ലക്ഷക്കണക്കിന് കൊതുകുകളെ മയാമിയിൽ തുറന്ന് വിട്ടു !

ലക്ഷക്കണക്കിന് കൊതുകുകളെ മയാമിയിൽ തുറന്ന് വിട്ടു ! 1

10-Feb-2018

Advertisements

സൗത്ത് മയാമിയിലെ Brewer പാർക്കിലാണ് അധികൃതർ മില്യൺകണക്കിന് കൊതുകുകളെ തുറന്ന് വിട്ടിരിക്കുന്നത്! . കൊതുകുകളെ നശിപ്പിക്കുവാനാണ് ഈ വിദ്യ പ്രയോഗിച്ചിരിക്കുന്നത് . ഏതാണ്ട്കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്നതുപോലുള്ള പണി ! Miami-Dade County Mosquito Control and Habitat Management Division ആണ് ഈ കുതന്ത്രത്തിന്റെ പിറകിൽ . സിക്ക , ഡെങ്കി , ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെസാന്നിധ്യം വ്യാപകമായത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അധികൃതർ ഇത്തരമൊരു ” ചാവേർ ആക്രമണ പദ്ധതിക്കു ” കൊടുത്ത് . ഇവർ വളർത്തിയ ശേഷം തുറന്ന് വിട്ടിരിക്കുന്ന കൊതുകുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട് . ഒന്ന് ഇവരെല്ലാം ആണുങ്ങളാണ് . രണ്ട് , ഇവരുടെയെല്ലാം ദേഹത്ത് Wolbachia എന്ന ബാക്ടീരിയ ഉണ്ട് . ഈ ബാക്ടീരിയ മനുഷ്യന് ഉപദ്രവമുണ്ടാക്കുന്ന ഒന്നല്ല . ഇതും വഹിച്ചുകൊണ്ട് നടക്കുന്ന ആൺകൊതുകുകളുമായി ബന്ധപ്പെടുന്ന രോഗവാഹകാരായ പെൺകൊതുകുകൾക്കും യാതൊരു പ്രശ്‌നവും ഇല്ല . പക്ഷെ അവർക്കുണ്ടാകുന്ന കുട്ടികളെല്ലാം തന്നെ വളരുന്നതിനുമുന്നെ ചത്തുപോകും ! അതായത് അടുത്ത തലമുറ കൊതുകുകളെ പാടെ ഇല്ലാതാകുന്ന ഒരു വൻപദ്ധതിയാണിത് . ഇതോടെ രോഗവാഹക്കാരായ Aedes aegypti കൊതുകുകൾ പ്രദേശത്തുനിന്നും പാടെ ഇല്ലാതാകും എന്നാണ് കരുതപ്പെടുന്നത് .

4.1 മില്യൺ ഡോളറിന്റെ സഹായമാണ് ഫെഡറൽ ഗവർമെന്റ് ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് . ആറുമാസം കൊണ്ട് ആറ് മില്യൺ ചാവേർ ആൺകൊതുകുകളെ തുറന്നു വിടാനാണ് പദ്ധതി . ഇത് വിജയകരമായാൽ അമേരിക്കയിലെ മറ്റുസ്ഥലങ്ങളിലെക്കും ഇത് വ്യാപിപ്പിക്കാനാണ് നീക്കാം . പരീക്ഷണശാലയിൽ “ഉണ്ടാക്കിയെടുത്ത” ആൺചാവേർ കൊതുകുകൾ മനുഷ്യരെ കടിക്കില്ല എന്നതിനാൽ കൂടുതൽ കൊതുകൾ എത്തിയാൽ പ്രശ്‌നം വീണ്ടും വഷളാകും എന്ന ധാരണ വേണ്ട എന്നാണ് MosquitoMate പദ്ധതിയുടെ ഫീൽഡ് മാനേജർ പാട്രിക് കെല്ലി പറയുന്നത് . ഇനി അഥവാ നിർദോഷിയായ ഏതെങ്കിലും ആണ് കൊതുക് കടിച്ചാൽ തന്നെ Wolbachia ബാക്ടീരിയ , മനുഷ്യനിലേക്ക് പകരില്ല എന്നുള്ള ഉറപ്പുകൂടി അദ്ദേഹം തരുന്നുണ്ട് . എന്തായാലും ആറുമാസം സമയമുണ്ട് , നമ്മുക്ക് കാത്തിരുന്ന് കാണാം !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ