ഭ്രാന്തുപിടിച്ച ഈ ലോകത്ത് ഒരാൾ വ്യത്യസ്തനായി ജീവിച്ചാൽ !

ഭ്രാന്തുപിടിച്ച ഈ ലോകത്ത് ഒരാൾ വ്യത്യസ്തനായി ജീവിച്ചാൽ ! 1

ഭ്രാന്തുപിടിച്ച ഈ ലോകത്ത് ഒരാൾ വ്യത്യസ്തനായി ജീവിച്ചാൽ ഭൂരിപക്ഷം ഭ്രാന്തന്മാരും വിചാരിക്കും അയാൾക്ക്‌ ഭ്രാന്താണെന്ന് !

ബ്രസീലുകാരനായ Marcio Mizael Matolias (44 ) ഇത്തരമൊരു “ഭ്രാന്തനാണ് ” . റിയോ ഡി ജനീറോയിലെ Barra da Tijuca ബീച്ചിൽ സ്വയം നിർമ്മിച്ചെടുത്ത മണൽകൊട്ടാരത്തിലാണ് കഴിഞ്ഞ 22 വര്ഷങ്ങളായി അദ്ദേഹം താമസിക്കുന്നത് ! മറ്റുള്ളവർ ഉയർന്ന വാടകയിൽ കടൽത്തീരത്ത് താമസിക്കുമ്പോൾ താൻ സ്വയം നിർമിച്ച കൊട്ടാരത്തിൽ വാടകയോ ടാക്സോ കൊടുക്കാതെ ജീവിക്കുന്നു എന്നാണു മാർസിയോ അഭിമാനിക്കുന്നത് . മണൽകോട്ടയുടെ പിറകിലുള്ള ചെറിയ മാളത്തിലാണ് അനേകം പുസ്തകങ്ങളുടെ കൂടെ അദ്ദേഹം അന്തിയുറങ്ങുന്നത് . പകൽ സമയം ബീച്ചിൽ കുട്ടികളും ടൂറിസ്റ്റുകളുമായി സമയം ചിലവഴിക്കുകയും ചിലപ്പോൾ മീൻ പിടിക്കാൻ പോകുകയും ചെയ്യും . കാറ്റത്തും , മഴയത്തും കൊട്ടാരത്തിന് ചില്ലറ കേടുപാടുകൾ സ്വാഭാവികമാണെങ്കിലും ക്ഷമയോടെ അദ്ദേഹം അതെല്ലാം പതുക്കെ പതുക്കെ വീണ്ടും നിർമ്മിച്ചെടുക്കും . പക്ഷെ കൊടും ചൂടത്തും , മഴയത്തും മാർസിയോ തന്റെ കൊട്ടാരത്തിൽ ഉറങ്ങാറില്ല . അപ്പോഴൊക്കെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് “രാജാവ്” സ്ഥലം മാറും .

Advertisements

സ്പാനിഷ് ശില്പിയായിരുന്ന Antoni Gaudí ആണ് , കൊട്ടാരനിർമാണത്തിൽ മാർസിയോ മാതൃകയാക്കിരിക്കുന്നത് എന്ന് പറയുന്നു ( Sagrada Família എന്ന ഭീമൻ കത്തോലിക്കാ ദേവാലയത്തിന്റെ ശില്പി ). ചെറിയ മണൽ നിർമ്മിതികൾക്കായി അടുത്തുള്ള ഹോട്ടലുകാരും , റിസോർട്ടുകാരും വിളിക്കുമെങ്കിലും മാർസിയോ അത്തരം വരുമാനം തനിക്ക് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് . സന്ദർശകർ കൊടുക്കുന്ന ഡൊണേഷൻ ഭൂരിഭാഗവും പുസ്തകങ്ങൾ മേടിക്കുവാനാണ് അദ്ദേഹം ചിലവഴിക്കുന്നത് . ജീവിതത്തിന്റെ ഏറിയപങ്കും മൂന്ന് ചതു:മീറ്റർ വിസ്താരമുള്ള മണൽമുറിയിൽ കഴിച്ചുകൂട്ടിയ മാർസിയോയോട് അതിനെ പറ്റി ചോദിച്ചാൽ ഇങ്ങനെ പറയും ….

“That’s okay. Here I have everything that I need “

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ