സെഡോണ -പ്രകൃതിയുടെ ശിലോദ്യാനം

സെഡോണ -പ്രകൃതിയുടെ ശിലോദ്യാനം 1

സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ആണ് സെഡോണ സുന്ദരിയാവുന്നത് . എങ്ങും തൂണ് പോലെ ഉയര്‍ന്നു നില്‍ക്കുന ശിലാസ്തൂപങ്ങളില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഭൂമി മുഴുവനും ചുവന്നു തിളങ്ങും ! അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ഒരു ചെറുപട്ടണമാണ് സെഡോണ (Sedona) . കുത്തനെ നിവര്‍ന്ന് നില്‍ക്കുന്ന ഈ ശിലകള്‍ മില്ല്യന്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്നേ രൂപപ്പെട്ടതാണ് . ഇത്തരം പാറകള്‍ (Sandstone) ഒരു അരിപ്പപോലെയാണ് . അതിനാല്‍ തന്നെ ഇത്തരം പ്രദേശങ്ങളില്‍ ശുദ്ധജലത്തിന്റെയോ അല്ലെങ്കില്‍ പെട്രോളിയതിന്റെയോ നല്ല ശേഖരം ഉണ്ടാവും . ഈ ശിലോദ്യാനത്തില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു ലോകത്തില്‍ എത്തിപെട്ടതായി നമ്മുക്ക് അനുഭവപ്പെടും .

ഒന്‍പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ സെഡോണയില്‍ മനുഷ്യന്‍ താമസം തുടങ്ങിയിരുന്നു എന്നതിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട് . ഇവിടെ നിന്നും ലഭിച്ച ക്ളോവിസ് മുനകള്‍ (Clovis point) ആണ് കാരണം . നമ്മുടെ കുന്തമുന പോലെയുള്ള ഒരു ഉപകരണമാണ് ഇത് . പിന്നീട് പല റെഡ് ഇന്ത്യന്‍ വര്‍ഗ്ഗങ്ങള്‍ ഇവിടെ വന്നും പോയും ഇരുന്നു . പ്രത്യേകതയുള്ള ഭൂപ്രകൃതി കാരണം അധികമാരും ഇവിടെ സ്ഥിരതാമസം ആക്കിയില്ല . ഇപ്പോള്‍ ഈ പട്ടണത്തില്‍ പതിനായിരത്തിന് താഴെയാണ് ജനസംഖ്യ . പക്ഷെ ചുവന്നു തുടുത്ത സെഡോണയെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് ബൈക്ക് ( സൈക്കിള്‍ ) യാത്രികരാണ് . ഭൂമിയിലെ തന്നെ ഏറ്റവും രസകരമായ സൈക്കിള്‍ പാതയാണ് സെടോണയില്‍ ഉള്ളത് . പാറക്കൂട്ടങ്ങളും കുന്നുകളും താണ്ടിയുള്ള സൈക്കിള്‍ യാത്ര ആരെയും ത്രസിപ്പിക്കും . വര്‍ഷാവര്‍ഷം നടത്തിവരുന്ന Sedona Mountain Bike Festival അമേരിക്കന്‍ ബൈക്ക് യാത്രികര്‍ക്ക് അവിസ്മരണീയ യാത്രയാണ് സമ്മാനിക്കുന്നത് . ഇത് കൂടാതെ പതിമ്മൂന്നു ഏക്കര്‍ വിസ്തൃതിയുള്ള കിടിലന്‍ പമ്പ് ട്രാക്കും ( pump track ) ഇവിടുണ്ട് . (സൈക്കിള്‍ റൈഡ് ചെയ്യാന്‍ പ്രത്യേകം നിര്‍മ്മിക്കപ്പെട്ട , പൊങ്ങിയും താണും ചെരിഞ്ഞും കുത്തനെയും കിടക്കുന്ന മണ്ണ് പാത ) .

Advertisements

ബൈക്ക് യാത്രികരുടെ ഓട്ടം ചെന്നവസാനിക്കുന്നത് വിശുദ്ധ കുരിശിന്‍റെ പള്ളിയില്‍ ആണ് (Chapel of the Holy Cross) . മലയിടുക്കില്‍ പ്രത്യക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കത്തോലിക്കാ ദേവാലയം അകലെ നിന്നും കാണാന്‍ ഒരു വിസ്മയം തന്നെയാണ് . Empire State Building ല്‍ നിന്നാണ് ഇതിന്‍റെ നിര്‍മ്മാതാവ് പ്രചോദനം ഉള്‍ക്കൊണ്ടത്‌ .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ