ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപും അവിടുത്തെ ജനങ്ങളും!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപും അവിടുത്തെ ജനങ്ങളും! 1

ആകെ മുന്നൂറില്‍ താഴെ ആളുകള്‍… താമസിക്കുന്നത് ഒരുമഹാസമുദ്രത്തിന്റെ നടുക്ക്., ഒരു ഒറ്റപ്പെട്ടദ്വീപില്‍… ഒരുഅഗ്നപര്‍വ്വതത്തിന്റെകീഴില്‍… തൊട്ടടുത്തമനുഷ്യവാസം 2430 കിലോമീറ്റര്‍ അകലെ! ആകെ ഒരുഡോക്ടര്‍, ഒരു സ്കൂള്‍ , ഒരു പള്ളി… ഒന്ന് ചുറ്റിയടിക്കാന്‍ ആകെയുള്ള സ്ഥലം പത്തുകിലോമീറ്റര്‍ !…. പുറംലോകം കാണണമെങ്കില്‍ ഏഴുദിവസം കപ്പല്‍ യാത്ര ചെയ്യണം ! . എന്താ സുഖംഅല്ലെ? ഇതാണ് Tristan da Cunha . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവര്‍ എന്ന ഖ്യാതി അഭിമാപൂര്‍വ്വം കൊണ്ട് നടക്കുന്ന അറ്റ്‌ ലാന്റ്റിക്കിലെ ഒരു ദ്വീപ് !

Advertisements

ഒറ്റപ്പെടല്‍ എന്ന വാക്ക് തീര്‍ത്തും അന്വര്‍ഥമാകുന്ന സ്ഥലമാണ് Tristan Da Cunha എന്ന അറ്റ്ലാന്ട്ടിക് സമുദ്ര ദ്വീപ് . ഏറ്റവും അടുത്ത മനുഷ്യവാസമുള്ള സ്ഥലത്തേക്കുള്ള (Saint Helena islands) ദൂരം വെറും 2430 km!!.ഇനി ഏതെങ്കിലും വന്കരയിലെക്കാണെങ്കില്‍ പിന്നെയും കൂടും (South Africa: 2816 km & South America: 3360 km). ബ്രിട്ടന്റെ Overseas Territory ആയ സെന്റ്‌ ഹെലെന ദ്വീപുകളുടെ (നെപ്പോളിയന്‍ തടവില്‍ കിടന്ന ദ്വീപ് ) കീഴില്‍ south Atlantic Ocean ല് ഉള്ള അഗ്നിപര്‍വത നിബിഡമായ (Queen Mary’s Peak, 2,062 m) ഒരു ദ്വീപു സമൂഹമാണിത്. ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്നവര്‍ എന്ന് അഭിമാനത്തോടെയാണ് ഇവിടെയുള്ള ഏകദേശം 275 പേരും പറയുന്നത്. ഇവര്‍ എല്ലാവരും അടുത്ത ബന്ധുക്കള്‍ ആണെന്നുള്ളതാണ് ഏറെ രസകരം . കാരണം വര്‍ഷങ്ങളായി പുറത്തുനിന്നുംപെണ്ണ് കിട്ടാറില്ല സോറി കെട്ടാറില്ല എന്നതാണ് കാരണം.

പ്രധാന ദ്വീപില്‍ ആണ് (98 km²) തലസ്ഥാനമായ Edinburgh of the Seven Seas സ്ഥിതി ചെയ്യുന്നത് . (സ്കോട്ട്ലന്‍ഡിലെ Edinburgh യുമായി തെറ്റി പോകാതിരിക്കുവാനാണ് ഈ വലിച്ചു നീട്ടല്‍ !) 1506 ല്‍ ഈ ദ്വീപ് കണ്ടുപിടിച്ച പോര്‍ട്ടുഗീസ്‌ നാവികനായ Tristão da Cunha ന്‍റെ പേരില്‍ ആണ് ദ്വീപ് അറിയപ്പെടുന്നത് . മനുഷ്യവാസമില്ലാത്ത Nightingale Island, Inaccessible island, Gough Island എന്നിവയാണ് ഇതില്‍ പെട്ട മറ്റു ദ്വീപുകള്‍ . 5 റൂമുകളുള്ള St. Mary’s School ആണ് ഏക പഠന കേന്ദ്രം. ദക്ഷിണാഫ്രിക്കയിലെ Cape Town ല് നിന്നും 7 ദിവസത്തെ കപ്പല്‍ യാത്രകൊണ്ട് ഇവിടെ എത്തി ചേരാം. (2005 ല് മാത്രമാണ് ഇവര്‍ക്ക് ഒരു ബ്രിട്ടീഷ് പോസ്റ്റ്‌ കോഡ് (TDCU 1ZZ) കിട്ടിയത്! ) ആകെയുള്ള ഒരു ഞണ്ട് ഫാക്ടറി (lobster factory) ആണ് ഏക വ്യവസായ കേന്ദ്രം . ഇവിടെ നിന്നുള്ള (ഞണ്ട് , crayfish) കയറ്റുമതിയും , പിന്നെ കൃഷിയും, സ്റ്റാമ്പ് വില്‍പ്പനയും ആണ് ഇവിടുള്ളവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം .

ആകെയുള്ള 275 പേരും എണ്‍പത് കുടുംബങ്ങള്‍ ആയി ആണ് താമസിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഇവിടെ സാധാരണ ആണ് . (എല്ലാവരും ആംഗ്ലിക്കന്‍ ,കാത്തലിക് ക്രിസ്ത്യാനികള്‍ ആണ് ) തന്മ്മൂലം ആണെന്ന് പറയപ്പെടുന്നു , ഇവര്‍ക്കിടയില്‍ ആസ്മയും ഗ്ലൂക്കൊമയും സാധാരണയാണ് . ഇത്രയം പേരേ നോക്കാന്‍ ഒരു ഡോക്ടറും അഞ്ചാറു നഴ്സുമാരും ആണുള്ളത് . കാര്യമായ അസുഖം വല്ലതും വന്നാല്‍ 2816 കി . മി അകലെയുള്ള കേപ് ടൌണില്‍ ചെല്ലണം ! ഇനി ഞായറാഴ്ച ഒന്ന് ചുറ്റിയടിക്കാം എന്ന് വെച്ചാല്‍ ദ്വീപിനു നെടുനീളെ അകെ പത്തു കിലോമീറ്റര്‍ നീളമേ ഉള്ളൂ !

പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമാണ് ഈ ദ്വീപ് സമൂഹം . ഈ ദ്വീപു സമൂഹത്തിലെ Inaccessible Island ല് മാത്രം കാണപ്പെടുന്ന The Inaccessible Island Rail ആണ് പറക്കാന്‍ കഴിവില്ലാത്ത ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി !!! മറ്റു മനുഷ്യരില്‍ നിന്നുള്ള “ഒറ്റപ്പെടല്‍ ” ആണ് ഈ കുഞ്ഞന്‍ പക്ഷിയെ ഈ നൂറ്റാണ്ടിലും നിലനിര്‍ത്തിയത് (ഇതിലും ചെറുതായിരുന്ന Stephens Island wren എന്ന പക്ഷി കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു ! ). ഇതിനു അടുത്തുള്ള ദ്വീപുകളില്‍ വേറെയും ചില പറക്കാപക്ഷികള്‍ ചിക്കിചികഞ്ഞു നടന്നിരുന്നു (Ascension crake, Saint Helena swamphen), പക്ഷെ കാലത്തെയും , അധിനിവേശത്തെയും ചെറുക്കാന്‍ ഇവക്കായില്ല .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ