തെറമിൻ – സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം !

തെറമിൻ - സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ! 1

അതെ ! Theremin എന്ന ഈ ഉപകരണം വായിക്കുവാൻ ഇതിൽ തൊടേണ്ട ആവശ്യം ഇല്ല , വെറുതെ ആഗ്യം കാണിച്ചാൽ മതി. 1917 ലെ ആഭ്യന്തര യുദ്ധകാലത്ത് റഷ്യൻ ഗവർമെന്റിന്റെ സഹായത്തോടെ നടത്തി വന്നിരുന്ന , പ്രോക്സിമിറ്റി സെൻസറുകളെ കുറിച്ചുള്ള ഗവേഷണങ്ങൾക്കിടയിലാണ് ഈ സംഗീതോപകരണത്തിന്റെ ജനനം . 1919 ഒക്ടോബറിൽ ഒരു യുവ ഗവേഷകനായിരുന്ന Lev Sergeyevich Termen ( Leon Theremin ) ആണ് പ്രോക്സിമിറ്റി സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ മ്യൂസിക്കൽ ഇൻസ്ട്രമെന്റ് കണ്ടു പിടിച്ചത് . പിന്നീട് അമേരിക്കയിലെത്തിയ ഇദ്ദേഹം 1928 ൽ ഇത് പേറ്റന്റ് ചെയ്യുകയും ചെയ്തു .

Advertisements

ചെവിയോട് ചേർത്ത് വെച്ച് ആരോടെങ്കിലും സംസാരിക്കുമ്പോൾ നമ്മുടെ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ തനിയെ ഓഫാകുന്നത് പ്രോക്സിമിറ്റി സെൻസറിന്റെ സഹായത്തോട് കൂടിയാണ് . സ്വയം പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ വ്യതിയാനത്തിൽ നിന്നാണ് ഇത്തരം മാപിനികൾ തൊട്ടടുത്ത വസ്തുക്കളെ തിരിച്ചറിയുന്നത് . ഇതേ സംവിധാനം തന്നെയാണ് കാർ പിറകിലേക്ക് എടുക്കുമ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് . തെറമിൻ ഉപകരണത്തിൽ അത് വായിക്കുന്ന ആളിന്റെ കരങ്ങളുടെ നീക്കം തിരിച്ചറിയുവാൻ രണ്ട് ആന്റീനകളാണ് ഉള്ളത് . ഒന്ന് ലംബമായും മറ്റൊന്ന് തിരശ്ചീനമായും ഘടിപ്പിച്ചിരിക്കും . സാധാരണ വലം കൈയുടെ നീക്കത്താൽ ശബ്ദത്തിന്റെ ആവൃതിയും ( പിച്ച് ) , ഇടത് കരത്തിന്റെ അനക്കത്താൽ വോളിയവും നിയന്ത്രിക്കാനാവും . ചില ഉപകരണങ്ങളിൽ ഇത് തിരിച്ചും ആകാറുണ്ട് . ഇങ്ങനെയുണ്ടാവുന്ന ഇലക്ട്രിക് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്താണ് സ്പീക്കറുകളിൽ എത്തിക്കുന്നത് . ഒട്ടനവധി ഇംഗ്ലീഷ് , റഷ്യൻ സിനിമകളുടെ പശ്ചാത്തല സംഗീതമൊരുക്കുവാനും എണ്ണമറ്റ ടിവി ഷോകളിലെ തിം മ്യൂസിക്കുകൾ ഒരുക്കുവാനും തെറമിൻ ഉപയോഗിച്ചിട്ടുണ്ട് . 1956 ലെ De Mille ചിത്രമായ The Ten Commandments ൽ തെറമിൻ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് . 1993 ൽ പുറത്തിറക്കിയ Theremin ; An Electric Odyssey എന്ന ഡോക്യുമെന്ററി ഈ ഉപകരണത്തിന് നമ്മുടെ കാലത്തും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട് .

ലിയോൺ തെറമിൻ തന്നെ ഈ ഉപകരണത്തെപ്പറ്റി വിവരിക്കുന്നതും വായിക്കുന്നതും ഈ ലിങ്കിൽ കാണാം >>> https://youtu.be/w5qf9O6c20o

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ