ആരാധനാലയങ്ങൾ മനുഷ്യന് പ്രയോജനപ്പെടുമ്പോൾ ……..

ആരാധനാലയങ്ങൾ മനുഷ്യന് പ്രയോജനപ്പെടുമ്പോൾ ........ 1

ഒരു ആരാധനാലയം നിർമ്മിക്കുവാനും പിന്നെ അത് നില നിർത്തുവാനും നാം കഷ്ടപ്പെടുമ്പോൾ ചിലരെങ്കിലും ചിന്തിക്കും , തിരികെ നമ്മുക്കെന്ത് കിട്ടും ? സ്വർഗ്ഗം കിട്ടും എന്ന് പലരും പറഞ്ഞേക്കാം . പക്ഷെ മൊറോക്കൻ ജനത പറയും ഞങ്ങൾക്ക് തിരികെ കിട്ടുന്നത് സ്വർഗ്ഗമല്ല , പകരം വെളിച്ചമാണ് . അതെ ഈ രാജ്യത്ത് ഇപ്പോൾ കറണ്ട് കിട്ടുന്നത് സർക്കാർ വക സർവീസ് ലൈനുകളിൽ നിന്നല്ല . മറിച്ച് , പള്ളികളിൽ നിന്നാണ് ! ഇതാണ് ഗ്രീൻ മോസ്‌ക്ക് പ്രോജക്റ്റ് . ആദ്യഘട്ടമായി രാജ്യത്തെ അറുന്നൂറോളം പ്രധാന പള്ളികളിൽ സോളാർ പാനലുകളും , LED വിളക്കുകളും , സോളാർ വാട്ടർ ഹീറ്ററുകളും ഘടിപ്പിച്ചുകൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത് . ഇങ്ങനെ ലഭിക്കുന്ന വൈദുതി പള്ളികളുടെ ഉപയോഗത്തിന് മാത്രമല്ല , ചുറ്റുമുള്ള ഗ്രാമങ്ങളിലെ വിളക്കുകൾ തെളിക്കാനും, മറ്റ് ചെറിയ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു . അടുത്ത വര്ഷം മാർച്ചോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും . ജർമ്മൻ കമ്പനിയായ GIZ ന്റെ മേൽനോട്ടത്തിൽ പിന്നീട് ഈ പദ്ധതി ബാക്കിയുള്ള മുസ്‌ലിം -ക്രിസ്ത്യൻ പള്ളികളിൽ കൂടി വ്യാപിക്കാനാണ് നീക്കം . ആകെ 15,000 പള്ളികളാണ് ഈ ഉദ്യമത്തിൽ പങ്കുചേരുന്നത് . 301 MW ശേഷിയുള്ള , ആഫ്രിക്കയിലെ ഏറ്റവും വലിയ വിൻഡ് ഫാം (Tarfaya Wind Farm) നിർമ്മിച്ച മൊറോക്കോ ഈ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരാണ് . ” Largest concentrated solar power (CSP) plant in the world” എന്ന ഖ്യാതിയുള്ള Ouarzazate Solar Power Station നും മൊറോക്കയ്ക്ക് സ്വന്തം .

നമ്മുടെ നാട്ടിൽ ഏകദേശം എത്ര ആരാധനാലയങ്ങൾ ഉണ്ടാവും ?

Advertisements

മൊറോക്കൻ മിനിസ്റ്റർ ഓഫ് എനർജി പറയുന്നത് ശ്രദ്ധിക്കുക

“The ‘green’ mosques are the perfect example of what we’re doing with all our institutions. We started with the mosques because, just like churches or any other religious institution, they can play a very important role in terms of education”

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ