അവസാന മോഹിക്കൻ

അവസാന മോഹിക്കൻ 1

ഭീതിയും, പ്രതികാരവും നിറഞ്ഞ ഭാവം ! അകലെ ഇരുണ്ട മഴക്കാടുകൾക്കിടയിൽ മിന്നിമറഞ്ഞൊരു മുഖം . തീർത്തും ദുർഘടമായ ഈ എണ്ണായിരം ഹെക്ടർ വനഭൂമിയിൽ നിങ്ങൾക്കവനെ അത്രയെളുപ്പം കണ്ടെത്തുവാൻ സാധ്യമല്ല . കാരണം നിങ്ങളെ കാണുവാൻ അവന് താൽപ്പര്യമില്ല . അവനാരാണ് എന്നറിയില്ല , പക്ഷെ അവനെന്താണ് എന്ന് നമുക്കറിയാം . ബ്രസീലിയൻ ആമസോണിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന അനേകം ഗോത്രങ്ങളിൽ ഒന്നിലാണ് അവനും ജനിച്ചത് . പക്ഷെ അവനൊരു പ്രത്യേകതയുണ്ട് , അവന്റെ ഗോത്രത്തിൽ ഒരാൾ മാത്രമേ ഇന്നീഭൂമിയിൽ അവശേഷിക്കുന്നുള്ളൂ . ഇരുപത്തിരണ്ട് കൊല്ലങ്ങളോളമായി അവൻ ഏകാന്തവാസം തുടങ്ങിയിട്ട് . പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്ന് കരുതിയിരുന്ന അവന്റെ ഗോത്രത്തിൽ ഇങ്ങനെയൊരാൾ ശേഷിക്കുന്നുണ്ട് എന്നറിഞ്ഞത് തന്നെ വളരെ വൈകിയാണ് . കുടിയേറ്റക്കാരാൽ തകർത്തു തരിപ്പണമാക്കപ്പെട്ട അവരുടെ ഗ്രാമത്തിൽ വളരെ വൈകിയെത്തിയ ഗവേഷകരാണ് അവിടെയൊരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് . ഒന്നോ രണ്ടോ ? അതൊരു സംശയമായിരുന്നു . പക്ഷെ മറ്റുചില ഗോത്രക്കാരിൽ നിന്നും അറിഞ്ഞു , ഒരാൾ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ . അവൻ ജീവനോടെയുണ്ട് . അവന് പരിക്കോ , മറ്റു രോഗങ്ങളോ ഉണ്ടോ ? ഗവേഷകർക്ക് ആധിയായി . അവനെ കണ്ടെത്തണം . പക്ഷെ സാധിച്ചില്ല . പക്ഷെ കാട്ടിൽ താൻ ശേഷിപ്പിച്ചിരുന്ന അടയാളങ്ങളിലൂടെ അവൻ നമ്മളെ അറിയിച്ചു , ഞാനീഭൂമിയിൽ ഇപ്പോഴും ഉണ്ട് ! ഒറ്റയ്ക്ക് വേട്ടയാടിയും , പഴങ്ങൾ ഭക്ഷിച്ചും , ആയുധങ്ങൾ നിർമ്മിച്ചും അവൻ അവിടെ നിലനിന്നു . മൃഗങ്ങളെ കുടുക്കാനും , ഭക്ഷണം സൂക്ഷിക്കാനുമായി അവൻ കുഴിക്കുന്ന കുഴികൾ ഗവേഷകർക്കൊരു ആശ്വാസം തന്നെയായിരുന്നു . അവൻ ജീവനോടെയുണ്ട് എന്ന വിശ്വാസം . അങ്ങിനെ അവനൊരു പേര് വീണു “കുഴിയിലെ മനുഷ്യൻ ” (Man in the hole) .

Advertisements

അവസാന മോഹിക്കൻ 2

അവസാനം 1998 ൽ അവന്റെ മുഖം ആദ്യമായി ക്യാമെറയിൽ പതിഞ്ഞു (>> ചിത്രം ) . ആ ഒരൊറ്റ ചിത്രത്തിലുണ്ട് അവന്റെസകല കഥകളും ! വീണ്ടും അവൻ നമ്മിൽ നിന്നും മറഞ്ഞു . പക്ഷെ അനേകവർഷങ്ങൾക്കു ശേഷം വീണ്ടും ഈ ആഴ്ച്ച നമ്മുക്കവനെ വീണ്ടും കിട്ടി ! ആയാൾ മരം മുറിക്കുന്ന ഒരു വീഡിയോ ! ഇത് ഗവേഷകർക്ക് എത്രത്തോളം സന്തോഷമേകി എന്ന് പറയേണ്ടതില്ലല്ലോ . ഇപ്പോൾ ഏതാണ്ട് അൻപതിനോട് അടുത്ത് പ്രായമായിക്കാണും . ആരോഗ്യമുണ്ട്. അസുഖമെന്തെങ്കിലും ഉള്ളതായി കാണുന്നില്ല . അതെ അവൻ ജീവിക്കുന്നു ! അവസാനത്തെ മോഹിക്കൻ !

ബ്രസീലിയൻ ആമസോണിൽ മാത്രം ഏതാണ്ട് 117 ഴോളം ഒറ്റപ്പെട്ട ആദിവാസി ഗോത്രങ്ങൾ ഉണ്ട് . അവയിൽ ഏതാണ്ട് പകുതിയോളം അടുത്ത പത്തുവർഷത്തിനകം കുടിയേറ്റക്കാരുടെ കൈയ്യാൽ നശിപ്പിക്കപ്പെടും എന്നാണ് കണക്ക് !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ