ഭൂമിയിലെ ഏറ്റവും വിസ്താരമേറിയ ഉപ്പ് തറയാണ് ബൊളീവിയയിലെ Salar de Uyuni. 10,582 ചതു : കിലോ മീറ്റർ ആണ് ഈ ഉപ്പു പാടത്തിന്റെ വിസ്തീര്‍ണ്ണം . 3,656 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉപ്പ് മല പക്ഷെ ഒരു സുന്ദരൻ നിരപ്പ് ഭൂമിയാണ് . ചരിത്രാതീത കാലത്തെ കുറെ തടാകങ്ങൾ വറ്റി വരണ്ടാണ് ഇത് രൂപം കൊണ്ടത് . ജലം ബാഷ്പീകരിക്കപ്പെടുകയും മിച്ചമുണ്ടായിരുന്ന മിനറലുകള്‍ പാറ പോലെ ഉറയ്ക്കുകയും ചെയ്തു .നമ്മുടെ ആനമുടിയെക്കൾ ഉയരമുണ്ടെങ്കിലും ഇതിന്റെ മുകൾ ഭാഗം നല്ല മിനുസമേറിയ നിരപ്പ് ഭൂമിയാണ് . ഏറ്റവും താഴന്ന സ്ഥലവും ഉയർന്ന സ്ഥലവും തമ്മിൽ ഒരു മീറ്റർ താഴെ മാത്രമാണ് ഉയര വ്യത്യാസം! ഇടയ്ക്കുണ്ടാകുന്ന മഴയും വെള്ളപ്പൊക്കവും ആണ് ഇതിനെ ഇത്ര മിനുസമുല്ലതായി നില നിര്‍ത്തുന്നത് . നല്ല മിനുസമുള്ളതിനാൽ പ്രകാശ പ്രതിഫലനവും വളരെ കൂടുതൽ ആണ് . ഈ പ്രത്യേകതകൾ മൂലം ഉപഗ്രഹങ്ങൾ തങ്ങളുടെ അളവ് ഉപകരണങ്ങൾ , പ്രത്യേകിച്ച് ഉയരം അളക്കാനുള്ള അൽട്ടീമീറ്ററുകൾ കാലിബ്രെറ്റ് ചെയ്യുന്നത് Salar de Uyuni നെ ആധാരമാക്കിയാണ് .എന്നാല്‍ ചിലയിടങ്ങള്‍ നമ്മെ പറ്റിക്കുന്ന ട്രാപ്പുകള്‍ ആണ് . ഉപരിതലം നല്ല കട്ടി ആണെങ്കിലും ഉള്ളില്‍ ജലമാവും ഉണ്ടാവുക . വണ്ടി കയറ്റിയാല്‍ പ്രതലം പൊട്ടുകയും വണ്ടിയുള്‍പ്പടെ കൂറ്റന്‍ കുഴിയില്‍ പതിക്കുകയും ചെയ്യും !
ഇവിടെ നിന്നും ഉരുകി വരുന്ന ഉപ്പ് ജലത്തിൽ ആണ് (brine) ലോകത്തിലെ ലിഥിയം (ബാറ്ററിയില്‍ ഉള്ള ) മൂലകത്തിന്റെ 70 ശതമാനവും അടങ്ങിയിരിക്കുന്നത് (9,000,000 ടണ്‍ ). ഏകദേശം പത്തു ബില്ല്യന്‍ ടണ്‍ ഉപ്പ് ആണ് ഇവിടെ ഉള്ളത് . അതില്‍ ഇരുപത്തി അയ്യായിരം ടണ്‍ വര്‍ഷാ വര്‍ഷം ഇവിടെ നിന്നും ഖനനം ചെയ്യുന്നുണ്ട് . പിങ്ക് ഫ്ലെമിങ്ഗോ പക്ഷികളുടെ (James’ flamingo) പ്രധാന പ്രജനന കേന്ദ്രമാണ് ഇത് . കുറച്ചു viscachas മുയലുകളും ആന്‍ഡിയന്‍ കുറുക്കന്‍മ്മാരും ആണ് ആകെയുള്ള ജീവികള്‍ . ഇതിനു ചുറ്റുമുള്ള വിനോദ സഞ്ചാര കെട്ടിടങ്ങളും ഹോട്ടലുകളും ഇവിടെ നിന്നും തന്നെ വെട്ടി എടുത്ത ഉപ്പു ബ്ലോക്കുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് . Salar de Uyuni യുടെ ഒത്ത നടുക്ക് ഉള്ള ഒരു പാറക്കൂട്ടം ആണ് 61 ഏക്കര്‍ ഉള്ള Incahuasi ദ്വീപ് . ഇതിനെ ദ്വീപ് എന്ന് വിളിക്കുന്നത് വിശാലമായ ഉപ്പു മൈതാനത്ത് ഒറ്റപ്പെട്ടു നില്ക്കുന്ന, കള്ളിമുള്‍ ചെടികളുടെ പറുദീസയായ ഒരു സ്ഥലം ആയത് കൊണ്ട് മാത്രം അല്ല , പണ്ട് ഇവിടം തടാകം ആയിരുന്ന കാലത്ത് അതൊരു ദ്വീപ് തന്നെ ആയിരുന്നതു കൊണ്ടും ആണ് ! ഇതിനടുത്ത് തന്നെ Salar de Coipasa എന്ന മറ്റൊരു ഉപ്പ് പീഠഭൂമിയും സ്ഥിതി ചെയ്യുന്നുണ്ട് .