ഒരു പട്ടണം മുഴുവനും ഒരു കെട്ടിടത്തില്‍ !

ഒരു പട്ടണം മുഴുവനും ഒരു കെട്ടിടത്തില്‍ ! 1

ഒരു പട്ടണത്തിലെ എല്ലാവരും ഒരു കെട്ടിടത്തില്‍ താമസിക്കുക ! സ്കൂളില്‍ പോകാന്‍ പോലും പുറത്തിറങ്ങേണ്ട ! സ്കൂള്‍ ഒരു ടണല്‍ വഴി കെട്ടിടവും ആയി ബന്ധിപ്പിച്ചിരിക്കുകയാണ് ! മഞ്ഞു മൂടിയ അലാസ്കയിലെ Whittier (60°46′27″N 148°40′40″W) പട്ടണത്തിനാണ് ഈ സവിശേഷതകള്‍ ഒക്കെയും ഉള്ളത് .

Advertisements

ശീര്‍ഷകത്തില്‍ സ്വല്‍പ്പം അതിശയോക്തി ഇല്ലാതില്ല . പക്ഷെ സംഗതി വാസ്തവം ആണ് . അലാസ്കയിലെ ഒരു ചെറു പട്ടണം ആണ് Whittier. രണ്ടാം ലോക മഹായുദ്ധ കാലത്ത് Camp Sullivan എന്ന പേരില്‍ അമേരിക്കയുടെ സപ്ലൈ പോസ്റ്റ്‌ ആയിരുന്നു ഇവിടം . അലാസ്കയില്‍ എത്തുന്ന സൈനികര്‍ എല്ലാം തന്നെ ആദ്യം ഇവിടെ റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു . യുദ്ധാനന്തരം 1960 വരേയ്ക്കും ഇവിടെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു . പിന്നീട് ഇതൊരു ചെറുകിട മത്സ്യബന്ധന തുറമുഖമായി മാറി . അമേരിക്കന്‍ കവി John Greenleaf Whittier ന്‍റെ ബഹുമാനാര്‍ഥം ഇതിനടുത്തുള്ള ഒരു ഗ്ലെസിയരിനു Whittier എന്ന് നാമകരണം ചെയ്യുകയും അത് പിന്നീട് ഈ സ്ഥലത്തിന്‍റെ പേര് ആയി മാറുകയും ആയിരുന്നു . 1953 ലും 1957 ലും പണി തീര്‍ത്ത രണ്ടു വലിയ കെട്ടിടങ്ങള്‍ ആണ് ഇവിടെ ഉള്ളത് . ഇതില്‍ രണ്ടാമത്തേത് (Begich Towers) പതിനാലു നിലകള്‍ ഉള്ള ഒരു കെട്ടിടം ആണ് . ഇപ്പോള്‍ Whittier പട്ടണത്തില്‍ താമസിക്കുന്ന ഏറെക്കുറെ എല്ലാവരും (ഇരുന്നൂറോളം പേര്‍ ) ഇവിടെയും ഇതിനോട് ചേര്‍ന്നുള്ള ഇരുനില കെട്ടിടം ആയ Whittier Manor ലും ആയാണ് താമസിക്കുന്നത് .

1953 ല്‍ നിര്‍മ്മിച്ച രണ്ടാമത്തെ വലിയ കെട്ടിടം ആയ Buckner Building 1964 ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് (അതിനെ തുടര്‍ന്ന് സുനാമിയും ഉണ്ടായി ) ഉപയോഗ്യശൂന്യമായി മാറുകയായിരുന്നു . അതായത് ഇപ്പോള്‍ പട്ടണത്തിലെ എല്ലാവരും തന്നെ Begich ടവറില്‍ ആണ് താമസം . തൊട്ടടുത്തുള്ള സ്കൂള്‍ , Whittier Manor കെട്ടിടവും ആയി ഒരു ടണല്‍ വഴി ബന്ധിപ്പിച്ചിരിക്കുകയാണ് . അതിനാല്‍ തണുപ്പ് കാലത്ത് കുട്ടികള്‍ക്ക് തണുപ്പേല്‍ക്കാതെ ഫ്ലാറ്റില്‍ നിന്നും നേരെ സ്കൂളില്‍ എത്തിച്ചേരാം ! ആകെ 35 കുട്ടികള്‍ ആണ് ഇവിടെ പഠിക്കുന്നത് . ഈ പ്രത്യേകതകള്‍ കൊണ്ടാവണം Whittier പട്ടണം ഇപ്പോള്‍ “city under one roof” എന്നാണ് അറിയപ്പെടുന്നത് .

പട്ടണത്തിന്റെ വെബ്‌ വിലാസം >> http://whittieralaska.gov

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ