സാവൊയിലെ നരഭോജികള്‍!

സാവൊയിലെ നരഭോജികള്‍! 1

മനുഷ്യനേക്കാള്‍ കൂടുതല്‍ സ്ഥലം വന്യ മൃഗങ്ങള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ലോകത്തിലെ ഏക രാജ്യമാണ്‌ കെന്യ (#Kenya).വലിപ്പത്തില്‍ 47 മത്തെ സ്ഥാനമാണ്‌ ഈ രാജ്യത്തിന്‌ ഉള്ളത് .ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍വതമായ മൌണ്ട് കെന്യ യില്‍നിന്നാണ്‌ രാജ്യത്തിനു ആ പേര്‌ ലഭിച്ചത്‌ .ഹിമാവൃതമായ ചെരിവുകള്‍ ഇതിനുണ്ട്‌ . ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വ്വതമായ Mount #Kilimanjaro,കെനിയയുടെ ടാന്‍സാനിയന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നാല്‍ ദൃശ്യമാണ്‌ !

Advertisements

സുഖ ശീതള കാലാവസ്തയുള്ള തലസ്ഥാനമായ നൈറോബിയില്‍ (Nairobi) നിന്നും വ്യത്യസ്തമാണ്‌ , സാവന്ന പുല്‍മേടുകളും , വരണ്ട സമതലങ്ങളും നിറഞ്ഞ രാജ്യത്തിന്റെ വന മേഖല. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കുകളില്‍ ഉള്‍പ്പെട്ട East and West #Tsavo National Park, the #Maasai Mara, Lake #Nakuru National Park, Aberdares National Park എന്നിവ കെനിയയില്‍ ആണ് ഉള്ളത് . 11.5 മില്യണ്‍ #wildebeest,#Zeebra മൃഗങ്ങള്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മ്രിഗ ദ്ദേശാടനം (the great wildebeest migration) കെന്യയില്കൂടിയാണ് കടന്നു പോകുന്നത്‌ . 2,897 km ദൂരമുള്ള ഈ ദേശാടനം, ടാന്‍സാനിയായിലെ സരൻ ജെറ്റിയിൽ നിന്നും ആരംഭിച്ച് കെന്യയിലെ മസ്സായി മാരയിൽ ആണ് അവസാനിക്കുന്നത് !

കെന്യയിലെ ആകമാന കാര്യങ്ങള്‍ ഇങ്ങിനെ ആണെങ്കിലും നമ്മള്‍ അറിയുവാന്‍ പോകുന്ന സംഭവ കഥ നടന്നത്‌ 1898 ല്‍ Tsavo National Park ല്‍ വെച്ചാണ്‌.
സാവോ നാഷണല്‍ പാര്‍ക്കിനെ സാവോ ഈസ്റ്റ്‌ , സാവോ വെസ്റ്റ് എന്നിങ്ങനെ രാണ്ടായി തിരിച്ചിട്ടുണ്ട്‌ . നടുവിലൂടെ കടന്നു പോകുന്ന A109 എന്ന റോഡും (#Nairobi-Mombasa ) , കെനിയ -ഉഗാണ്ട റെയില്‍ല്‍ പാതയും ആണ് രണ്ടിനെയും വേർ തിരിച്ചത്. പാര്‍ക്കിന്റെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട്‌ ഒഴുകുന്ന സാവോ നദിആണ് ഈ പേരിനു കാരണം . വരണ്ട പുല്‍ മൈതാനങ്ങളും സാവന്ന കുട്ടികാടുകളും ആണ് സാവോ ഈസ്റ്റ്‌ പാര്‍ക്കില്‍ നിറയെ . എന്നാല്‍ ജൈവ വൈവിധ്യം കൊണ്ട്‌ സാവോ വെസ്റ്റ് ആണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌ .Panthera leo nubica എന്ന സാവോ മൃഗ രാജന് കുറച്ച് പ്രത്യേകതകൾ ഉണ്ട് . ഒന്ന് ആണുങ്ങൾക്ക് സട (#Mane) തീരെയില്ല !. താരതമ്യേന ശരീര വലിപ്പം കൂടുതൽ ഉണ്ട്‌ .. തൊലിക്ക് നല്ല മിനുസമാണ് . പിന്നെ ഇവിടുത്തെ ആണ്‍ സിംഹങ്ങൾ വേട്ടയിൽ സജീവമായി പങ്കെടുക്കും (സാധാരണ പെണ്ണുങ്ങളാണ് ഈ പണി ചെയ്യാറ് ). സാധാരണ ഒരു സിംഹ കൂട്ടത്തിൽ രണ്ടു മുതൽ എട്ട് ആണ്‍ സിംഹങ്ങൾ കാണപ്പെടുമെങ്കിൽ ഇവിടെ ഒരു കൂട്ടത്തിൽ ഒരൊറ്റ ആണ്‍ തരി മാത്രമേ കാണൂ ! സാവോ നദിക്കരയിലെ ഭൂ പ്രകൃതിയും കാലാവസ്ഥയും ആണ് ഇവിടുത്തെ സിംഹങ്ങൾക്ക് ഈ പ്രത്യേകതകൾ നല്കിയത് എന്നാണ് ശാസ്ത്ര മതം . #Amboseli-Tsavo ജൈവ മണ്ഡലത്തിൽ ഇനി 675 സാവോ സിംഹങ്ങളേ അവശേഷിച്ചിട്ടുള്ളൂ !

1898 ലെ മാർച്ച് മാസത്തിൽ സാവോ നദിക്ക് കുറുകെ ഒരു തീ വണ്ടി പാലം പണിയുവാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നിടത്താണ് സംഭവം ആരംഭിക്കുന്നത് . Lt. Col. John Henry #Patterson ആയിരുന്നു ടീം ലീഡർ . പണിക്കാർ കൂടുതലും ഇന്ത്യകാരും, നാട്ടുകാരായ ആഫ്രിക്കകാരും ആയിരുന്നു . പണി സ്ഥലത്തിന് ചുറ്റും കൂടാരം കെട്ടി ആയിരുന്നു അവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. പക്ഷെ വിശന്നു വലഞ്ഞ കൂറ്റൻ സാവോ സിംഹങ്ങൾ രാത്രിയുടെ മറവിൽ പതുങ്ങി വരുന്നത് അവർ അറിഞ്ഞില്ല . ഏറ്റവും അവസാനത്തെ കൂടത്തിൽ നിന്നുള്ള നിലവിളി കേട്ടാണ് അവർ ഉണർന്നത് . ഓടിയെത്തുമ്പോഴേക്കും ഒരു ഹത ഭാഗ്യനെയും കൊണ്ട് ഒരു സിംഹം ഓടി മറയുന്നത് മാത്രമേ അവർക്ക് കാണുവാൻ കഴിഞ്ഞുള്ളു . പിന്നീടുള്ള ദിവസങ്ങൾ ഭീതി ജനകമായിരുന്നു . ഇന്ത്യക്കാരുടെ മാംസത്തിന്റെ രുചി പിടിച്ച സിംഹങ്ങൾ സംഹാര താണ്‍ഡവമാടി. സിംഹങ്ങളെ ഓടിക്കുവാൻ കൂടരങ്ങൾക്ക് ചുറ്റും തീ കൂട്ടി …… പാട്ടയും ചെണ്ടയും കൊട്ടി ശബ്ദമുണ്ടാക്കി ….കമ്പുകൾ കൂട്ടിയിട്ട് ബോമ ഉണ്ടാക്കി …മുള്ളുകൾ കൊണ്ട് വേലികൾ നിർമ്മിച്ചു …. പക്ഷെ എല്ലാം നിഷ്ഫലം !

പിന്നീടുള്ള മാസങ്ങളിൽ ഏകദേശം 135 ഓളം ആളുകളെയാണ് സിംഹങ്ങൾ ഭക്ഷണമാക്കിയത് ! ജോലിക്കാർ കൂട്ടത്തോടെ പ്രാണനും കൊണ്ട് ഓടി രക്ഷപെടുവാൻ തുടങ്ങിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു . അതോടെ പാറ്റെർസണ്‍ രംഗത്തിറങ്ങി . വിശധമായ നിരീക്ഷണത്തിൽ രണ്ടു ആണ് സിംഹങ്ങളാണ് പ്രതികൾ എന്ന് മനസ്സിലായി . അങ്ങിനെ ഒരു ദിവസം ഇതിൽ ഒരു സിംഹം സായിപ്പിന്റെ കണ്ണിൽ പെട്ടു . ആദ്യ വെടി അവന്റെ പുറം കാലിനാണ് കൊണ്ടത്‌ . അതും കൊണ്ടവൻ പുൽ മേട്ടിലേക്ക് മറഞ്ഞു . പക്ഷെ രാത്രിയിൽ തിരികെ എത്തിയ ആ മൃഗം പാറ്റെർസണെ ആക്രമിക്കാൻ ഒരുമ്പെട്ടു . സായിപ്പിന്റെ അടുത്ത വെടി കൃത്യം അവന്റെ ചങ്ക് തന്നെ തുളച്ചു കയറി . അത് 1898 ഡിസംബർ ഒൻപതിന് ആയിരുന്നു
പിറ്റെന്നു കാലത്തെ ടെന്റിനു കുറച്ചു ദൂരെയായി ഒന്നാം സിംഹത്തിന്റെ ജഡം കാണപ്പെട്ടു. ഒൻപതടി നീളമുണ്ടായിരുന്ന അവനെ എട്ടു പേർ ചുമന്നാണ് ക്യാമ്പിൽ എത്തിച്ചത് . ഇരുപത് ദിവസങ്ങൾക്കു ശേഷം രണ്ടാമനും അദേഹത്തിന്റെ തോക്കിനിരയായി . പക്ഷെ അവനെ വീഴ്ത്താൻ ഒൻപതു ബുള്ളറ്റുകൾ ചിലവാക്കേണ്ടി വന്നു .

അതോടെ മടങ്ങി പോയ ജോലിക്കാരൊക്കെ തിരികെ വരികെയും , പാലത്തിന്റെ നിർമ്മാണം 1899 ഫെബ്രുവരിയിൽ തീർക്കുകയും ചെയ്തു . വെടിവെച്ചു വീഴ്ത്തിയ സിംഹങ്ങളുടെ തൊലി ശ്രദ്ധാപൂർവ്വം ഉരിഞ്ഞെടുത്ത പാറ്റെർസണ്‍, അവ തന്റെ വീട്ടിലെ കാർപ്പെറ്റ് ആയി 25 കൊല്ലം ഉപയോഗിക്കുകയും ചെയ്തു . പിന്നീട് 1924 ൽ 5000 ഡോളറിനു #Chicago Field Museum ന് വിൽക്കുകയുണ്ടായി . അവിടെ അവർ അത് ഭംഗിയായി സ്റ്റഫ് ചെയ്ത് വെച്ചിരിക്കുന്നത് ഇപ്പോൾ ചെന്നാലും കാണുവാൻ സാധിക്കും

Advertisements

തന്റെ ആഫ്രിക്കൻ അനുഭവങ്ങൾ ഒരു പുസ്തകമാക്കി 1907 ൽ The #Man-Eaters of Tsavo എന്ന പേരിൽ പാറ്റെർസണ്‍ പ്രസിദ്ധീകരിക്കുക ഉണ്ടായി . ഇതിനെ തുടർന്ന് #Bwana Devil (1952) എന്ന ചിത്രവും പിന്നീട് 1996 ൽ The Ghost and the Darkness എന്ന ചിത്രവും 2007 ൽ Prey എന്ന സിനിമയും സാവോ സിംഹ കഥ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ