കാണാമറയത്തെ നിധി !

കാണാമറയത്തെ നിധി ! 1

4,800 km നീളത്തില്‍ വടക്കേ അമേരിക്ക ആകമാനം വ്യാപിച്ചു കിടക്കുന്ന മലനിരകളാണ്‌ റോക്കി മൌണ്ടന്‍സ്. മലകയറ്റക്കാര്‍ , സൈക്കളോട്ടക്കാര്‍ , മീന്‍ പിടുത്തക്കാര്‍ , വനയാത്രികര്‍ , വേട്ടക്കാര്‍ തുടങ്ങി സകലവിധ സാഹസികരുടെയും പറുദീസയാണ് ഈ മലനിരകള്‍ . പക്ഷെ ഇപ്പോള്‍ പുതിയൊരു ഇനം സാഹസികര്‍ കൂടി റോക്കി മലകളെ ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചിട്ടുണ്ട് . ആരാണന്നറിയെണ്ടേ ? സാക്ഷാല്‍ നിധി വേട്ടക്കാര്‍ !

Advertisements

പലയിനം നിധികളെ പറ്റി നാം കേട്ടിട്ടുണ്ട് എങ്കിലും റോക്കി മലകളില്‍ മറഞ്ഞിരിക്കുന്ന ഈ നിധിക്ക് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട് . ആദ്യ പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ ഈ മലകളില്‍ നിധി കുഴിച്ചിട്ടിരിക്കുന്ന ആള്‍ തന്നെ പറയുന്നു ഞാന്‍ അവിടെ ഒരു നിധി കുഴിച്ചിട്ടുണ്ട് എന്ന് ! അടുത്ത പ്രത്യേകത എന്താണ് എന്നാല്‍ നിധി ഇരിക്കുന്ന സ്ഥലത്തേക്ക് എത്തുവാനായി ധാരാളം സൂചനകള്‍ നിറഞ്ഞ ഒരു കവിത ഈ കുഴിച്ചിട്ട ആള്‍ ഉണ്ടാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇത് വായിച്ചു മനസ്സിലാക്കി ലോകത്തുള്ള ഏതൊരാള്‍ക്കും ഈ നിധി വേട്ടയില്‍ പങ്കെടുത്ത് ഇത് സ്വന്തമാക്കാം ! ഇനി ഈ നിധിയെങ്ങാനും കിട്ടിയാല്‍ എത്രയുണ്ടാവും എന്നറിയേണ്ടേ ? ഏകദേശം ഒരു മില്ല്യന്‍ ഡോളര്‍ !

ഇനി നമ്മുക്ക് നിധി കുഴിച്ചിട്ടിരിക്കുന്ന മഹാനെ പരിചയപ്പെടാം . Forrest Fenn എന്നാണ് ഈ കോടീശ്വരന്റെ പേര് . അമേരിക്കന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷം ( കക്ഷി പഴയ വിയറ്റ്നാം യുദ്ധ പോരാളി കൂടി ആണ് ) ഫെന്‍ ന്യൂമെക്സിക്കോയുടെ തലസ്ഥാനമായ Santa Fe യില്‍ ഒരു ആര്‍ട്ട് ഗ്യാലറി നടത്തിപ്പോരുകയായിരുന്നു . ( മെക്സിക്കോ അമേരിക്കയുടെ അയല്‍രാജ്യവും ന്യൂമെക്സിക്കോ അതിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു അമേരിക്കന്‍ സംസ്ഥാനവും ആണ് ) സകലവിധ പുരാവസ്തുക്കളും ശേഖരിച്ച് തന്‍റെ കടയില്‍ സംഭരിക്കലായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്‍റെ വിനോദം . അത് വന്‍ വിലയ്ക്ക് മറിച്ച് വിറ്റ് അത്യാവശ്യം തുക ഫെന്‍ കൈക്കലാക്കി എന്ന് വേണം കരുതുവാന്‍ . അങ്ങിനെയിരിക്കെ 1988 ല്‍ ഫെന്നിനു ക്യാന്‍സറിന്റെ ആരംഭം കണ്ടു തുടങ്ങി . പതുക്കെ പതുക്കെ തന്‍റെ കടയില്‍ നിന്നും ബിസിനസ്സില്‍ നിന്നും പിന്‍വലിഞ്ഞ അദ്ദേഹത്തിന് ജീവിതം അറുബോര്‍ ആയി തുടങ്ങി . പെട്ടന്ന് തന്നെ തീര്‍ന്നു പോയേക്കാവുന്ന തന്‍റെ ജീവിതത്തിനു യാതൊരു അര്‍ത്ഥവും ഇല്ല എന്നൊക്കെ അദ്ദേഹത്തിന് തോന്നി തുടങ്ങി . എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം . അങ്ങിനെ ലോകം തന്നെ സ്മരിക്കണം . ഈ വിധ ചിന്തകളുമായി ആകുലനായ അദ്ദേഹത്തിന്‍റെ മനസ്സില്‍ പൊടുന്നനെ ഒരുആശയം ഉദിച്ചു ! തന്‍റെ കയ്യില്‍ ഇരിക്കുന്ന വിലപിടിച്ച പുരാവസ്തുക്കളില്‍ ചിലത് ആരും കാണാതെ എവിടെയെങ്കിലും കുഴിച്ചിടുക ! എന്നിട്ട് ഭൂമിയിലെ സകല സാഹസികരെയും അങ്ങോട്ടേയ്ക്ക് ക്ഷണിക്കുക . ചുമ്മാതല്ല , അവിടെ ചെന്ന് പറ്റുവാനുള്ള സകല വിധ സൂചനകളും ഫെന്‍ നല്‍കും . പിന്നെയോ ? കണ്ടുപിടിക്കുന്ന ആളിന് നിധിയും സ്വന്തം !

എല്ലാത്തിനും ഒരു സ്റ്റൈല്‍ വേണ്ടേ ? കഥകളിലെ പോലെ തന്നെ ഒരു നിധി പേടകം (ചെമ്പു കൊണ്ടുള്ളത്, 10*10 inch ) ആദ്യം തന്നെ ഫെന്‍ പണികഴിപ്പിച്ചു . പിന്നീട് ഏകദേശം ഒരു മില്ല്യന്‍ ഡോളര്‍ മൂല്യമുള്ള പുരാവസ്തുക്കള്‍ അതില്‍ നിറച്ചു . ( അതായത് നിധി പേടകത്തില്‍ ഉള്ളത് ഒരു മില്ല്യന്‍ ഡോളര്‍ ക്യാഷ് അല്ല മറിച്ച് വിറ്റാല്‍ മാര്‍ക്കറ്റില്‍ അത്രയും തന്നെ വില കിട്ടുന്ന അമൂല്യ വസ്തുക്കള്‍ ആണ് ഉള്ളത് ) . നിധി നിറച്ചു കഴിഞ്ഞപ്പോള്‍ പേടകത്തിന്റെ ആകെതൂക്കം നാല്‍പ്പതു പൌണ്ട് . പിന്നീട് റോക്കി മലകളില്‍ എവിടെയോ പോയി അത് കുഴിച്ചിട്ടു . ഇത് മറച്ചു വെച്ചിരിക്കുന്ന സ്ഥലം ഫെന്നിന് മാത്രമേ അറിയൂ . ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലും ഇതിനെ കുറിച്ച് യാതൊരു വിധ അറിവുകളും ഇല്ല . അതായത് വര്‍ക്കും ഈ നിധിവേട്ട മത്സരത്തില്‍ പങ്കെടുക്കാം . പിന്നീട് ഫെന്‍ , ഒരു സുന്ദരന്‍ കവിത രചിച്ചു . അതില്‍ ഈ നിധി പേടകം കണ്ടെത്തുവാനുള്ള സകലവിധ സൂചനകളും ഉണ്ട് . പിന്നീട് പബ്ലിക് മീഡിയയില്‍ ഒരു പ്രഖ്യാപനം . പോരെ പൊടിപൂരം ! റോക്കി മലകള്‍ ഉഴുതു മറിച്ചിട്ടാണെങ്കില്‍ പോലും ഇത് കണ്ടു പിടിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഒട്ടനവധി പേര്‍ നിധി തേടിയിറങ്ങി .

ഇതുവരെ വിരലില്‍ എന്നാവുന്നത്ര ആളുകള്‍ ഈ വേട്ടക്കിടയില്‍ മരണപ്പെട്ടിട്ടുണ്ട് . അനേകര്‍ക്ക്‌ ഗുരുതരമായി പരിക്ക് പറ്റി . അപ്പോള്‍ അതാ സംശയാലുക്കള്‍ തലപൊക്കി . ഫെന്‍ കബളിപ്പിക്കുവാണോ ? അങ്ങിനെ അല്ല ഫെന്‍ കളിപ്പിക്കില്ല എന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുകളും ബന്ധുക്കളും ആണയിട്ടു പറയുന്നത് . കൂടുതല്‍ സൂചനകള്‍ ആരാഞ്ഞുകൊണ്ട് ആയിരക്കണക്കിനു മെയിലുകളാണ് ഫെന്നിനു ലഭിച്ചുകൊണ്ടിരിക്കുന്നത് . അവസാനം പൊറുതിമുട്ടി കൂടുതല്‍ സൂചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ബുക്ക്‌ പുറത്തിറക്കി (The Thrill of the Chase >>> https://www.amazon.com/Thrill-Chase-Memoir-For…/…/0967091780) . അതില്‍ ഒരു ട്രഷര്‍ മാപും ഫെന്‍ ഉള്‍പ്പെടുത്തി . ഇതുവരെ ലഭ്യമായ് കാര്യങ്ങള്‍ വെച്ച് കനേഡിയന്‍ അതിര്‍ത്തിക്കും Santa Feയ്ക്കും ഇടയിലെവിടോ അയ്യായിരം അടി മുകളിലാണ് നിധി മറഞ്ഞിരിക്കുന്നത് . എന്തായാലും വര്‍ഷം ആറു കഴിഞ്ഞിട്ടും ആര്‍ക്കും ഇതുവരെ നിധി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . ചിലര്‍ നിധിയുടെ നൂറു അടി വരെ അടുത്ത് എത്തിയിരുന്നു എന്ന് ഫെന്‍ പറയുന്നു . എന്തായാലും ക്യാന്സരില്‍ നിന്നും മോചിതനായ ഫെന്‍ പറയുന്നത് ഇപ്രകാരമാണ് …

“No one knows where that treasure chest is but me,If I die tomorrow, the knowledge of that location goes in the coffin with me.”

Advertisements

അന്വേഷണ തല്പ്പരര്‍ക്ക് സൂചനകള്‍ അടങ്ങിയ ഫെന്നിന്റെ കവിത കൂടി ഇതാ ….

As I have gone alone in there
And with my treasures bold,
I can keep my secret where,
And hint of riches new and old.

Begin it where warm waters halt
And take it in the canyon down,
Not far, but too far to walk.
Put in below the home of Brown.

From there it’s no place for the meek,
The end is ever drawing nigh;
There’ll be no paddle up your creek,
Just heavy loads and water high.

If you’ve been wise and found the blaze,
Look quickly down, your quest to cease,
But tarry scant with marvel gaze,
Just take the chest and go in peace.

So why is it that I must go
And leave my trove for all to seek?
The answers I already know,
I’ve done it tired, and now I’m weak.

So hear me all and listen good,
Your effort will be worth the cold.
If you are brave and in the wood
I give you title to the gold.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ