ണിം …. ണിം …. എണീക്ക് സാറേ …..

ണിം .... ണിം .... എണീക്ക് സാറേ ..... 1

ഇപ്പോൾ പോലും അലാം ക്ലോക്കിനെയോ മൊബൈൽ റിമൈണ്ടറിനെയോ വിശ്വസിക്കാത്ത ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് . സമയത്ത് ഇവ പ്രവർത്തിച്ചില്ലെങ്കിലോ എന്ന പേടിയാണ് കാരണം . അപ്പോൾ 1920 പതുകളിലെ കാര്യം പറയണോ . കീ കൊടുക്കാൻ മറന്നു പോയാൽ പിറ്റേന്ന് അലാറം അടിക്കില്ലെന്നു മാത്രമല്ല സമയവും തെറ്റിച്ചു കാണിക്കുന്ന ക്ലോക്കുകൾ ഉള്ള കാലം . യന്ത്രത്തെക്കാൾ മനുഷ്യനെ തന്നെ ആണ് വിശ്വാസം കൂടുതൽ . അപ്പോൾ രാവിലെ കറക്റ്റ് ടൈമിൽ എഴുന്നേല്ക്കാൻ എന്താണ് ഒരു വഴി ? പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുമ്പോൾ ! ബ്രിട്ടനിൽ ആ ജോലി കുറെ ആളുകൾ ഏറ്റെടുത്തു . knocker-upper എന്നാണ് ഇവരെ വിളിച്ചിരുന്നത്‌ . ഇവർ തങ്ങളുടെ ” പണി ആയുധങ്ങളും ” ആയി രാവിലെ തന്നെ കസ്റ്റമറുടെ വീട്ടിൽ എത്തും . ആളെ എഴുന്നെൽപ്പിക്കുവാൻ ഇവരുടെ കയ്യിൽ പല വിദ്യകൾ ഉണ്ട് . ഒന്നുകിൽ കതകിൽ മുട്ടി വിളിക്കും . രണ്ടാം നില ആണെങ്കിൽ നീണ്ട വടി ഉപയോഗിച്ച് ജനലിൽ ശക്തിയായി ഇടിക്കും . രക്ഷ ഇല്ലെങ്കിൽ വിസിൽ ഊതും …. നീണ്ട കുഴലിൽ കുരുക്കൾ നിറച്ച് , ഊതി വെടിയുണ്ടപോലെ ജനലിലും വാതിലിലും ശബ്ദം ഉണ്ടാകും … അങ്ങിനെ പല ട്രിക്കുകളും പ്രയോഗിച്ച് തങ്ങളുടെ കസ്റ്റമറിനെ ഉണർത്തി കാശും മേടിച്ച് സ്ഥലം വിടും . 1950 കൾ വരെയും മാഞ്ചസ്റ്ററിൽ ഇത്തരം ” ഉണർത്ത് ” തൊഴിൽ ചെയ്യുന്നവർ ഉണ്ടായിരുന്നു . ആറ് pence വരെ ആയിരുന്നു ഇവരുടെ ആഴ്ച ശമ്പളം.

Advertisements

നകാരം മുട്ടുക (“അത്താഴം മുട്ടുകാർ” ) എന്നാണ് ഈസമ്പ്രദായത്തിന് പേര്….. കേരളത്തിലും പഴയ കാലത്ത് ബാങ്കിൻറ സമയം അറിയിക്കാൻ ഇങ്ങനെ ചെയ്തിരുന്നു…. തമിഴ്നാട്ടിലെ ചില പ്രാചീന പളളികളിൽ ഇപ്പോഴുമുണ്ട്….

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ