ഇങ്ങനെയെത്രപേർ !

ഇങ്ങനെയെത്രപേർ ! 1

എത്യോപ്യയിലെ പ്രശസ്തമായ ബ്ലൂനൈൽ ജലപാതത്തിന് കുറച്ചു താഴെ ആയിരത്തി അറുന്നൂറുകളിൽ കല്ലുകൾ കൊണ്ട് നിർമ്മിതമായ ഒരു പാലമുണ്ട് . പോർട്ടുഗീസ് കമാനരീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പാലം അതുകൊണ്ട് തന്നെ ഇന്ന് പോർട്ടുഗീസ് പാലമെന്നും എഗ്ഗ് ബ്രിഡ്‌ജ്‌ എന്നുമൊക്കെ അറിയപ്പെടുന്നു . എന്നാൽ പാലം കയറുന്ന വിനോദസഞ്ചാരികളുടെ കണ്ണിലോ , അതിന് മുൻപിൽ പ്രതിഷ്ടിച്ചിരിക്കുന്ന ബോർഡിലെ പെയിന്റിന്റെ മഷിയിലോ പെടാതെ മറഞ്ഞിരിക്കുന്ന ഒരു മനുഷ്യാത്മാവുണ്ട് .

Advertisements

ഒരു ഇന്ത്യാക്കാരൻ ! പോർട്ടുഗീസ് മിഷനറി ആയിരുന്ന അൽഫോൻസോ മെൻഡിസിന്റെ കൂടെ ഭാരതത്തിൽ നിന്നും എത്യോപ്യയിൽ എത്തിച്ചേർന്ന ആരോ ഒരാൾ ! മെൻഡിസിന്റെ ഡയറിയിൽ അവ്യക്തമായി കിടക്കുന്ന ഒരു പേര് .ഇന്നും നിലനിൽക്കുന്ന ഒരു ചരിത്രനിർമ്മിതിയുടെ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന വ്യക്തി . പരുക്കൻ എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന മെൻഡിസ് തൻ്റെ ഡയറിയിൽ കുറിച്ചുവെക്കാൻ തക്ക വ്യക്തിത്വമുണ്ടായിരുന്ന ഒരാൾ. പക്ഷെ മങ്ങിയ മഷിയിൽ പേരറിയാതെ ചരിത്രത്തിന്റെ പടുകുഴിയിലേക്ക് ആ എൻജിനീയറും പോയ് മറഞ്ഞു .

സകല ചരിത്രനിർമ്മിതികളും കാണുമ്പോൾ ആദ്യം മനസ്സിൽ വരിക ഇത്തരം മങ്ങിയ മഷിക്കറകളാണ് . ആരുമറിയാതെ ഇങ്ങനെത്രപേർ !!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ