കൂറ്റന്‍ പാറകള്‍ കൊണ്ട് ഉണ്ടാക്കിയ നിര്‍മ്മിതികളെ ആണ് megalithic എന്ന് വിളിക്കുന്നത് . ഈജിപ്ത്തിലെ പിരമിഡുകള്‍ ഇത്തരം നിര്‍മ്മിതികള്‍ ആണ്. എന്നാല്‍ ഈജിപ്ഷ്യന്‍ പിരമിഡുകളുടെ മാഹാത്മ്യം ഇന്‍ഡോനേഷ്യ തട്ടിയെടുക്കുമോ എന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. Gunung Padang എന്ന കൂറ്റന്‍ മെഗാലിതിക് സൈറ്റ് കണ്ടുപിടിച്ചതോടു കൂടിയാണ് ഈസംശയം ഉടലെടുത്തത് . കാരണം മറ്റൊന്നുമല്ല, താഴെക്കാണുന്ന , നൂറുമീറ്ററോളം ഉയരമുള്ള മലയുടെ ഉള്ളില്‍ ഒരുകൂറ്റന്‍ പിരമിഡ് മറഞ്ഞിരിപ്പുണ്ട് എന്ന ചില ചരിത്ര […]
Daily Archives: September 4, 2018
“ബുദ്ധിമുട്ടി ” മല കയറി വരുന്ന ഒരു ചെറുപ്പകാരനെയും അതിന് മുകളിൽ അതിലും ബുദ്ധിമുട്ടി വീഡിയോ എടുക്കാൻ ശ്രമിക്കുന്നവരെയും ഈ ചിത്രത്തിൽ നമ്മുക്ക് കാണാം . ഒരു കയറുപോലും ഇല്ലാതെ മല കയറിവരുന്ന ആ ചെറുക്കനാണ് അലക്സ് ഹോന്നോൾഡു് (Alexander J. Honnold). ലോക പ്രശസ്തനായ free solo climber ആണ് ഇദ്ദേഹം ! സോളോ മലകയറ്റം എന്നാൽ ഒറ്റയ്ക്ക് കയറുക എന്നർത്ഥം . എന്നാൽ ഫ്രീ സോളോ ക്ലൈംബിങ്ങ് […]
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ കസിനോ ആണ് സിംഗപ്പൂരിലെ Marina Bay Sands Hotel. അതിന്റെ ഏറ്റവും മുകളിലത്തെ നിലയായ സ്കൈ പാർക്കിൽ (Skypark) നിന്നുള്ള ഒരു ദൃശ്യമാണ് ഈ ചിത്രത്തിൽ കാണുന്നത് ! മാനം മുട്ടെ ഉയരത്തിൽ തുളുമ്പി നിറഞ്ഞൊഴുകുന്ന ഒരു ജലായശയം ! അതിൽ നീന്തി രസിക്കുന്ന ടൂറിസ്റ്റുകൾ …. ഇപ്പോൾ താഴെ പോകും എന്ന രീതിയിൽ അതിന്റെ അരികിൽ നിന്നും വിശാലമായ നഗരം വീക്ഷിക്കുന്ന ആളുകൾ […]
1795 ലെ ഒരു രാത്രി . കാനഡയിലെ Nova Scotia യിലെ കടല്‍ തീരം . Daniel McGinnis എന്ന ചെറുപ്പകാരന് (18) തന്റെ ഫിഷിംഗ് ബോട്ടില്‍ ഏകനായി ഇരിക്കുകയാണ് . എങ്ങും ഇരുട്ട് തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഡാനിയേല്‍ ആ കാഴ്ച്ച കണ്ടത് ! അങ്ങ് എതിര് വശത്ത് കടലില്‍ നിന്നും ഒരു വെളിച്ചം ! ഇടക്ക് മിന്നുന്നുണ്ടോ എന്നൊരു സംശയം . […]
1950 കളുടെ അവസാനം. ചൈനയില്‍ മാവോ ആണ് അധികാരത്തില്‍ (#Mao_Zedong ). എങ്ങിനെയും ചൈനയെ ലോകമുന്നിരയില് എത്തിക്കാനായി അഹോരാത്രം ആലോചനയില്‍ ആണ് അദ്ദേഹം . അതിന്റെ ആദ്യപടിയായി#Great_Leap_Forward എന്നൊരു പദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചു (1958 to 1961). എല്ലാ മേഖലയിലും ഉള്ള മുന്നേറ്റം ആയിരുന്നു ലക്ഷ്യം . അതിന്റെ ഭാഗമായി കാര്‍ഷിക മേഖല എങ്ങിനെ മെച്ചപ്പെടുത്താം എന്ന് ചര്‍ച്ച ചെയ്യുവാനായി ഒരു യോഗം വിളിച്ചു ചേര്‍ത്തു . ബുദ്ധിജീവികളും ശാസ്ത്രഞ്ജരും എല്ലാം മേശക്കു […]
കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ പിതാവ് സ്വയം കഴിച്ചില്ലെങ്കിലും കുട്ടികള്‍ക്ക് ബ്രെഡില്‍ തേച്ചു കൊടുത്തിട്ടുണ്ടാവും ഈ ചോക്കലേറ്റ് നിറമുള്ള പേസ്റ്റ് . ഏതു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നാലും ഒരു വരി നിറച്ച് ഇരിപ്പുണ്ടാവും ഇത് . പറഞ്ഞു വരുന്നത് Nutella യെ പറ്റി ആണ് . 3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിയുന്നത് ! മിക്ക വിദേശ സ്കൂളുകളുടെയും പ്രഭാത മെനുവിലെ പ്രധാന ഐറ്റം നൂട്ടെല്ലാ […]
ഐസ് കൊണ്ടുള്ള ചെറു കെട്ടിടങ്ങളും ഹോട്ടലുകളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട് , പ്രത്യേകിച്ച് ഉത്തര ധ്രുവത്തിനോടടുത്തുള്ള പട്ടണങ്ങളില്‍ . ഫിന് ലാന്‍ഡില്‍ ഉള്ള ഐസ് ബാര്‍ ലോക പ്രശസ്തമാണ് . എന്നാല്‍ ഇവക്കെല്ലാം ഒരു പ്രത്യേകത ഉണ്ട് . വേനല്‍ക്കാലത്ത് ഈ കെട്ടിടങ്ങള്‍ എല്ലാം ഉരുകും ! മിക്ക ഐസ് നിര്‍മ്മിതികളും എല്ലാ മഞ്ഞു കാലത്തും വീണ്ടും കെട്ടിപ്പൊക്കല്‍ ആണ് പതിവ് . സ്വീഡനിലെ ഐസ് ഹോട്ടല്‍ ഇതിനു […]
ഒരു പട്ടണത്തിലെ എല്ലാവരും ഒരു കെട്ടിടത്തില്‍ താമസിക്കുക ! സ്കൂളില്‍ പോകാന്‍ പോലും പുറത്തിറങ്ങേണ്ട ! സ്കൂള്‍ ഒരു ടണല്‍ വഴി കെട്ടിടവും ആയി ബന്ധിപ്പിച്ചിരിക്കുകയാണ് ! മഞ്ഞു മൂടിയ അലാസ്കയിലെ Whittier (60°46′27″N 148°40′40″W) പട്ടണത്തിനാണ് ഈ സവിശേഷതകള്‍ ഒക്കെയും ഉള്ളത് . ശീര്‍ഷകത്തില്‍ സ്വല്പ്പം അതിശയോക്തി ഇല്ലാതില്ല . പക്ഷെ സംഗതി വാസ്തവം ആണ് . അലാസ്കയിലെ ഒരു ചെറു പട്ടണം ആണ് Whittier. രണ്ടാം ലോക […]
ഒരു പൂവ് കണ്ടിട്ട് , അത് വരെ മനുഷ്യന് കണ്ടിട്ടില്ലാത്ത ഒരു ശലഭം വന്നാണ് ഇതിന്റെ പൂവ് കുടിക്കുന്നത് എന്ന് പ്രവചിക്കുക ! ഇത്തരം വളരെ രസകരമായ ഒരു ചരിത്രമാണ് ബെത് ലഹേമിലെ ഓര്‍ക്കിഡ് എന്നും ക്രിസ്തുമസ് ഓര്‍ക്കിഡ് എന്നും അറിയപ്പെടുന്ന ഡാര്‍വിന്റെ ഓര്‍ക്കിഡിനു (Darwin’s orchid) പറയുവാനുള്ളത് . 1798 ല്‍ ആണ് ഈ പൂവ് ആദ്യമായി ശാസ്ത്രലോകത്തിനു മുന്പില് എത്തുന്നത് (By French botanist Louis-Marie Aubert […]
മനുഷ്യനല്ലേ… അബദ്ധം പറ്റും . പക്ഷെ ആ അബദ്ധത്തില്‍ നിന്ന് ഉണ്ടായത് രണ്ടു നദികളും ഒരു കൂറ്റന്‍ തടാകവും ആണെങ്കിലോ ? സംഭവം നടന്നത് 1905 ല്‍ അമേരിക്കയില്‍ ആണ് . തെക്കന്‍ കാലിഫോര്‍ണിയന്‍ ഭാഗങ്ങളില്‍ ചരിത്രാതീത കാലത്ത് ഒരു ഭീമന് തടാകം ഉണ്ടായിരുന്നു . Cahuilla എന്നാണ് ഇപ്പോള്‍ അതിന്റെ വിളിപ്പേര് . ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ പില്ക്കാലത്ത് അത് വറ്റിപ്പോയി . അത് നിലനിന്നിരുന്ന സ്ഥലത്ത് ഒരു വലിയ […]
വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത് . ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള എല്ലാ പ്രത്യേകതകളും , സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; […]
ഇന്തോനേഷ്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് ആണ് Flores ( പോര്‍ത്തുഗീസ് ഭാഷയില്‍ പൂക്കള്‍ എന്നര്‍ത്ഥം ). 2003 ല്‍ അവിടെ പര്യവേഷണവും ഉത്ഖനനവും നടത്തിയിരുന്ന ഒരു കൂട്ടം ഗവേഷകര്‍ അക്കൂട്ടത്തില്‍ Liang Bua എന്ന ഗുഹയിലും എത്തി ചേര്‍ന്നു . അവിടുത്തെ ചുണ്ണാമ്പ് പാറകളില്‍ ചരിത്രം തിരഞ്ഞ അവര്‍ക്ക് മുന്പില് ഒരു എല്ലിന് കഷ്ണം പ്രത്യക്ഷപ്പെട്ടു . ഒറ്റ നോട്ടത്തില്‍ ചരിത്രാതീതകാലത്തെ ആവാം എന്ന് അനുമാനിച്ച അവര്‍ ആ […]
പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന Titicaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന് തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് . അതിലൊന്നാണ് Taquile ദ്വീപ് . അവിടെയിപ്പോള്‍ ഒരു ആഘോഷം നടക്കുകയാണ് . “fiesta of Santiago” എന്നാണ് അതിന്റെ സ്പാനിഷ് നാമം . അതായത് വിശുദ്ധ ജെയിംസിന്റെ (യോഹന്നാന് ) പെരുന്നാള്‍ . വിവിധ രീതികളില്‍ […]
1967 ഏപ്രില്‍ ഇരുപത്തി രണ്ട് . സ്ഥലം ഇന്നത്തെ കസാക്കിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോം (Baikonur Cosmodrome). റഷ്യന്‍ ജനത മുഴുവനും സോവിയറ്റ് യൂണിയന് നിലവില്‍ വന്നതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് . എന്നാല്‍ ലോകത്തിലെ തന്നെ ആദ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂറിലെ ശാസ്ത്രഞ്ഞര് മറ്റു ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കാരണം മറ്റൊന്നുമല്ല സോവിയറ്റ് യൂണിയന്റെ സോയുസ് ഒന്ന് (Soyuz 1) എന്ന ബഹിരാകാശ വാഹനം മണിക്കൂറുകള്‍ക്കകം […]
ആകെ മുന്നൂറില്‍ താഴെ ആളുകള്‍… താമസിക്കുന്നത് ഒരുമഹാസമുദ്രത്തിന്റെ നടുക്ക്., ഒരു ഒറ്റപ്പെട്ടദ്വീപില്‍… ഒരുഅഗ്നപര്വ്വതത്തിന്റെകീഴില്… തൊട്ടടുത്തമനുഷ്യവാസം 2430 കിലോമീറ്റര്‍ അകലെ! ആകെ ഒരുഡോക്ടര്, ഒരു സ്കൂള്‍ , ഒരു പള്ളി… ഒന്ന് ചുറ്റിയടിക്കാന്‍ ആകെയുള്ള സ്ഥലം പത്തുകിലോമീറ്റര്‍ !…. പുറംലോകം കാണണമെങ്കില്‍ ഏഴുദിവസം കപ്പല്‍ യാത്ര ചെയ്യണം ! . എന്താ സുഖംഅല്ലെ? ഇതാണ് Tristan da Cunha . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവര്‍ എന്ന ഖ്യാതി അഭിമാപൂര്‍വ്വം കൊണ്ട് നടക്കുന്ന […]
2,700 km2 ഉള്ള കിവു തടാകം ആഫ്രിക്കയിലെ വലിയ തടാകങ്ങളിൽ ഒന്നാണ് . റുവാണ്ടക്കും കോംഗോക്കും (Democratic Republic of the Congo) ഇടയിലാണ് ഇതിന്റെ സ്ഥാനം . ചുറ്റും താമസിക്കുന്ന രണ്ട് മില്ല്യൻ ജനങ്ങളുടെ ആഹാര സ്രോതസ് ഈ തടാകമാണ് . മീനുകളെ കൊത്തുവാൻ തക്കം പാർത്തിരിക്കുന്ന പക്ഷികളും , നൗകകളിൽ ചുറ്റി തിരിയുന്ന ആദിവാസികളും ഇവക്കു താഴെ രസിച്ചു കളിക്കുന്ന മീനുകളും ഏതൊരു തടാകതിലെയും പോലെ ഇവിടെയും […]
ടോക്കിയോ തീരതിനടുത്തുള്ള Miyake-jima ദ്വീപിലെ വിചിത്രമായ ഒരു കല്യാണ ഫോട്ടോ ആണ് ഇവിടെ കാണുന്നത് . ഞെട്ടേണ്ട ! ഒരു ജനത മുഴുവനും ഗ്യാസ് മാസ്ക് വെച്ച് ജീവിക്കേണ്ട അവസ്ഥയെപ്പറ്റി ആലോചിച്ചുട്ടുണ്ടോ ? ബൈക്കിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന നമ്മൾ മലയാളികൾക്ക് ഈ വിഷമം ശരിക്കും മനസ്സിലാകേണ്ടതാണ് . 55.50 km2 വിസ്തീർണ്ണം ഉള്ള ഈ ദ്വീപിലെ ജനസംഖ്യ മൂവായിരത്തിനടുത്തു വരും . Oyama അഗ്നി പർവ്വതമാണ് […]
എന്റെ പേര് L’Arbre du Ténéré ( Ténéré ലെ മരം )എന്നാണ് . ഞാനൊരു അക്കേഷ്യ മരമാണ് . ഇംഗ്ലീഷിൽ Tree of Ténéré അല്ലെങ്കിൽ Lost Tree എന്നും എന്നെ ആളുകൾ വിളിച്ചിരുന്നു . ഞാൻ ജീവിച്ചിരുന്നത് നൈജർ എന്ന ആഫ്രിക്കൻ രാജ്യത്തിലായിരുന്നു. അന്ന് ഞാൻ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട , ഏകാകിയായ മരമായിരുന്നു. കാരണം ഞാൻ നിന്നിരുന്ന സഹാറാ മരുഭൂമിയിൽ 400km നു അപ്പുറവും ഇപ്പുറവും […]
ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ച് , പിന്നീട് കരീബിയൻ രാജ്യമായ ഹെയ്തിയുടെ സംസ്കാരത്തിൽ ലയിച്ച് ചേർന്ന, സത്യവും മന്ത്രവാദവും മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസമാണ് സോംബി . മരിച്ചു പോയ ആത്മാക്കളെ മന്ത്രവാദികൾ തിരികെ വിളിച്ച് വീണ്ടും ജീവിപ്പിക്കുകയും പിന്നീട് അവരെ അടിമപ്പണി ചെയ്യിപ്പിക്കുയും ചെയ്യുന്നതാണ് ഒട്ടു മിക്ക സോംബി കഥകളുടെയും തിരക്കഥ . പിന്നീടു എപ്പോഴെങ്കിലും ഇവർ “ശരിക്കും” മരിക്കുകയും ചെയ്യും . ഒരിക്കൽ തിരികെ വിളിച്ച ആത്മാവിനെ […]
ലോകത്ത് വളരെ കുറച്ചു മനുഷ്യ വര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇത്തരം മര വീടുകളില്‍ താമസിക്കുന്നത് . പക്ഷെ ഇത്രയും ഉയരത്തില്‍ വീട് കെട്ടി താമസിക്കുന്ന വര്‍ഗ്ഗങ്ങള്‍ രണ്ടെണ്ണം മാത്രമേ ഉള്ളൂ . Korowai വര്‍ഗ്ഗവും Kombai വര്‍ഗ്ഗവും . രണ്ടു കൂട്ടരും ഇന്തോനേഷ്യയുടെ കീഴില്‍ ഉള്ള പാപ്പുവ പ്രവിശ്യയില്‍ ആണ് ഉള്ളത് ( ഇത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യ ആണ് ). 1970 കളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ കണ്ടെത്തും വരെയും […]
വടക്കൻ മിഷിഗണിലാണ് ഇത്തരമൊരു മരം ശ്രദ്ധയിൽപെട്ടിരിക്കുന്നത്. പ്രശസ്തമായ മൊണാർക്ക് ശലഭങ്ങളാണ് മരത്തിന്റെ ചതിയറിയാതെ പോയി വീഴുന്നത് . വഴിയരികിലും മറ്റും സാധാരണകാണുന്ന black swallow-wort എന്ന മരമാണ് വില്ലൻ . മൊണാർക്ക് ശലഭങ്ങളെ ആകർഷിക്കുന്ന ഈ മരത്തിൽ അവറ്റകൾ വന്ന് മുട്ടയിടും . പക്ഷെ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ മുഴുവനും അപ്പാടെ നശിച്ചുപോകും . മരത്തിൽ നിന്നും പൊടിയുന്ന വിഷമയമായ കറയാണ് പുഴുക്കളുടെ ജീവനെടുക്കുന്നത് . സങ്കീർണ്ണമായ വേരുകളുള്ള ഈ […]
അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒന്നര മില്യൺ വർഷങ്ങൾക്ക് മുൻപ് വരെ മേഞ്ഞുനടന്നിരുന്ന തുമ്പിക്കയ്യന്മാരാണ് ഇവർ . പിന്നീട് നമ്മുടെ ആനകളാണ് ഭൂമിയിൽ ഇവരുടെ സ്ഥാനം കൈയടക്കിയത് . തെക്ക് ചിലി വരെയും ഇവർ എത്തിയിരുന്നു എന്ന് ഫോസിൽ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു .