Ocean Atlas- കടലിലെ സുന്ദരി !

Ocean Atlas- കടലിലെ സുന്ദരി ! 1

പതിനേഴ്‌ അടി ഉയരം , അറുപത് ടണ്‍ ഭാരം ! തന്‍റെ ചുമലില്‍ കടലിനെ വഹിക്കുന്ന ഈ ബഹാമിയന്‍ സുന്ദരിയുടെ പേരാണ് “Ocean Atlas” . തനിക്കു കിട്ടിയ ശിക്ഷയായി ഭൂമിയെ ചുമക്കുന്ന ഗ്രീക്ക് ഇതിഹാസ താരമാണ് അറ്റ് ലസ് . തന്‍റെ പുതിയ സൃഷ്ടി പെണ്ണാണ് എങ്കിലും ഭാവത്തില്‍ അറ്റ്‌ ലസിനെ അനുസ്മരിപ്പിക്കും എന്നതിനാല്‍ Jason deCaires Taylor എന്ന കലാകാരന്‍ തന്‍റെ നിര്‍മ്മിതിക്ക് “കടലിലെ അറ്റ്‌ ലസ് ” എന്ന് നാമകരണം ചെയ്യുകയായിരുന്നു . ബഹാമാസിലെ Nassau പ്രവിശ്യയില്‍ Clifton ഹെറിറ്റേജ് നാഷണല്‍ പാര്‍ക്കിലെ കടലിന്‍റെ അടിത്തട്ടില്‍ Sir Nicholas Nuttall Coral Reef Sculpture Garden (CRSG) ല്‍ ആണ് ഈ സുന്ദരി ഇരിക്കുന്നത് . കടലിനടിയിലെ ഏറ്റവും വലിയ പ്രതിമയാണ് ഇതെന്നാണ് ടെയ് ലര്‍ പറയുന്നത് . പല കഷ്ണങ്ങള്‍ ആയി നിര്‍മ്മിച്ച്‌ പലപ്പോഴായി കടലില്‍ ഇറക്കി ആണ് ഇത് സെറ്റ് ചെയ്തത് . *Biorock സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച **PH ന്യൂട്രല്‍ മറൈന്‍ സിമന്‍റ് ഉപയോഗിച്ചാണ് (സാധാരണ സിമന്‍റിന്റെ PH 13 ആണ് ) ഇത് നിര്‍മ്മിച്ചിരിക്കുന്നത് . ( It is ‘grade 2 cement’ which is marine grade, and he mixes sand and micro silica. He also mentions using ‘various other additives’ to make the cement ph neutral, which is important to promote coral growth.) കടലിലെ പായലുകളും , പവിഴപ്പുറ്റുകളും , മറ്റു കോറല്‍ ജീവികളും ഈ പ്രതിമയെ തങ്ങളുടെ വാസസ്ഥലമായി ഉപയോഗിക്കുവാനും , മലിനീകരണ തോത് നന്നേ കുറയ്ക്കുവാനും വേണ്ടിയാണ് ഇത്തരം വിദ്യകള്‍ ഉപയോഗിച്ചിരിക്കുന്നത് . (മെക്സിക്കോയിലെ Cancun Underwater മ്യൂസിയത്തിലെ 460 പ്രതിമകളും ഇതേ വിദ്യ ഉപയോഗിച്ചാണ് Taylor നിര്‍മ്മിച്ചിരിക്കുന്നത് . )

Advertisements

Camilla എന്ന വിദ്യാര്‍ഥിനി ആണ് “Ocean Atlas” നു വേണ്ടി ടെയ് ലറിന്റെ മോഡല്‍ ആയത് . വേലിയിറക്ക സമയത്ത് ഈ പ്രതിമയുടെ പ്രതിഫലനങ്ങള്‍ കടലിനു മുകളില്‍ നിന്ന് കാണുന്നത് നീന്തുന്നവര്‍ക്ക് ഒരു മായക്കാഴ്ച്ചയാണ് . രാത്രിയില്‍ ബോട്ടുകളും മറ്റും വന്ന് ഇടിക്കാതിരിക്കുവാന്‍ ഒരു നീളന്‍ പതാകയും , സൌരോര്‍ജ്ജ ലൈറ്റും ഇതിനു മുകളില്‍ ഘടിപ്പിച്ചിട്ടുണ്ട് . Bahamas Reef Environment Education Foundation കമ്മീഷന്‍ ചെയ്ത ഈ കടല്‍ പ്രതിമ സ്ഥാപിച്ചതിനു പിന്നില്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട് .

1. കടല്‍ ടൂറിസത്തിലെ മുഖ്യ ഇനങ്ങള്‍ ആയ ഡൈവിങ്ങും (scuba diving) , സ്നോര്‍ക്കലിങ്ങും ( snorkeling ) പ്രോത്സാഹിപ്പിച്ചു വരുമാനം വര്‍ദ്ധിപ്പിക്കുക .
2. പ്രകൃത്യാലുള്ള പവിഴപ്പുറ്റുകളിലേക്കുള്ള ടൂറിസം പതുക്കെ പതുക്കെ ഇല്ലാതാക്കുക .
3. പ്രതിമകളില്‍ കടല്‍ ജീവികള്‍ പുതിയൊരു ആവാസവ്യവസ്ഥ സൃഷ്ട്ടിക്കുന്നതിനാല്‍ അത് വഴി കടലിനെ സംരക്ഷിക്കുക .
4. സാധാരണ ജനങ്ങളിലേക്ക് കടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവുകള്‍ എത്തിക്കുക .

Taylor തന്‍റെ ട്വിട്ടരില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു …..“The aim was to show the vital role the local community and especially the younger generation have in conserving the islands’ natural resources”

ഗ്രനേഡ , മെക്സിക്കോ , ബഹാമാസ് തുടങ്ങിയ രാജ്യങ്ങളിലെ അണ്ടര്‍ വാട്ടര്‍ മ്യൂസിയങ്ങള്‍ക്കായി ഇതുവരെ ആയിരക്കണക്കിന് ശില്‍പ്പങ്ങള്‍ Taylor നിര്‍മ്മിച്ച്‌ കടലില്‍ താഴ്ത്തിക്കഴിഞ്ഞു ! കൂടുതല്‍ ചിത്രങ്ങളും അനുബന്ധ വിവരണങ്ങളും കമന്റ് സെക്ഷനില്‍ ഉണ്ട് .

കൂടുതല്‍ അറിയുവാന്‍ ..

Advertisements

1. pH-Neutral Concrete >> www.osti.gov/scitech/servlets/purl/778919
2. Biorock Technology >> www.biorock.net/Technologies/index.html
3. Taylor ന്‍റെ കൂടുതല്‍ വര്‍ക്കുകള്‍ >>>www.underwatersculpture.com/
4. Clifton Heritage National Park ന്‍റെ facebook പേജ് >> www.facebook.com/CliftonHeritage/

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ