തീ തുപ്പുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്നും ചിതറിത്തെറിച്ചു കാറ്റത്ത് കിലോമീറ്ററുകള്‍ അകലെ വീടുകള്‍ക്ക് മുകളിലും പറമ്പിലും ചെന്ന് വീഴുന്ന ലാവാ ഗ്ലാസ് നാരുകളാണിവ ! ഇതിന് Pele’s hair എന്ന് വിളിക്കും . ഹവായിയന്‍ അഗ്നിദേവതയാണ് പെലെ . പക്ഷെ നാട്ടുകാർ ഇവയെ nornahár എന്നാണ് വിളിക്കുക . അർത്ഥം യക്ഷിയുടെ മുടി . ഖര പദാര്‍ഥത്തിന്റെ ശരീരഘടന പ്രാപിക്കാത്ത ഉരുകിയ വോള്‍ക്കാനിക്ക് ഗ്ലാസ്, അന്തരീക്ഷത്തിലേയ്ക്ക് ചുഴറ്റി എറിയപ്പെടുമ്പോഴാണ് ഇത്തരം നാരുകള്‍ രൂപംകൊള്ളുന്നത് . ചാരത്തോടൊപ്പവും കാറ്റത്ത് കിലോമീറ്ററുകൾക്കപ്പുറം ചെന്ന് വീഴുന്ന ഇവ കണ്ണിലും തൊലിയിലും അലർജി ഉണ്ടാക്കാറുണ്ട് . ഇവിടെക്കാണുന്നത് ഹവായിയിലെ Kilauea അഗ്നിപർവ്വതത്തിന്റെ മുടിയാണ് !
മുടിയല്ല , നാരല്ല , ഉണങ്ങിയ പുല്ലല്ല.
