Erbil കോട്ട – എണ്ണായിരം വർഷങ്ങളായി മനുഷ്യൻ താമസിക്കുന്ന സ്ഥലം

Erbil കോട്ട - എണ്ണായിരം വർഷങ്ങളായി മനുഷ്യൻ താമസിക്കുന്ന സ്ഥലം 1

ഡമാസ്‌ക്കസിനും ജെറീക്കോയ്ക്കും ഒപ്പം , പ്രാചീന മനുഷ്യവാസകേന്ദ്രമായി കരുതപ്പെടുന്ന ഒരു സ്ഥലമാണ് എർബിൽ (Iraq). നിരപ്പിൽ നിന്നും ഏകദേശം മുപ്പത്തിയഞ്ചു മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൺകൂനയാണ് (Tell) എർബിൽ കോട്ട എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലം . ചിത്രത്തിൽ കാണുന്നതുപോലെയുള്ള , ഓവൽ ആകൃതിയിൽ ഉള്ള ഈ കുന്ന് , ഇത്തരത്തിൽ ആരും ഉണ്ടാക്കിയെടുത്ത് അല്ല . നൂറ്റാണ്ടുകളോളം മനുഷ്യൻ താമസിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് ചെയ്ത് ഇത്തരത്തിൽ രൂപപ്പെട്ട് വന്നതാണ് . ക്രിസ്തുവിനും രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപേ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന എബ്‌ലാ ലിഖിതങ്ങളിൽ (Syria) ആണ് ഈ നഗരത്തിന്റെ പേര് ആദ്യമായി പരാമർശിച്ചു കാണുന്നത് . സുമേറിയൻ ക്യൂനിഫോ൦ ലിപികളിൽ എഴുതപ്പെട്ട ഈ രേഖകളിൽ നഗരത്തെ Irbilum എന്നാണു പരാമർശിച്ചിരിക്കുന്നത് . അന്ന് മെസപ്പെട്ടോമിയയിലെ ഏറ്റവും വലിയ കച്ചവട കേന്ദ്രമായിരുന്നു ഈ നഗരം . പിന്നീട് അനേകം മനുഷ്യ സംസ്കാരങ്ങളും , ആക്രമണങ്ങളും ഈ നഗരത്തെ തൊട്ടുതഴുകിപോയി . ഒരു കാലത്തു ക്രിസ്ത്യാനികളുടെയും ജൂതരുടെയും മുഖ്യ ആവാസ കേന്ദ്രമായിരുന്നു ഇത് . 1952 വരെയും ഇതിനു മുകളിൽ ഒരു ജൂത ദേവാലയം ഉണ്ടായിരുന്നു .

Advertisements

ഇന്ന് ഈ കോട്ട പരിരക്ഷിക്കുവാൻ പെടാപ്പാടു പെടുകയാണ് പലരും . അതിനായി ഇതിൽ താമസിച്ചിരുന്ന ഒരു കുടുംബം ഒഴിച്ച് ബാക്കിയുള്ളവരെ എല്ലാം ഇവിടെ നിന്നും കുടിയിറക്കി . മനുഷ്യൻ സ്ഥിരമായി അധിവസിച്ചുകൊണ്ടിരിക്കുന്ന സ്ഥലം എന്ന പേര് കളയാതിരിക്കാനാണ് ഒരു കുടുംബത്തെ അവിടെ നിലനിർത്തിയത് . ബാക്കി തകർന്നു പോയതൊക്കെ കേടുപാടുകൾ തീർത്തു നിലനിർത്തുവാനാണ് അധികൃതരുടെ നീക്കം . പക്ഷെ ഇന്നത്തെ സ്ഥിതിയിൽ ഇത് എത്രനാൾ നിലനിൽക്കും എന്ന് പലർക്കും ആശങ്കയുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ