ങളിൽ ആണ് ഇവർ കൂട് വെക്കുന്നത് . അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിന്നെടുക്കുന്ന തേൻ ഹിമാലയൻ തേനീച്ചകളുടെ ആണ് . ഇതിന്‍റെ ഒരു കൂട്ടില്‍ ഏകദേശം 60 കിലോ തേന്‍ കാണും. ഇതിന്‍റെ പ്രധാന പ്രത്യേകത, ഉയര വ്യത്യാസമനുസരിച്ച് തേനിന്‍റെ രുചിയും ഗുണവും മാറുമെന്നുള്ളതാണ്. അതുകൊണ്ട് , ഇത് പല വിലകളിൽ ലഭ്യമാണ് .ഏറ്റവും ഉയരങ്ങളിൽ നിന്നും കിട്ടുന്നവയെ Red honey എന്നാണ് വിളിക്കുന്നത്‌ . ഏറ്റവും വിലയും ഗുണവും കൂടിയ ഈ തേൻ കഴിച്ചാൽ ചെറുതായി ‘തലയ്ക്കു പിടിക്കും’ ! ഇത്തരം തേൻ ലോകത്ത് ഹിമാലയൻ തേനീച്ചകൾ മാത്രമാണ് ഉണ്ടാക്കുന്നത്‌ . അതിനാൽ സാധാരണ തേനിനെക്കാൾ അഞ്ച് ഇരട്ടി വില ഇതിനുണ്ട് .കുറച്ചു കൂടി ഉയരം കുറഞ്ഞ മലകളിൽ നിന്നും ലഭിക്കുന്ന തേനിനു spring honey എന്നാണ് പേര് . വീണ്ടും താഴെക്കിറങ്ങിയാൽ autumn honey എന്നയിനം തേനാണ് ലഭിക്കുക. നേപ്പാളിലെ തേൻ വേട്ടക്കരായ ഗുരുങ്ങ് -Gurung വംശജർ ആണ് ഹിമാലയൻ തേനിന്റെ മൊത്ത വിൽപ്പനക്കാർ .

Advertisements

ഈ ചിത്രം പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയ എറിക് വാലിയുടെ (Eric Valli) Honey Hunters of Nepal എന്ന ആൽബത്തിൽ നിന്നും (1987) എടുത്തവയാണ് (www.ericvalli.com)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ