എഴുകൊല്ലത്തെ ഈജിപ്ഷ്യന്‍ വരള്‍ച്ച

എഴുകൊല്ലത്തെ ഈജിപ്ഷ്യന്‍ വരള്‍ച്ച 1

ഈ തലക്കെട്ട്‌ കണ്ടാല്‍ ആദ്യം ഓര്‍ക്കുക ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം നാല്‍പ്പത്തി ഒന്നാം അധ്യായത്തില്‍ പറയുന്ന ഈജിപ്തിലെ വരള്‍ച്ചയെക്കുറിച്ചായിരിക്കും . യാക്കോബിന്‍റെ മകന്‍ ജോസഫ് , ഫറവോയുടെ സ്വപ്നം വിശദീകരിച്ച് ഈജിപ്തില്‍ വരാന്‍ പോകുന്ന എഴുവര്‍ഷക്കാലത്തെ കൊടും ക്ഷാമം മുന്‍കൂട്ടികാണുന്നതാണ് ബൈബിള്‍ വിവരണം . പൌരാണിക ഈജിപ്തില്‍ സ്വാഭാവികമായും അനേകം തവണ നൈല്‍ നദി വറ്റി വരണ്ടിട്ടുണ്ടാവും അതിലോന്നാവാം ബൈബിളിലെ വിവരണം . ഈജിപ്തിലേയും മെസപ്പെട്ടോമിയയിലെയും അനേകം പുരാതന ലിഖിതങ്ങളില്‍ ഇത്തരം വരള്‍ച്ചകളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് . പക്ഷെ ഇതിലെല്ലാം തന്നെ രസകരമായ ഒരു പ്രത്യേകത ഉണ്ട് ! എല്ലാ വരള്‍ച്ചകളും ഉണ്ടായത് കൃത്യം ഏഴു വര്‍ഷക്കാലം ആണ് ! സത്യത്തില്‍ ഇതെല്ലാം അഞ്ചു മുതല്‍ എട്ടു വര്‍ഷങ്ങള്‍ വരെ ആകാം എന്നാണ് ചരിത്രാകാരന്മ്മാര്‍ പറയുന്നത് . പക്ഷെ എഴുതുമ്പോള്‍ ഏഴ് എന്നേ പകര്‍ത്തൂ . കാരണം ഇസ്രയെലുകാര്‍ ഉള്‍പ്പടെ പഴയ ഈജിപ്ഷ്യന്‍ , അസീറിയന്‍ , ബാബിലോണിയന്‍ , കാനാന്‍ ജനതകളുടെയെല്ലാം വിശ്വാസം അനുസരിച്ച് ഏഴു എന്ന സംഖ്യക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ട് . ചിലര്‍ക്ക് അത് എല്ലാം തികഞ്ഞ പൂര്‍ണ്ണതയുള്ള സംഖ്യയെങ്കില്‍ മറ്റുള്ളവര്‍ക്ക് തികച്ചും പരിശുദ്ധമാണ് . ശാപം വന്നാലും അനുഗ്രഹം വന്നാലും അത് ഏഴു മണിക്കൂറോ , ഏഴു ദിവസമോ , ഏഴു മാസമോ അതുമല്ലെങ്കില്‍ ഏഴു വര്‍ഷങ്ങളോ ആയിരിക്കും എന്നാണ് വിശ്വാസം .

Advertisements

എന്തായാലും ഇത്തരം ഏഴുവര്‍ഷ ക്ഷാമങ്ങളില്‍ ബൈബിളിനു പുറത്തെ വിവരണങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് Famine Stela എന്നറിയപ്പെടുന്ന വരള്‍ച്ചാ ലിഖിതം . ഈജിപ്ഷ്യന്‍ ചിത്ര ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ആലേഖനം നൈലിലെ Sehel ദ്വീപില്‍ നിന്നാണ് കണ്ടെടുത്തത് . നാല്‍പ്പത്തി രണ്ടു കോളങ്ങളില്‍ ഗ്രാനൈറ്റ് ഫലകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ലിഖിതം ക്രിസ്തുവിനും രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് Djoser ഫറവോയുടെ കാലത്ത് നടന്ന കൊടും വരള്‍ച്ചയുടെ കഥയാണ് നമ്മോടു പറയുന്നത് . പക്ഷെ ഇത് എഴുതപ്പെട്ടത് BC 332–31 വര്‍ഷങ്ങളിലോ അല്ലെങ്കില്‍ 205 – 180 BC യില്‍ ടോളമി അഞ്ചാമന്റെ കാലത്തോ ആണ് . ഇതേ Djoser ഫറവോ ആണ് ഈജിപ്തിലെ ആദ്യത്തെ സ്റ്റെപ് പിരമിഡ് നിര്‍മ്മിച്ചത് .

കഥയിങ്ങനെ ആണ് . Djoser ഫറവോ ( Netjerikhet എന്നും പേരുണ്ട് ) തന്‍റെ രാജ്യത്തില്‍ ഉണ്ടായ വരള്‍ച്ചയുടെ കാരണം പ്രധാന പുരോഹിതനായ ഇംഹോട്ടെപ്പിനോട് ആരായുന്നു . പഴയ ദിവ്യ ഗ്രന്ഥങ്ങള്‍ പരത്തി , ഇംഹോട്ടെപ്പ് നൈലിലെ ജലം നിയന്ത്രിക്കുന്നത്‌ Khnum ദേവനാണ് എന്ന് തിരിച്ചറിയുന്നു . പ്രശനപരിഹാരതിനായി ദേവനെ തിരക്കി പോകുന്ന ഇംഹോട്ടെപ്പിന് സ്വപ്നത്തില്‍ Khnum പ്രത്യക്ഷപ്പെടുന്നു . തകര്‍ന്നു കിടക്കുന്ന തന്‍റെ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണം എന്ന ദേവന്‍റെ ആവശ്യം പുരോഹിതന്‍ ഫരവോയെ അറിയിക്കുന്നു . അതോടെ Khnum ന്‍റെ സകല ക്ഷേത്രങ്ങളും പുനര്‍നിര്‍മ്മിക്കുവാന്‍ രാജാവ് ഉത്തരവ് ഇടുന്നു .

സംഭവം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം എഴുതപ്പെട്ട ഈ രേഖയുടെ വിശ്വാസ്യത ഗവേഷകര്‍ക്കിടയില്‍ തര്‍ക്ക വിഷയമാണ് . ടോളമിയുടെ കാലത്ത് വിവിധ ദേവന്മ്മാരുടെ പുരോഹിതന്മ്മാര്‍ തമ്മില്‍ വലിപ്പച്ചെറുപ്പം സംബന്ധിച്ച് തര്‍ക്കം നിലവില്‍ ഉണ്ടായിരുന്നതിനാല്‍ Khnum ന്‍റെ പുരോഹിതന്മ്മാര്‍ തങ്ങളുടെ ദേവന് മേല്ക്കൊയ്മ്മ കിട്ടുവാന്‍ പഴയ ക്ഷാമത്തിന്റെ ക്രെഡിറ്റ് Khnum ന് ചാര്‍ത്തിക്കൊടുക്കുവാന്‍ എഴുതിയതാവാം ഇതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ ചിന്തിക്കുന്നത് . ബൈബിളിലെ വരള്‍ച്ചയുടെ ഈജ്പ്ഷ്യന്‍ വീക്ഷണം ആവാം ഇതെന്നും ചിലര്‍ കരുതുന്നുണ്ട് (Mesha Stele ഇതുപോലെ ഒന്നാണ്. 2 രാജാക്കന്മ്മാര്‍ 3 ആം അധ്യായത്തില്‍ വിവരിക്കുന്ന യുദ്ധത്തില്‍ ഇസ്രായേലിന്‍റെ ശത്രുവായിരുന്ന മേഷ രാജാവ് അതെ യുദ്ധത്തില്‍ താന്‍ വിജയിച്ച ചരിത്രം എഴുതിയിരിക്കുന്നതാണ് മേഷ ശിലാ ഫലകം ) . അതിനാല്‍ ഇംഹോട്ടെപ്പ് , ജോസഫ് തന്നെയെന്നാണ് മറ്റൊരു വിഭാഗം കരുതുന്നത് . തര്‍ക്കങ്ങള്‍ നില നില്‍ക്കുമ്പോഴും Famine Stela ഒരു ചരിത്ര സ്മാരകമായി തന്നെ അവശേഷിക്കുന്നു , കൂട്ടത്തില്‍ ഈജിപ്തിലെ ക്ഷാമങ്ങളും .

വരള്‍ച്ചാ ഫലകത്തിന്റെ പൂര്‍ണ്ണ ഇംഗ്ലീഷ് പരിഭാഷ >>>http://www.touregypt.net/faminestele.htm

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ