കണ്ടവരുണ്ടോ ?

കണ്ടവരുണ്ടോ ? 1

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കംബോഡിയന്‍ വനാന്തരങ്ങളില്‍ മേഞ്ഞു നടന്നിരുന്ന മൃഗമായിരുന്നു kouprey. പകല്‍സമയങ്ങളില്‍ ഉള്‍വനാന്തരങ്ങളില്‍ ഒളിക്കുകയും രാത്രിയില്‍ പുറത്തിറങ്ങിമേയുകയും ചെയ്തിരുന്ന ഈ കൂറ്റന്‍മൃഗത്തെ ഒരു ജന്തുഗവേഷകന് പഠിക്കാന്‍അവസരം കിട്ടിയത് തന്നെ 1937 ല്‍ മാത്രമാണ് . പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, 1988 ന്ശേഷം ഈമൃഗത്തെ ആരും കണ്ടിട്ടില്ല !!

Advertisements

വനനശീകരണവും വേട്ടയാടലുംകൊണ്ട് ഈ മൃഗം വംശമറ്റു എന്നാണ് മിക്കവരുടെയും അനുമാനം . പക്ഷെ കംബോഡിയന്‍ കരിംചന്തകളില്‍ ഇടയ്ക്കിടെ ഇവറ്റകളുടെ മാംസം വില്‍പ്പനക്ക് എത്തുന്നുണ്ട് എന്ന് ചില നാട്ടുകാര്‍ പറയുന്നുണ്ട് . ചിലര്‍ ഇവയുടെ കാല്‍പ്പാടുകള്‍വരെ തിരിച്ചറിഞ്ഞു . മൃഗസ്നേഹികള്‍ നടന്നും, ഹെലിക്കോപ്ടര്‍ ഉപയോഗിച്ചുംമറ്റും നടത്തിയ പര്യവേഷണങ്ങളില്‍ ഒന്നിലും ആര്‍ക്കും പാവം kouprey യെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല . ഏകദേശം നൂറെണ്ണം എങ്കിലും ഉള്‍വനാന്തരങ്ങളില്‍ എവിയെങ്കിലും ഉണ്ടാവും എന്നാണ് മൃഗ സ്നേഹികള്‍ ഇപ്പോഴും വിശ്വസിക്കുന്നത് . നമ്മുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം …

1937 ല്‍ Paris Zoological Park ല്‍ ഉണ്ടായിരുന്ന ഒരു ആണ്‍ kouprey യുടെ ചിത്രമാണ് ഇവിടെ കാണുന്നത് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ