എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ

എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ 1

എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ , അതാണ്‌ Pen-tailed treeshrew.

Advertisements

നമ്മുടെ നാട്ടില്‍ മരപ്പട്ടികള്‍ , തെങ്ങിലും പനയിലും കയറി മദ്യം കുടിച്ചു ലക്ക് കെട്ടു മരത്തില്‍ നിന്നും പിടിവിട്ട് വീണ കഥകള്‍ നാം ധാരാളം വായിച്ചിട്ടുണ്ട് . കുടിച്ചു ലെവല് കെട്ട ആനകളുടെ പേക്കൂത്തുകള്‍ യു ടുബില്‍ ധാരാളം കാണാം . പക്ഷെ എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ , അതാണ്‌ Pen-tailed treeshrew (Ptilocercus lowii) അഥവാ മര എലി . ഇത് Ptilocercus ജനുസിലെ ഏക അംഗമാണ് . തായ്ലാണ്ടിലെയും ബോര്‍ണിയോയിലെയും കാടുകളില്‍ ഇവയെ കണ്ടു വരുന്നു . സ്ഥിരമായി , അല്ലെങ്കില്‍ എന്നും മദ്യം സേവിക്കുന്ന ലോകത്തിലെ ഏക ജീവിയാണിത് . Bertam എന്ന പനയുടെ നീരില്‍ 3.8% ആല്‍ക്കഹോള്‍ ആണ് അടങ്ങിയിരിക്കുന്നത് ! പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വേറെ ഒരു പാനീയത്തിലും ഇത്രയും മദ്യം അടങ്ങിയിട്ടില്ല ! ഇത്, ഒറ്റയിരുപ്പിന് പന്ത്രണ്ട് ഗ്ലാസോളം Pen-tailed treeshrew അകത്താക്കി കളയും ! പക്ഷെ, മദ്യം സേവിച്ചതിന്റെ യാതൊരു വിധ ആലസ്യവും ഈ ജീവി കാണിക്കില്ല എന്നതാണ് ഇതിനെ മറ്റു മദ്യപാനികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ! ഇതെങ്ങിനെ സാധിക്കുന്നു എന്നുള്ളത് ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ