മഴയത്തും വെയ് ലത്തും ഉരുകാത്ത മഞ്ഞ് !

മഴയത്തും വെയ് ലത്തും ഉരുകാത്ത മഞ്ഞ് ! 1

ഐസ് കൊണ്ടുള്ള ചെറു കെട്ടിടങ്ങളും ഹോട്ടലുകളും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട് , പ്രത്യേകിച്ച് ഉത്തര ധ്രുവത്തിനോടടുത്തുള്ള പട്ടണങ്ങളില്‍ . ഫിന്‍ ലാന്‍ഡില്‍ ഉള്ള ഐസ് ബാര്‍ ലോക പ്രശസ്തമാണ് . എന്നാല്‍ ഇവക്കെല്ലാം ഒരു പ്രത്യേകത ഉണ്ട് . വേനല്‍ക്കാലത്ത് ഈ കെട്ടിടങ്ങള്‍ എല്ലാം ഉരുകും ! മിക്ക ഐസ് നിര്‍മ്മിതികളും എല്ലാ മഞ്ഞു കാലത്തും വീണ്ടും കെട്ടിപ്പൊക്കല്‍ ആണ് പതിവ് . സ്വീഡനിലെ ഐസ് ഹോട്ടല്‍  ഇതിനു ഉദാഹരണമാണ് . എന്നാല്‍ ഈ പതിവെല്ലാം തെറ്റിച്ചു കൊണ്ട് അലാസ്ക്കയില്‍ ഒരു മഞ്ഞു നിര്‍മ്മിതി വര്‍ഷം മുഴുവനും ഉരുകാതെ നില്‍ക്കുന്നുണ്ട് ! (എമിരേറ്റ്സ് മാളില്‍ Ski Dubai ഉരുകാതെ നില്‍പ്പുണ്ടല്ലോ എന്ന് നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചേക്കാം , പക്ഷെ ഇത് കഥ വേറെ ആണ് ) . Fairbanks നഗരത്തില്‍ നിന്നും ഏകദേശം 60 മൈല്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന Chena Hot Springs റിസോര്‍ട്ടിലെ Aurora Ice Museum ആണ് അത് ! 2005 ജാനുവരിയില്‍ പൂര്‍ത്തിയായ ഈ ഐസ് മ്യൂസിയം നിര്‍മ്മിക്കുവാന്‍ ഏകദേശം ആയിരം ടണ്‍ ഐസ് ഉപയോഗിച്ചിട്ടുണ്ട് . ഇതിനുള്ളിലെ മഞ്ഞു ശില്പ്പങ്ങളെല്ലാം നിര്‍മ്മിച്ചത് പതിനഞ്ചു തവണ World Ice Art Champion ആയ Steve Brice ഉം , ആറു തവണ കിരീടം നേടിയ , അദ്ദേഹത്തിന്‍റെ പത്നി Heather ഉം ചേര്‍ന്നാണ് .

Advertisements

സത്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഐസ് മ്യൂസിയം രണ്ടാമത്തേത് ആണ് . ആദ്യത്തേത് വേനല്‍ക്കാലത്ത് ഉരുകി പോയിരുന്നു (July, 2004). അന്ന് Chena Hot Springs റിസോര്‍ട്ട് ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞതാണ് . പക്ഷെ ഉടമസ്ഥനായ Bernie Karl പിന്മ്മാറാന്‍ തയ്യാറല്ലായിരുന്നു . നിലവില്‍ ഉള്ള എയര്‍ കണ്ടീഷന്‍ സിസ്റ്റംസിന് മഞ്ഞു ഉരുകാതെ നോക്കാന്‍ സാധിച്ചെങ്കിലും , ഐസില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പ്പങ്ങളും മറ്റു നിര്‍മ്മിതികളും നില നിര്‍ത്താന്‍ പറ്റിയിരുന്നില്ല . കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച് തണുപ്പ് കൂട്ടാം എന്ന് വെച്ചാല്‍ റിസോര്‍ട്ടിന്റെ വരുമാനം വെച്ച് അതൊട്ട്‌ മുതലാവുകയും ഇല്ല . (Ski Dubai ഉപയോഗിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 700 Megawatt-hours (MWh) വൈദ്യുതി ആണ് ). അങ്ങിനെ കാള്‍ ചെലവ് കുറഞ്ഞ എയര്‍ കണ്ടീഷന്‍ രീതികളെ പറ്റി പഠിക്കുവാന്‍ തുടങ്ങി . അങ്ങിനെ absorption chiller എന്നൊരു എയര്‍ കണ്ടീഷന്‍ രീതിയെ പറ്റി കാള്‍ അറിഞ്ഞു . ചൂട് വെള്ളം , തണുത്ത വെള്ളം , പിന്നെ അമോണിയ ഇത്രയും ആണ് absorption chiller നു അടിസ്ഥാനമായി വേണ്ടിയിരുന്നത് . ആദ്യത്തേത് രണ്ടും തന്‍റെ റിസോര്‍ട്ടിനു വളരെ അടുത്ത് പ്രകൃതി തന്നെ ഫ്രീ ആയി തരുന്നുണ്ട് എന്ന അറിവാണ് Karl നെ ഏറെ സന്തോഷിപ്പിച്ചത് . തൊട്ടടുത്ത ചൂട് നീരുറവയിലെ (Monument ark hot spring) ജലത്തിന്‍റെ താപ നില 74ºC. അതിനടുത്തുള്ള നദിയിലെ ജലത്തിന്‍റെ താപം 4ºC ! . സന്തോഷിക്കുവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം ? ( അല്ലെങ്കില്‍ ഇത് രണ്ടും ഉണ്ടാക്കാന്‍ വൈദ്യുതി വേണ്ടി വന്നേനെ ! ). പ്രകൃതിയിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തന്‍റെ ഐസ് മ്യൂസിയം ഉരുകാതെ നിര്‍ത്താന്‍ കാളിനു വേണ്ടത് വെറും 33kW വൈദ്യുതി മാത്രം ! അങ്ങിനെ absorption chiller ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ ഐസ് നിര്‍മ്മിതി എന്ന പേര് Aurora Ice Museum സ്വന്തമാക്കി . (അറോറയിലെ അകത്തെ താപ നില -4 ഡിഗ്രീയും Ski ദുബായിലെത് -1 ഡിഗ്രിയും (രാത്രിയില്‍ -6 വരെയും ) ആണ് ) .

Aurora Ice Museum കാണാന്‍ വരുന്ന പതിനായിരങ്ങള്‍ ഇതിനകത്തെ മഞ്ഞു ശില്‍പ്പങ്ങള്‍ ആസ്വദിക്കുവാനും , ഇതിലിരുന്നു Appletini അടിക്കുവാനും (An apple martini (appletini for short) is a cocktail containing vodka and one or more of apple juice, apple cider, apple liqueur, or apple brandy ), രാത്രിയില്‍ മാനത് വിരിയുന്ന ധ്രുവ ദീപ്തി കാണുവാനും മാത്രമല്ല , പ്രകൃതിയെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്ന absorption chiller ന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുവാനും കൂടെയാണ് .

Image via SIGMA Blog – Sigma Corporation of America

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ