False Peak

False Peak 1

സൈക്കിൾ യാത്രക്കിടയിൽ എന്നും ശ്രദ്ധിക്കുന്ന ഒരു കാര്യം ഇന്നൊരു പോസ്റ്റായി ഇടാം എന്ന് കരുതി . താഴെക്കാണുന്ന ചിത്രം ഫ്ലോറിഡയിലെ കൂപ്പർ സിറ്റിയിലെ ഷെറിഡൻ പാതയുടെ അരികിലെ സൈഡ് വോക്കിൽ നിന്നെടുത്തതാണ് . ഒറ്റനോട്ടത്തിൽ കയറ്റമായതിനാൽ ആരും ഗിയർ ഡൗൺ ചെയ്യും . പക്ഷെ മുന്നോട്ടു പോയാൽ പിടികിട്ടും ഇത് കയറ്റവുമല്ല ഇറക്കവുമല്ല പക്കാ നിരപ്പാണ് . രണ്ടാമത് കാണുന്നത് അതെ പാത തിരികെവരുമ്പോൾ കാണുന്ന കാഴ്ചയാണ് . വീണ്ടും കയറ്റം തന്നെ ! ഒരേ വഴിയിലൂടെ അങ്ങോട്ട് പോയാലും ഇങ്ങോട്ടു വന്നാലും കയറ്റം മാത്രം . പരിമിതികൾ മാത്രമുള്ള നമ്മുടെ കണ്ണുകൾ തരുന്ന പണിയാണിത് . സൈക്കിൾ യാത്രികർ സ്ഥിരമായി കാണുന്ന ഒരു മായാദര്‍ശനമാണ് False flat. അത്യാവശ്യം പതുക്കെ സമയമെടുത്ത് കയറിപ്പോകേണ്ട ഒരു കയറ്റം നിരപ്പായി സൈക്കിൾ യാത്രികന് അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണിത് . ഇതിന് നേർവിപരീദമായ ഒരു എഫക്ട് കൂടിയുണ്ട് . പേര് False Peak. ഇത് രണ്ടു വിധത്തിൽ അനുഭവപ്പെടും . അതിലൊന്നാണ് ചിത്രത്തിൽ കാണുന്നത് . നിരപ്പായ ഒരു റോഡ് കയറ്റമായി തോന്നും . എന്തൊകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് ? റോഡും പരിസരവും നോക്കുക . നിറങ്ങൾ ശ്രദ്ധിക്കുക . വശങ്ങളിലെ പുല്ലുകളാണ് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത് . റോഡിന്റെ ശരിയായ ഉയരം മനസിലാക്കുവാൻ നമ്മുക്ക് അതിനരികെ വ്യക്തമായ ഒരു റഫറൻസ് വേണം . റോഡ് നിരപ്പാണ് . പക്ഷെ അരികിലെ പുല്ലുകൾ തിരമാല പോലെ പൊങ്ങിയും താന്നുമാണ് കിടക്കുന്നത് . പോരാത്തതിന് ഒരേ നിറവും ! നമ്മുടെ ബുദ്ധിക്ക് വ്യക്തമായ ഒരു റഫറൻസ് ഈ പ്രതലം നൽകുന്നില്ല . പക്ഷെ റോഡിനരികെ കൽവരികളോ മറ്റോ ഉണ്ടായിരുന്നുവെങ്കിൽ ഈ മായാദർശനം സാധ്യമാകുമായിരുന്നില്ല . False Peak ഇതുപോലെ മറ്റൊരു വിധത്തിൽ നമ്മെ കബളിപ്പിക്കും . ഇടുക്കിയിലെ പോലെ മുന്നിൽ ഒരുകൂട്ടം കുന്നുകൾ ഉണ്ടെന്ന് കരുതുക . അതിലെ നാടുവിലേതിന് താരതമ്യേന ഉയരക്കൂടുതൽ നമ്മുക്ക് തോന്നിയേക്കാം , പക്ഷെ സത്യത്തിൽ അങ്ങിനെയാവണമെന്നില്ല .

 

ഇതിന്റെയൊക്കെ Xസ്‌ട്രീം വേർഷനാണ് ഗ്രാവിറ്റി ഹിൽ എന്നും മാഗ്നറ്റിക് ഹിൽ എന്നുമൊക്കെ നാം പറയുന്ന സ്ഥലങ്ങൾ . അതിന്റെയെല്ലാം ചിത്രങ്ങൾ എടുത്ത് നോക്കുക . താഴെത്തെ ചിത്രവുമായി നിറങ്ങളിൽ മാത്രമേ വ്യത്യാസമുണ്ടാവൂ . ഇതെല്ലാം കണ്ണ് നമ്മെ ചതിക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രം . അപ്പോൾ കാര്യമിതാണ് കണ്ണുകൊണ്ട് കാണുന്നതെല്ലാം സത്യമല്ല . അതിന്റെ കൂടെ ബുദ്ധികൂടി പ്രവർത്തിക്കുമ്പോൾ ആണ് സത്യം ജനിക്കുന്നത് .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ