ഡാര്‍വിന്റെ വിഖ്യാതമായ ഒരു അനുമാനം

ഡാര്‍വിന്റെ വിഖ്യാതമായ ഒരു അനുമാനം 1

ഒരു പൂവ് കണ്ടിട്ട് , അത് വരെ മനുഷ്യന്‍ കണ്ടിട്ടില്ലാത്ത ഒരു ശലഭം വന്നാണ് ഇതിന്‍റെ പൂവ് കുടിക്കുന്നത് എന്ന് പ്രവചിക്കുക ! ഇത്തരം വളരെ രസകരമായ ഒരു ചരിത്രമാണ് ബെത് ലഹേമിലെ ഓര്‍ക്കിഡ് എന്നും ക്രിസ്തുമസ് ഓര്‍ക്കിഡ് എന്നും അറിയപ്പെടുന്ന ഡാര്‍വിന്റെ ഓര്‍ക്കിഡിനു (Darwin’s orchid) പറയുവാനുള്ളത് . 1798 ല്‍ ആണ് ഈ പൂവ് ആദ്യമായി ശാസ്ത്രലോകത്തിനു മുന്‍പില്‍ എത്തുന്നത്‌ (By French botanist Louis-Marie Aubert du Petit-Thouars ) . പൂവിന്‍റെ പിറകില്‍ ഉള്ള തേന്‍ അറ (Spur) യുടെ പ്രത്യകത അന്നേ പലരും ശ്രദ്ധിച്ചിരുന്നു . കാരണം ഇതിനു സാധാരണയില്‍ കവിഞ്ഞും നീളം ഉണ്ടായിരുന്നു . മഡഗാസ്കറില്‍ മാത്രം കാണപ്പെടുന്ന ഇത്തരം ഒരു ഓര്‍ക്കിഡ് പുഷ്പം സാക്ഷാല്‍ ചാള്‍സ് ഡാര്‍വിന് ആരോ അയച്ചു കൊടുത്തു (1862) . ഇതിന്‍റെ അസാമാന്യ നീളമുള്ള തേനറ കണ്ടു ഡാര്‍വിന്‍ അത്ഭുതം കൂറി !

Advertisements

ഇതില്‍ നിന്നും ഏതെങ്കിലും ഒരു പറവ തേന്‍ കുടിക്കാന്‍ എത്തിയെങ്കില്‍ മാത്രമേ ഈ ചെടിയുടെ പരാഗണം നടക്കുകയുള്ളൂ എന്ന് ഡാര്‍വിന് മനസ്സില്‍ ആയി . പാറ്റയുടേത് പോലെ (പക്ഷെ നീളം വളരെ കൂടിയ ) നീണ്ട കൊമ്പുകൾ (proboscis) ഉള്ള ഒരു ശലഭത്തിനു മാത്രമേ ഇതിൽ നിന്നും പരാഗണം നടത്താൻ കഴിയൂ എന്ന് ഡാർവിൻ അനുമാനിച്ചു . പക്ഷെ അങ്ങിനെ ഒരു പറവയെ ആരും അതുവരെ മഡഗാസ്കറില്‍ കണ്ടെത്തിയിട്ടില്ല താനും ! പക്ഷെ ആ ശലഭത്തിന്റെ കൊമ്പിന് അസാധാരണ നീളം (“astonishing length” ) കാണുമെന്ന് ഡാർവിൻ കുറിച്ച് വെച്ചിരുന്നു . ജോസഫ് ഹുക്കറിനു അയച്ച കുറിപ്പിൽ Good Heavens what insect can suck it”? എന്നാണ് ഡാർവിൻ എഴുതിയിരുന്നത് . കാരണം ആ പൂവിൽ നിന്നും തേൻ കുടിക്കണമെങ്കിൽ പ്രാണിയുടെ കൊമ്പിന് 20–35 cm നീളമെങ്കിലും വേണ്ടിയിരുന്നു ! 1862 ൽ പുറത്തിറങ്ങിയ Fertilisation of Orchids എന്ന പുസ്തകത്തിൽ അദേഹം തന്റെ ഈ അനുമാനം എഴുതിയിരുന്നു .

“This belief of mine has been ridiculed by some entomologists, but we now know from Fritz Müller that there is a sphinx-moth in South Brazil which has a proboscis of nearly sufficient length, for when dried it was between ten and eleven inches long. When not protruded it is coiled up into a spiral of at least twenty windings.” (Darwin 1877)

എന്തായാലും ഡാര്‍വിന്‍ മരിക്കുന്നത് വരെ അങ്ങിനെ ഒരു പ്രാണിയെ ആരും കണ്ടെത്തിയില്ല . പക്ഷെ നീണ്ട 21 കൊല്ലങ്ങൾക്ക് ശേഷം ആ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ന്നു ! Morgan’s sphinx moth (Xanthopan morganii ) എന്ന നിശാ ശലഭത്തെ ശാസ്ത്രലോകം കണ്ടെത്തി !(1903). ഡാർവിൻ പറഞ്ഞ എല്ലാ “ഗുണങ്ങളും ” ഈ ശലഭത്തിനു ഉണ്ടായിരുന്നു . നീണ്ട , കൊമ്പും (proboscis) , കരിയിലയുടെ നിറവും ആയിരുന്നു അതിന് ഉണ്ടായിരുന്നത് . Darwin’s orchid ൽ നിന്നും തേൻ കുടിച്ച് പരാഗണം നടത്തുവാൻ കഴിവുള്ള ഒരേ ഒരു പ്രാണിയാണ് Morgan’s sphinx moth! ഇപ്പോഴും ഇതിന്റെ ശൈശവ കാലത്തെ കുറിച്ച് ശാസ്ത്ര ലോകം അറിഞ്ഞു വരുന്നതേ ഉള്ളൂ ! സസ്യ ശാസ്ത്രത്തിലെ ഏറ്റവും വലിയ അനുമാനം ആയി ആണ് ഡാര്‍വിന്റെ നിഗമനത്തെ ശാത്രലോകം കരുതുന്നത് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ