മരിയാന കഥകൾ

മരിയാന കഥകൾ 1

പണ്ട്……. വളരെ പണ്ട്…… ഇരട്ടകളായ ഒരു ദേവനും ദേവിയും ഉണ്ടായിരുന്നു പേര് Puntan പിന്നെ Fu’uña. അന്ന് ഇക്കാണുന്ന പ്രപഞ്ചമൊന്നും ഉണ്ടായിരുന്നില്ല . ഒരിക്കൽ Puntan മരിക്കാറായപ്പോൾ സഹോദരിയോട്‌ പറഞ്ഞു തന്റെ ശരീരം കൊണ്ട് നീയൊരു പ്രപഞ്ചം സൃഷ്ടിക്കണം . ശരീരത്തിലെ ഓരോ അവയവങ്ങൾ വെച്ച് വേണം പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും നിർമ്മിക്കുവാൻ . അങ്ങിനെ ആ സഹോദരി, മരിച്ച സഹോദരന്റെ കണ്ണുകൾ കൊണ്ട് സൂര്യനെയും ചന്ദ്രനെയും ഉണ്ടാക്കി . പിന്നെ ഒരോ ഭാഗങ്ങൾ വെച്ച് പ്രപഞ്ചം മുഴുവനും നിർമ്മിച്ചു . അവസാനം ഒറ്റയ്ക്കായിപ്പോയ ആ ദേവി താൻ സൃഷ്ടിച്ച ഭൂമിയിലെ ഒരു ദ്വീപിൽ ചെന്നിരുന്നു . സഹോദരനില്ലാതെ ജീവിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ അവർ ആ ദ്വീപിലെ ഒരു ശിലയായി മാറി . ആ പാറയിൽനിന്നും അവരുടെ ശരീരം സ്വീകരിച്ച് പുതിയൊരു വർഗ്ഗം പുറത്തു വന്നു … മനുഷ്യൻ ! . പ്രശസ്തമായ മരിയാന കിടങ്ങിൻറെ പേരിന് നിദാനമായ മരിയാന ദ്വീപുകളിലെ Chamorro വർഗ്ഗക്കാരുടെ സൃഷ്ടി വിവരണമാണിത് . ജപ്പാനും ഫിലിപ്പീൻസിനും അടുത്ത് പസഫിക്കിൽ ഒരുചന്ദ്രക്കലപോലെ കിടക്കുന്ന ഈ അമേരിക്കൻ അധീന ദ്വീപുകളിൽ പതിനഞ്ചോളം ഉറക്കത്തിലാണ്ടുപോയ അഗ്നിപർവ്വതങ്ങളുണ്ട് . മേൽപ്പറഞ്ഞ സൃഷ്ടിവിവരണം ദ്വീപുകളിലെ Chamorro ഗോത്രക്കാരുടെ സംസ്ക്കാരത്തെ ഭൂമിയിലെ മറ്റേത് ജനതയെക്കാൾ കൂടുതൽ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് സത്യം . ഭാര്യ -ഭർതൃ ബന്ധത്തേക്കാൾ അവർ വിലകൽപ്പിക്കുന്നതു സഹോദര-സഹോദരി ബന്ധത്തിനാണ് . ആദ്യം പറഞ്ഞ ബന്ധം മരണത്തോടെ വേർപെടുമെന്നും രണ്ടാമത്തേത്ത് അനശ്വരമായി നിലനിൽക്കുമെന്നുമാണ് ഇവർ കരുതുന്നത് .

Advertisements

അതിനാൽ തന്നെ ഭൂമിയിലെ മറ്റേത് വർഗ്ഗത്തേക്കാളും ആൺ -പെൺ സമത്വം (maga’låhi – maga’håga) നിലനിൽക്കുന്നത് ഇവരുടെ ഇടയിലാണെന്നാണ് ചിലർ കരുതുന്നത് . ഗോത്രത്തിന് തലവൻ മാത്രമല്ല അതെ അധികാരമുള്ള ഒരു തലവി കൂടെയുണ്ട് . വേട്ടയിലും , മീറ്റിങ്ങുകളിലും ആണിനും പെണ്ണിനും ഒരേ സ്ഥാനമാണ് ഉള്ളത് . മരിച്ചവരിലും ആത്മാക്കളിലും വിശ്വസിക്കുന്ന ഇവർ അവരെ വിളിക്കുന്നത് Taotao Mo’na എന്നാണ് . “പ്രേതബാധയുള്ള” വീടുകളും ദ്വീപുകളും ഇവിടുണ്ട് .

Latte stone എന്ന് വിളിക്കപ്പെടുന്ന ശിലാനിർമ്മിതികളാണ് ഈ ദ്വീപുകളിലെ കൗതുകം നിറഞ്ഞ ഒരു കാഴ്ച്ച . “haligi” എന്ന് നാട്ടുകാർ വിളിക്കുന്ന ഇത്തരം പില്ലറുകൾ ദ്വീപുകളിലുടനീളം കാണാം . ഒരു സ്റ്റോൺ പില്ലറിൽ കമഴ്ത്തി വെച്ച ഇഢലിയുടെ ആകൃതിയിൽ മറ്റൊരു പാറ , അതാണ് Latte stone. ഇതിന് മുകളിൽ വീടുകെട്ടിയാണ് പുരാതന ദ്വീപുനിവാസികൾ ജീവിച്ചിരുന്നത്‌ എന്നാണ് കരുതപ്പെടുന്നത് . ക്രിസ്തുവിനും രണ്ടായിരം വർഷങ്ങൾ മുന്നേ മനുഷ്യവാസം ആരംഭിച്ചിരുന്ന ഇവിടെ അക്കാലത്ത് തന്നെ ഇത്തരം വീടുകൾ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു . സമൂഹത്തിലെ ഉയർന്ന ആളുകളാണ് ഇവിടെ ജീവിച്ചിരുന്നത് എന്ന് കരുതുന്നു . അഞ്ച് മീറ്റർ ഉയരവും മുപ്പത്തിനാല് ടൺ വരെ ഭാരവുമുള്ള ലാറ്റെകൾ കണ്ടെത്തിയിട്ടുണ്ട് .

പക്ഷെ മേൽപ്പറഞ്ഞതൊന്നുമല്ല ഇപ്പോൾ മരിയാന ദ്വീപുകളിലേയ്ക്ക് ശ്രദ്ധയാകർഷിക്കാൻ കാരണം . “hayun lågu” എന്ന് നാട്ടുകാർ വിളിക്കുന്ന Serianthes nelsonii എന്ന മരമാണ് ഇപ്പോൾ ഇവിടുത്തെ ഹീറോ . കാരണം മറ്റൊന്നുമല്ല ആകെ പത്തോളം മരങ്ങളെ ഈ കൂട്ടത്തിൽ ഭൂമിയിൽ ഇന്നവശേഷിക്കുന്നുള്ളു . അതിൽ ഒരെഒരെണ്ണത്തിനെ പ്രത്യുൽപ്പാദനശേഷി ഉള്ളൂ . അതാകട്ടെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് താനും !

ചിത്രത്തിൽ കാണുന്നത് House of Taga എന്ന ആർക്കിയോളജിക്കൽ സൈറ്റിലെ Latte stone പില്ലർ . ടാഗ എന്ന ആദ്യഗോത്രത്തലവൻ ആണ് ഇതി നിർമ്മിച്ചത് എന്നാണ് ഐതിഹ്യം .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ