ചിത്രത്തില്‍ ആകെ ഒരുമരമേ ഉള്ളൂ എന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ ഒരൊറ്റമരത്തില്‍ നിന്നും പൊട്ടിമുളച്ചു ഉണ്ടായ , എന്നാല്‍ വേര്‍തിരിക്ക പ്പെട്ടിട്ടില്ലാത്ത ശിഖരങ്ങള്ആണ് ഈ കാണുന്നതൊക്കെയും ! അതായത് ഇതെല്ലാം ഒരൊറ്റ മരത്തിന്റെ ഭാഗമാണ്. ആ മരമെവിടെ എന്ന് ചോദിച്ചാല്‍ ” ഞങ്ങള്‍ എല്ലാവരും കൂടെ കൂടിയതാണ് ആ മരം” എന്ന് ഈ കാണുന്ന മരങ്ങള്‍ നമ്മോടു പറയും. ഈ മരത്തിന്റെ( മരങ്ങളുടെ) പേരാണ് പാണ്ടോ! (Pando) . “I spread” എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കാണ് പാണ്ടോ. കമ്പും, തൊലിയും, ഇലയും,വേരും എല്ലാം കൂടെ ആകെ 6,000,000 kg തൂക്കം കണ്ടേക്കാവുന്ന( അനുമാനം) പാണ്ടോ ആണ് കരയിലെ ഏറ്റവും ഭാരംകൂടിയ ജീവനുള്ള വസ്തു!
Pando യുടെ വേരുകളുടെ പഴക്കം 80,000 കൊല്ലമാണ്! മണ്ണിനടിയിലുള്ള ഈ ഒരൊറ്റ വേര് പടലത്തില്‍ നിന്നാണ് ചിത്രത്തില്‍ കാണുന്ന ശാഖകള്‍ (പല വൃക്ഷങ്ങള്‍ എന്ന് തോന്നും വിധം) മുളച്ചിരിക്കുന്നത്.അതായത് ഈ കാണുന്ന എല്ലാ തലപ്പുകള്‍ക്കും കൂടി ഒരൊറ്റ വേരിന്റെ ശ്രുംഖല മാത്രമേയുള്ളൂ! (Clonal colony). 10.000 കൊല്ലമായി Pando പുഷ്പ്പിച്ചിട്ട്. Pando യുടെ ഓരോ സ്റ്റെം (Stem-ചിത്രത്തിലെ “മരങ്ങള്‍”) ഉം മറ്റെതുമായി എല്ലാതരത്തിലും സദൃശ്യനാണ് (meaning, they’re exact clones of one another). USA യിലെ Utah യിലുള്ള Fish Lake ന്റെ സമീപത്തുള്ള Fishlake National Forest ല്‍ ആണ്, Pando നിലകൊള്ളുന്നത്.
Quaking aspen (Populus tremuloides) എന്ന വിഭാഗത്തില്പെട്ടമരമാണ് പാണ്ടോ. കലാകാലങ്ങളില്‍ ഉണ്ടായ ഭീമന് കാട്ടുതീകളെയും വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച് നിലകൊണ്ട അതിബൃഹത്തായ വേരുകളുടെ ശ്രുംഗലയാണ് പാണ്ടോയെ ഇക്കാലമത്രയും ജീവനോടെ നിലനിര്‍ത്തിയത്. വെള്ളപ്പൊക്കവും , കാട്ടുതീയും കഴിയുമ്പോള്‍ പാണ്ടോ വീണ്ടും ഭൂമിക്കടിയില്‍ നിന്നും തലപൊക്കും! 1968 ല്‍ ഗവേഷകനായ Burton V. Barnes ആണ് മണ്ണിനടിയിലെ ഈ വേര് മുത്തച്ഛനെ ആദ്യം തിരിച്ചറിയുന്നത്. 2006 ല്‍ പാണ്ടോയെ ബഹുമാനിച്ച് അമേരിക്ക ഒരുപോസ്റ്റല് സ്റ്റാമ്പും ഇറക്കി. ഇന്ന് 106 ഏക്കറുകളില്‍ ആയി ഏകദേശം 40,000 കുട്ടികളും( stems) ആയി ആണ് പാണ്ടോ നിലകൊള്ളുന്നത്. പാണ്ടോക്ക് ഒടുക്കത്തെ ആയുസ് ആണെങ്കിലും പൊട്ടിമുളച്ചുണ്ടാകുന്ന കുട്ടി വൃക്ഷങ്ങള്‍ക്ക് കൂടിയാല്‍ 130 കൊല്ലത്തെ ആയുസേ ഉണ്ടാവൂ. അത്കഴിയുമ്പോള് അടുത്ത ശിഖരത്തെ പാണ്ടോ മുളപ്പിച്ചിരിക്കും! സമുദ്രനിരപ്പില്‍നിന്നും2,6