കണ്ടാല്‍ നമ്മുടെ കുട്ടിതേവാങ്ക് (Lorisidae) തന്നെ . പക്ഷെ ഇവന് വേറെ വര്‍ഗ്ഗം ആണ് (Tarsiidae) . ശരീരത്തിന്റെ വലിപ്പം നോക്കിയാല്‍ ഏറ്റവും വലിയ കണ്ണുള്ള സസ്തനി ആണ് ടാര്സിയര് (largest eyes relative to body size). ഓരോ ഐബോളിനും 16 മില്ലീമീറ്റര്‍ വ്യാസം ഉണ്ട് .( ഇത്കക്ഷിയുടെ തലച്ചോറിന്റെ വലിപ്പം തന്നെ ആണ് ! ). രാത്രിയില്‍ ആണ് കൂടുതല്‍ സഞ്ചാരം (nocturnal) . അതുകൊണ്ട് ആണ്ഇത്രയും വലിയ കണ്ണുകളും ആയി ഇവ നടക്കുന്നത് . പക്ഷെ അത് കൊണ്ട് ഒരു കുഴപ്പം ഉണ്ട് . നാം കണ്ണ് ഇട്ടു കറക്കുന്നത് പോലെ ടാര്സിയറിനു അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ കഴിയില്ല. പക്ഷെ അതുകൊണ്ടെന്താ .. ആ പണി തല ചെയ്യും! . ഇവറ്റകളുടെ കഴുത്ത് 180 ഡിഗ്രീ വരെ ഏതു വശത്തേക്കും തിരിയും .
പ്രാണി, പുഴു, തവള, വിര, ചെറുപക്ഷികള്‍ എന്നിവയെ ആഹാരമാക്കുന്ന ടാര്സിയര് പൂര്‍ണ്ണ മാംസഭുക്കായ ഏക പ്രിമേറ്റ് ആണ് ! കണ്ടാല്‍ പാവം ആണെങ്കിലും ഇര പിടിക്കുന്നത് കണ്ടാല്‍ ആ അഭിപ്രായം മാറ്റും. പാവത്തെപോലെ ഏതെങ്കിലും മരക്കൊമ്പില്‍ ഇപ്പം ചാകുവേ എന്നും പറഞ്ഞിരിക്കുന്ന ഇവന് , ഏതെങ്കിലും ഒരുകിളിയോ വവ്വാലോ അടുത്ത് വന്നാല്‍ സ്പ്രിംഗ് ചാടുന്നത് പോലെ കുതിച്ചു ഒരൊറ്റ പിടുത്തം ആണ്!
ഇവര്‍ മൂന്ന് വര്‍ഗ്ഗക്കാരും അതിനകത്ത് പതിനെട്ടു തരക്കാരും ഉണ്ട് . ഫിലിപ്പീന്‍സില്‍ ആണ് കൂടുതലും .