Pantanal- ഭൂമിയിലെ ഏറ്റവും വലിയ ചതുപ്പ് നിലം !

Pantanal- ഭൂമിയിലെ ഏറ്റവും വലിയ ചതുപ്പ് നിലം ! 1

ബ്രസീല്‍, പരാഗ്വേ , ബൊളീവിയ എന്നീ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന Pantanal ആണ് ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് നിലം . (The name “Pantanal” comes from the Portuguese word pântano, meaning wetland, bog, swamp, quagmire or marsh) പുല്‍മേടുകളും സാവന്നയും ട്രോപ്പിക്കല്‍ വനവും ഉള്‍പ്പെടുന്ന ഈ വെറ്റ് ലാന്‍ഡ് , ഒരു അത്ഭുത ഭൂമിയാണ്‌ . ഇതിന്‍റെ വടക്ക് ഭാഗത്താണ് അതിവിശാലമായ ആമസോണ്‍ കാടുകള്‍ നിലകൊള്ളുന്നത് . തെക്കുഭാഗതാകട്ടെ Cerrado എന്ന സാവന്നാ മേടുകളും .

അമേരിക്കന്‍ ഭൂഗണ്ടത്തിലെ ഏറ്റവും വലിയ മാംസഭോജിയായ ജാഗ്വാറുകളും , ഏറ്റവും വലിയ പറക്കും തത്തയായ hyacinth macaw ഉം നീളത്തില്‍ ഏറ്റവും വലിയവനായ ഭീമന്‍ നീര്‍നായയും (giant river otter) , തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ മാന്‍ വര്‍ഗമായ marsh deer ഉം ഇവിടെ യഥേഷ്ടം വിഹരിക്കുന്നു . പുഴകളും, ചതുപ്പ് നിലങ്ങളും, ലഗൂണുകളും , തടാകങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നീര്‍ വനത്തില്‍ ആയിരക്കണക്കിന് സസ്യ ജന്തു വര്‍ഗ്ഗങ്ങളാണ് ജീവിക്കുന്നത് . മഴകാലത്ത് ഈ നിലങ്ങളുടെ എന്പതു ശതമാനവും വെള്ളത്തിനടിയില്‍ ആകാറുണ്ട് . അതിനാല്‍ തന്നെ ധാരാളം കണ്ടല്‍ വനങ്ങള്‍ ഇവിടെയുണ്ട് .

Advertisements

വടക്കുള്ള Planalto highlands ല്‍ പെയ്യുന്ന മഴ , പരാഗ്വ നദിയിലൂടെയും കൈവഴികളിലൂടെയും കുതിച്ചു പായുമ്പോള്‍ അടിഞ്ഞു കൂടുന്ന എക്കല്‍ Pantanal ചതുപ്പ് നിലങ്ങളിലാണ് അവസാനം ചെന്ന് ചേരുന്നത് . മൂന്ന് മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ ഇവിടെ വെള്ളം ഉയരാറുണ്ട് . നവംബറിലും മാര്‍ച്ചിലും ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് . ഇത്തരം പ്രകൃതി കാരണം മൂവായിരത്തി അഞ്ഞൂറോളം സസ്യ വര്‍ഗ്ഗങ്ങള്‍ ഇവിടെ തഴച്ചു വളരുന്നുണ്ട്‌ . കൂടാതെ ആയിരത്തോളം പറവ വര്‍ഗ്ഗങ്ങളും നാനൂറോളം മീന്‍ വിഭാഗങ്ങളും ഇവിടെ വിഹരിക്കുന്നു . Yacare caiman എന്ന ചീങ്കണ്ണികളുടെ പറുദീസയാണ് ഇവിടം . ഏകദേശം പത്തുമില്യനോളം ചീങ്കണ്ണികള്‍ വസിക്കുന്ന Pantanal ചതുപ്പ് നിലം ലോകത്തിലെ ഏറ്റവും വലിയ ചീങ്കണ്ണി കോളനി ആണ് !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ചതുപ്പ് നിലം ഇന്ന് കൊടിയ ഭീഷണിയില്‍ ആണ് . ആകെയുള്ള സ്ഥലത്തിന്‍റെ എന്പതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ ആണ് . അവര്‍ അത് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു . വേട്ടയാടല്‍ , കന്നുകാലി വളര്‍ത്തല്‍ , മീന്‍ പിടുത്തം , ടൂറിസം , വന നശീകരണം കൂടാതെ ഇവിടെയുള്ള ഗോള്‍ഡ്‌ മൈനുകളില്‍ നിന്നുള്ള മലിനീകരണം ! …. ഇത് കൂടാതെ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കീടനാശിനി പ്രയോഗവും ! ഇത്രയും പോരെ ഒരു ആവാസവ്യവസ്ഥ നശിക്കാന്‍ ? ഏതായാലും ബ്രസീലില്‍ ആകെ ഉള്ള ചതുപ്പിന്റെ 1,350 ചതുരശ്ര കിലോ മീറ്റര്‍ ഭാഗം PantanalMatogrossense എന്ന പേരില്‍ 1993മുതല്‍ ഒരു ദേശീയ ഉദ്യാനമാക്കി സംരക്ഷിക്കുന്നുണ്ട് . 878.7 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള SESC Pantanal Private Natural Heritage Reserve എന്ന ഒരു പ്രൈവറ്റ് സംരക്ഷിത മേഖലയും ഇതിനടുത്തായി ഇപ്പോള്‍ ഉണ്ട്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ