സ്കൊട്ട്ലണ്ടിലെ ജുറാസിക് ലോകം !

സ്കൊട്ട്ലണ്ടിലെ ജുറാസിക് ലോകം ! 1

തടാകങ്ങള്‍ ഒരു വിസ്മയലോകമാണ് . വലുതും ചെറുതുമായി ഒട്ടവനവധി തടാകങ്ങള്‍ ഭൂമുഖത്തുണ്ട് . ചിലതിനു ജലം എത്തിക്കുവാന്‍ പുഴകള്‍ ഉണ്ട് . മറ്റുചിലതിന് മിച്ചജലം കൊണ്ടുപോകുവാനും നദികള്‍ കാണും . ഇതൊന്നുമില്ലാത്തവ ഉപ്പുരസം പേറി മരണത്തടാകങ്ങള്‍ ആയി മാറുന്നു . ആഫ്രിക്കയിലെ കിവു പോലുള്ള തടാകങ്ങള്‍ അടിത്തട്ടില്‍ മീഥേനും കാര്‍ബണ്‍ഡയോക്‌സയിഡും പോലുള്ള വാതകങ്ങള്‍ ഗര്‍ഭത്തിലോളുപ്പിച്ച് ശാന്തമായി നിലകൊള്ളുന്നു . ഇത്തരം ചില ആഴമേറിയ തടാകങ്ങള്‍ വേറെയും ചില രഹസ്യങ്ങള്‍ പേറുന്നവയാണ് . അത്തരം ഒന്നാണ് സ്കോട്ട്ലന്‍ഡിലെ Loch Ness. സ്കോട്ട്ലാണ്ടിലെ പുരാതന ഭാഷയായ Scottish Gaelic ഭാഷയില്‍ Loch എന്നാല്‍ തടാകം എന്നാണ് അര്‍ഥം . കൂട്ടത്തില്‍ പറഞ്ഞോട്ടെ ഈ ഭാഷ അറിയാവുന്ന , അല്ലെങ്കില്‍ സംസാരിക്കുന്ന അരലക്ഷത്തോളം പേര്‍ ഇപ്പോഴും അവിടെയുണ്ട് ! സ്കോട്ടിഷ് ഹൈലാന്‍ഡില്‍ ചിലയിടത്ത് ഈ ഭാഷയിലുള്ള ബോര്‍ഡുകള്‍ പോലും ഉണ്ട് . നമ്മുക്ക് Ness തടാകത്തിലേക്ക് വരാം . ഇവിടുത്തെ ഏറ്റവും വലിയ രഹസ്യം ഈ തടാകത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന അല്ലെങ്കില്‍ ചിലരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു പുരാതന ജല സത്വം ആണ് . ഈ വിചിത്ര ജീവി ജലോപരിതലത്തില്‍ തല ഉയര്‍ത്തി നോക്കുന്ന ഫോട്ടോ കൂട്ടുകാരില്‍ പലരും നെറ്റില്‍ കണ്ടിട്ടുണ്ടാവും . Loch Ness Monster എന്നാണ് ഈ ജീവി അറിയപ്പെടുന്നത് . ഇതിനു സമാനമായി സ്കോട്ട്ലന്‍ഡിലെ മറ്റു ചില തടാകങ്ങളിലും കാനഡയിലെ ചില തടാകങ്ങളിലും ഇത്തരം ജീവികളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് . Loch Ness ലെ ഭീകരജീവിയുടെതായ ഫോട്ടോകള്‍ പലതും തട്ടിപ്പാണെന്ന് തെളിഞ്ഞെങ്കിലും ഇത്തരം ഒരു ജീവി ഇല്ല എന്ന് സ്ഥിരീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല . പലയുഗങ്ങളെയും അതിജീവിച്ച് സീലാകാന്ത് (Coelacanth) പോലുള്ള മത്സ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എങ്കില്‍ നെസ് തടാകത്തിലെ ജീവിയും ( ജീവികളും ?) കാണും എന്നാണ് ചിലരെങ്കിലും കരുതുന്നത് . പരമ്പര നില നിര്‍ത്തുവാന്‍ ഒന്നില്‍ കൂടുതല്‍ ജീവികള്‍ ആവശ്യമായ സ്ഥിതിക്ക് നെസ് തടാകത്തിലെ ജീവി ഉണ്ടെങ്കില്‍ തന്നെ കക്ഷി ഒറ്റയ്ക്കാവാന്‍ തരമില്ലെന്നും ചിലര്‍ കരുതുന്നു .

Advertisements

എന്തായാലും Loch Ness Monster ന്‍റെ ആരാധകരെ ഹരം കൊള്ളിച്ചുകൊണ്ട് പുതിയൊരു കണ്ടുപിടുത്തം ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തു . ഫോട്ടോയില്‍ കണ്ടിട്ടുള്ള ജീവിയെപ്പോലെ അല്ലെങ്കിലും അത്തരമൊരു ഭീമന്‍ ജലജീവി ഇതേ തടാകത്തിലും പരിസങ്ങളിലുമായി ജുറാസിക് യുഗത്തില്‍ (170 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ) ജീവിച്ചിരുന്നു എന്നതാണ് ഈ പുതിയ അറിവ് . 1966 ള്‍ ഒരു പവര്‍ സ്റ്റേഷന്‍ മാനേജര്‍ ആയിരുന്ന Norrie Gillies നു ഈ ചരിത്രാതീതകാല ജീവിയുടെ ഫോസില്‍ കിട്ടിയിരുന്നു എങ്കിലും ഈ കഴിഞ്ഞമാസമാണ് ഗവേഷകര്‍ക്ക്‌ കിട്ടിയ അവശിഷ്ട്ടങ്ങള്‍ ഒക്കെ കൂട്ടി യോജിപ്പിച്ച് ഈ ജീവിയുടെ ഒരു ഏകദേശ രൂപം ഉണ്ടാക്കിയെടുക്കുവാന്‍ സാധിച്ചത് . കിട്ടിയ ഫോസില്‍ അനുസരിച്ച് നാല് മീറ്ററില്‍ കൂടുതല്‍ നീളം ഉണ്ടാവാം എന്നാണ് അനുമാനം . ഒരു പക്ഷെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ അത് പത്ത് മീറ്റര്‍ വരെയാകാം . Storr Lochs Monster എന്ന് പേരിട്ടിരിക്കുന്ന ഈ ഭീകരന്‍ മറ്റു ജലജീവികളെയാണ് പ്രധാനമായും ഭക്ഷിച്ചിരുന്നത് . National Museums Scotland ഉം University of Edinburgh യും സംയുക്തമായി ആണ് ഫോസിലുകള്‍ സംയോജിപ്പിച്ച് ജീവിയുടെ പൂര്‍ണ്ണരൂപം നിര്‍മ്മിച്ചെടുത്തത് . അക്കാലത്തുണ്ടായ ഏതോ ലാവാപ്രവാഹത്തില്‍ പെട്ട് മരണമടഞ്ഞതാണ് ഈ ജീവി എന്നാണ് കരുതപ്പെടുന്നത് . ദിനോസറുകള്‍ ഭൂമികുലുക്കി നടന്നിരുന്ന സമയത്ത് കടല്‍ജലം കലക്കി മറിച്ച് മദിച്ചു വാണിരുന്ന Ichthyosaur ഭീമന്‍മ്മാരുടെ വര്‍ഗ്ഗതിലാവാം Storr Lochs ഭീകരനും പെടുന്നത് എന്നാണ് കരുതുന്നത് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ