രക്തം കുടിക്കുന്ന അണ്ണാന്‍ !

രക്തം കുടിക്കുന്ന അണ്ണാന്‍ ! 1

ഞെട്ടേണ്ട … കക്ഷി ഇവിടെ അല്ല . അങ്ങ് ബോര്‍ണിയോയില്‍ ആണ് . ഭാഗ്യം ! അവിടെ മാത്രമേ ഉള്ളൂ . ഇങ്ങേരുടെ ഏഴ് ഫോട്ടോകളും ഒരു വീഡിയോയും മാത്രമേ ഇപ്പോള്‍ നിലവില്‍ ഉള്ളൂ . ശരീര വലിപ്പം വെച്ച് നോക്കിയാല്‍ ഏറ്റവും വലിയ വാല്‍ ഉള്ള സസ്തനിയാണ് Tufted ground squirrel (Rheithrosciurus macrotis) എന്ന് പേരുള്ള ഈ അണ്ണാന്‍ . സത്യത്തില്‍ ഇത്രയുമേ ശാസ്ത്രഞ്ഞര്‍ക്ക് അറിയൂ . ബോര്‍ണിയോയിലെ ഇട തൂര്‍ന്ന മഴക്കാടുകള്‍ക്കിടയില്‍ ഈ പെരുംവാലനെ കണ്ടു പിടിക്കാന്‍ ഉള്ള പ്രയാസം ആണ് പ്രധാന കാരണം . നാട്ടുകാര്‍ പറയുന്ന കഥകള്‍ ശരിയാണോ എന്ന് ഇനിയും കണ്ടുപിടിക്കാനിരിക്കുന്നതേ ഉള്ളൂ .

Advertisements

ചെറിയ മരക്കൊമ്പുകളില്‍ പതുങ്ങി ഇരിക്കുന്ന ഈ പെരുംവാലന്‍ അണ്ണാന്‍ , മാന്‍ പോലുള്ള മൃഗങ്ങള്‍ അടുത്ത് വരുമ്പോള്‍ ചാടി വീണ് കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു അവിടെ തൂങ്ങി കിടന്ന് ചോരകുടിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത് . തീര്‍ന്നില്ല , രക്തം നഷ്ടപ്പെട്ടു തളര്‍ന്നു വീഴുന്ന ജീവിയുടെ ദേഹം കരണ്ട് തുളച്ച് കരളും ചങ്കും കൂടി ശാപ്പിട്ട ശേഷമേ ആശാന്‍ സ്ഥലം വിടുകയുള്ളൂ ! ചത്ത്‌ കിടക്കുന്ന ജീവികളുടെ ദേഹം കരണ്ട് തിന്നുന്ന സ്വഭാവം ഇവറ്റകള്‍ക്ക് കണ്ടേക്കാം എന്നും ബാക്കിയുള്ളവ വെറും ഭാവന മാത്രം ആണെന്നും ആണ് , ഗവേഷകരുടെ മതം . മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് താഴെക്കാണുന്ന ഫോട്ടോ പിടിച്ചത് RONA DENNIS ആണ്.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ