Zoopharmacognosy

Zoopharmacognosy 1

നമ്മിൽ പലരും കേട്ടിട്ടില്ലാത്ത പേരാണിത് . പക്ഷെ നാം കണ്ടിട്ടുള്ള ഒന്നാണിത് . വയറിളക്കം പിടിച്ച നായ , ഓടിനടന്ന് പുല്ല് തിന്നുകയും പിന്നീട് ശർദിക്കുകയും ചെയ്യുന്നത് പലരും നിരീക്ഷിച്ചിട്ടുണ്ടാവും . ഇങ്ങനെ പച്ചമരുന്നുകളോ അല്ലെങ്കിൽ മണ്ണോ കഴിച്ച് , മൃഗങ്ങൾ സ്വയം ചികിത്സ നടത്തുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് Zoopharmacognosy . 1993 ൽ മാത്രം പേര് ലഭിച്ച ഒരു ഗവേഷണവിഭാഗമാണിത് . ഇതുപോലെ തന്നെ രോഗം പിടിച്ച് മരണപ്പെട്ട ഉറുമ്പിന്റെ ശരീരം കോളനിയിൽ നിന്നും വളരെ ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റുന്ന ഉറുമ്പുകളും , ഇനി രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ (prophylactic) തന്നെയാണ് എടുക്കുന്നത് . സ്ഥിരമായി കഴിക്കാത്ത , എന്തിനു നേരെ ചൊവ്വേ ദഹിക്കാത്ത ചിലയിനം ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചിമ്പാൻസികൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് എടുക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു .

ഇനി ചിന്തിക്കൂ , ഇത്രയ്ക്കു ബുദ്ധിപോലുമില്ലാത്ത ചിലർ ഇല്ലേ നമ്മുടെ ഇടയിൽ ?

Advertisements

കൂടുതൽ അറിവ് >>> https://www.ncbi.nlm.nih.gov/pmc/articles/PMC4267359/

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ