ഉയരങ്ങളുടെ രാജകുമാരൻ ! – Alex Honnold

ഉയരങ്ങളുടെ രാജകുമാരൻ ! - Alex Honnold 1

“ബുദ്ധിമുട്ടി ” മല കയറി വരുന്ന ഒരു ചെറുപ്പകാരനെയും അതിന് മുകളിൽ അതിലും ബുദ്ധിമുട്ടി വീഡിയോ എടുക്കാൻ ശ്രമിക്കുന്നവരെയും ഈ ചിത്രത്തിൽ നമ്മുക്ക് കാണാം . ഒരു കയറുപോലും ഇല്ലാതെ മല കയറിവരുന്ന ആ ചെറുക്കനാണ് അലക്സ് ഹോന്നോൾഡു് (Alexander J. Honnold). ലോക പ്രശസ്തനായ free solo climber ആണ് ഇദ്ദേഹം ! സോളോ മലകയറ്റം എന്നാൽ ഒറ്റയ്ക്ക് കയറുക എന്നർത്ഥം . എന്നാൽ ഫ്രീ സോളോ ക്ലൈംബിങ്ങ് എന്നാൽ വടവും (Rope) , മറ്റു കയറാൻ ആവശ്യമായ ഉപകരണങ്ങളും ഉപയോഗിക്കാതെ ഉള്ള കയറ്റം എന്നാണ് പറയുക ( ഇവിടെ സുരക്ഷക്കായി കയർ ഉപയോഗിക്കാം എന്നാൽ കയറുന്നതിനായി ഉപയോഗിക്കാറില്ല ). പാറ കയറ്റത്തിൽ അനവധി റെക്കോർഡുകളുടെ ഉടമയാണ് ഹോന്നോൾഡു് . ഇപ്പോൾ മുപ്പതു വയസുള്ള അലക്സിനു അമേരിക്കയിലെ Yosemite ദേശീയോദ്യാനം ആണ് ഇഷ്ട സ്ഥലം . നല്ല കാലാവസ്ഥ ! കൂറ്റൻ പാറക്കെട്ടുകൾ ! അവിടെയുള്ള സർവ്വത്ര പാറക്കൂട്ടങ്ങളും കക്ഷി അള്ളിപ്പിടിച്ച് കയറിക്കഴിഞ്ഞു ! 900 m ഉയരമുള്ള ചെങ്കുത്തായ പാറയായ El Capitan ( The Nose ) രണ്ടു മണിക്കൂർ ഇരുപത്തിമൂന്ന് മിനുട്ട് കൊണ്ടാണ് (2:23:51) വെറും കയ്യിൽ ഹോന്നോൾഡു് കയറി തീർത്ത് റെക്കോർഡ് ഇട്ടത്! ഇങ്ങനെയുള്ള കരിമ്പാറകൾ മാത്രമല്ല സാധാരണ ഗതിയിൽ കയറാൻ പ്രയാസമുള്ള ഏത് ലക്ഷ്യവും അലക്സ് എട്ടുകാലി കയറുന്നത് പോലെ കയറും . ബോർണിയോയിലെ കിനബലു ( Kinabalu) മലയും ദക്ഷിണ അമേരിക്കയിലെ Fitz Roy ഗിരി ശൃംഗവും അലക്സ് ഇങ്ങനെ ചവുട്ടി തള്ളിയ സ്ഥലങ്ങൾ ആണ് . Yosemite Triple Crown എന്നറിയപ്പെടുന്ന മൂന്ന് ദുർഘടങ്ങളായ പാറകൾ (Mt. Watkins, El Capitan, Half Dome ) പതിനെട്ട് മണിക്കൂറുകളും അമ്പതു മിനിട്ടും കൊണ്ട് അള്ളിപ്പിടിച്ച് ” ഓടിക്കയറിയത് ” ഒരു സർവ്വകാല റെക്കോർഡ് ആണ് .

Advertisements
ഉയരങ്ങളുടെ രാജകുമാരൻ ! - Alex Honnold 2
Alex Honnold

പതിനൊന്നാം വയസ്സിൽ ഗ്രാവിറ്റിക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ച അലക്സ് , പത്തൊൻപതാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ പോരാളിയായി മാറി ! കാര്യമായി ഭക്ഷണം ഒന്നും കഴിക്കാത്ത അലക്സ് പക്ഷെ തന്റെ ജീവിതം മുഴുവനും ജീവിച്ച് തീർക്കുന്നത് കൂറ്റൻ കരിമ്പാറകെട്ടുകൾക്കിടയിലും തന്റെ വെളുത്ത Ford Econoline വാനിന്റെ ഉള്ളിലും ആണ് . കഴിഞ്ഞ എട്ടു കൊല്ലങ്ങളായി ഇദ്ദേഹം ഈ വാനിലാണ് ജീവിക്കുന്നത് ! ഒരു വീട്ടിലോ ഫ്ലാറ്റിലൊ ജീവിച്ചാൽ പ്രകൃതിയുമായി തനിക്ക് ഇണങ്ങി ചേരുവാൻ കഴിയില്ല എന്നാണ് ഈ ചെറുപ്പകാരൻ കരുതുന്നത് . മല കയറുവാനും , അവാർഡ് മേടിക്കുവാനും , ഏതെങ്കിലും മീറ്റിങ്ങിൽ മലകയറ്റത്തെ പറ്റി ക്ലാസ് എടുക്കുവാനും വേണ്ടി മാത്രമാണ് ഇദ്ദേഹം തന്റെ വാൻ വിട്ടു പുറത്തുപോകുന്നത് എന്നാണ് സുഹൃത്തുക്കൾ തമാശയായി പറയാറ് ! ഏതെങ്കിലും പാറയുടെ മുകളിൽ ഇരുന്നു പുസ്തകം വായിക്കൽ ആണ് മാറ്റൊരു സ്വഭാവം !. ഒരു ടീ ഷർട്ടും ഒരു ജോഡി ഷൂവും (La Sportiva shoes >> http://goo.gl/5BvzcT) കൈകൾക്ക് ഗ്രിപ്പ് കിട്ടാനുള്ള ചോക്ക് പൊടിയും ആണ് ഒരു മല കയറുമ്പോൾ ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുക ! ഒരു സ്വയം പ്രഖ്യാപിത നിരീശ്വരവാദി കൂടെയാണ് അലക്സ് ഹോന്നോൾഡു് . യുറ്റ്യൂബിൽ ഇദ്ദേഹത്തിന്റെ പേര് തിരഞ്ഞാൽ കാല് തരിച്ചു പോകുന്ന രീതിയിലുള്ള അലക്സിന്റെ പാറകയറ്റം നമ്മുക്ക് കാണാം . തന്റെ Dream Vacation ഏതാണ് എന്ന ചോദ്യത്തിന് അലക്സിന്റെ ഉത്തരം ഇതായിരുന്നു ” I’m living my dream vacation ” !

=================
“safety first, fun second, speed third.” ഇതാണ് അലക്സിന്റെ മുദ്രാവാക്യം !!
=================

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ