Fire ecology – കാട്ടുതീയ്ക്ക് ശേഷം

Fire ecology - കാട്ടുതീയ്ക്ക് ശേഷം 1

നമ്മുടെ നാട്ടില്‍ ഇത് കാട്ടുതീയുടെ കാലമാണ് . മനുഷ്യന്‍ ഉണ്ടാക്കിയതും അല്ലാത്തതും ആയി പലഭാഗങ്ങളിലായി വനം ഇപ്പോള്‍ കത്തുന്നുണ്ട് . ലോകത്ത് ഇപ്പോള്‍ എവിടെയൊക്കെ കാട്ടുതീ പടരുന്നുണ്ട് എന്ന് ഈ ലിങ്കില്‍ പോയാല്‍ ലൈവ് ആയി അറിയാം . അത് കണ്ട് ഞെട്ടിയശേഷം വായന തുടരുക …..

Advertisements

http://fires.globalforestwatch.org/map/

ഫയര്‍ എക്കൊളോജി കുറച്ചു നന്നായി തന്നെ നാം അറിയുവാനുണ്ട് . കാര്യങ്ങള്‍ നമ്മുക്കൊന്ന് ഓടിച്ചു നോക്കാം .

തീ പലവിധം

Every fire is unique എന്നതാണ് സത്യം , എങ്കിലും കത്തിപ്പടരുന്നതിന്റെ രീതി അനുസരിച്ച് കാട്ടുതീയെ പലതായി തിരിക്കാം . 25,000 ഏക്കറിന് മുകളില്‍ ഉള്ള വനഭൂമി ഒരു നാമ്പ് പോലും ശേഷിപ്പിക്കാതെ നശിച്ചു എങ്കില്‍ അതിനെ ഒരു large fire എന്ന് വിളിക്കാം . വലിയ മരങ്ങളെ ഒഴിവാക്കി അടിക്കാടുകള്‍ മാത്രമാണ് കത്തിയതെങ്കില്‍ അതാണ്‌ ഏറ്റവും ചെറിയ കാട്ടുതീയ് , പേര് surface fire . എന്നാല്‍ കുറച്ചുകൂടി ചൂട് കൂടിയതും മരങ്ങളുടെ വേരുകള്‍ നശിപ്പിക്കാനും മാത്രം വലുതെങ്കില്‍ ആ തീയെ understory fire എന്നാണ് വിളിക്കുന്നത്‌ . എന്നാല്‍ വേറൊരു ടൈപ്പ് ഫയര്‍ ഉണ്ട് . അതില്‍ വൃക്ഷതലപ്പുകള്‍ മാത്രമാണ് കത്തി നശിക്കുക . അതായത് തീ മുകള് വഴി കത്തിപോകും പേര് crown fire . ഇതില്‍ ഏത് വിഭാഗം തീയ് ആണെങ്കിലും അത് എവിടെ പടരുന്നുവോ അല്ലെങ്കില്‍ എന്തൊക്കെ നശിപ്പിച്ചോ എന്നതിനെ ആശ്രയിച്ചിരിക്കും ആ വനത്തിന്റെ പിന്നീടുള്ള ഉയര്‍ത്തെഴുന്നെല്‍പ്പ് .

കാട്ടുതീ ഗുണകരമാണോ ?

Advertisements

കാട്ടു തീയ് സത്യത്തില്‍ വനത്തില്‍ ഉണ്ടാകുന്ന മഴയും മഞ്ഞും , വെള്ളപ്പൊക്കവും പോലെ കാടിന്‍റെ ഭാഗം തന്നെയാണ് (അത് സ്വാഭാവികമായി ഉണ്ടാകുമ്പോള്‍ മാത്രം ). കാട്ടുതീയെ ആശ്രയിച്ചു പരാഗണം നടത്തുന്ന ചെടികളും വൃക്ഷങ്ങളും ഉണ്ട് ( pyriscence , Pinus contorta) എന്നും കൂടി അറിയുക . Serotiny എന്നാണ് ഈ അടാപ്ട്ടെഷനെ വിളിക്കുക . പുക മൂലമോ ചൂട് മൂലമോ ആണ് ഇവയുടെ കായകള്‍ പൊട്ടിത്തെറിക്കുക . കാട്ടുതീയ്ക്കു ശേഷമുള്ള കാടിന്‍റെ ഘടന അതിനു മുന്‍പുള്ളതിനെ ആശ്രയിച്ചിരിക്കും ! Fire-intolerant ആയുള്ള സസ്യജാലങ്ങള്‍ തീയ്ക്കു ശേഷം ആ വനത്തില്‍ നിന്നും എന്നന്നേയ്ക്കുമായി അപ്രത്യക്ഷമാകും . അല്ലാത്തവ (Fire-tolerant species ) വീണ്ടും നാമ്പെടുക്കും . മൂന്നോമാതൊരു കൂട്ടര്‍ക്ക് (Fire-resistant) തീയ് അത്രയ്ക്ക് ബാധിക്കില്ല . തലയെടുപ്പുള്ള പൈന്‍ പോലുള്ള കൂറ്റന്‍ വൃക്ഷങ്ങളാണ് ഇക്കൂട്ടത്തില്‍ പെടുന്നത് .

ഇനി മൃഗങ്ങളെ ഇതെങ്ങിനെ ബാധിക്കും എന്ന് നോക്കാം . മിക്കതും ഓടിരക്ഷപെടലാണ് പതിവ് . അതിനു കഴിയാതവയും പ്രസവിച്ചും മുട്ടയിട്ടും കൂടുകൂട്ടിയും കഴിയുന്നവയും ചിലപ്പോള്‍ തീയില്‍ പെട്ടേക്കാം . മറ്റൊരു രസം എന്താണെന്ന് വെച്ചാല്‍ പ്രമുഖ ethnoornithologist ( പക്ഷികളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രം ) ആയ Gosford പറയുന്നത് ഇരകളെ പുകച്ചു പുറത്തു ചാടിക്കാന്‍ black kite പോലുള്ള ഇരപിടിയന്‍ പക്ഷികള്‍ തീ പടര്‍ത്താന്‍ സഹായിക്കാറുണ്ട് എന്നാണ് ! (https://goo.gl/1FMIdk). ഉരഗങ്ങളും ഇഴജന്തുക്കളും കുഴിയിലും വെള്ളത്തിലും ഒളിച്ചു രക്ഷപെടാറുണ്ട് .

Secondary succession- പുനര്‍ജീവനം

കത്തിക്കരിഞ്ഞു മണ്ണിലേക്ക് വീഴുന്ന മരങ്ങള്‍ മണ്ണിന്‍റെ പി എച്ച് മൂല്യം കൂട്ടാന്‍ സഹായിക്കും . ഇത് പിന്നീടുള്ള സസ്യജാലങ്ങളുടെ വളര്‍ച്ചക്ക് സഹായകരമാണെന്നാണ് തെളിയുന്നത് . ചെറിയ തോതിലുള്ള തീപിടുത്തം ആണെങ്കില്‍ മണ്ണിന്‍റെ വിളവ്‌ കൂടും എന്നും വലിയ തോതില്‍ ആണ് കാട്ടുതീ പടര്‍ന്നത് എങ്കില്‍ അഞ്ചാറു കൊല്ലത്തേക്ക് ആ മണ്ണില്‍ വലിയ വളര്‍ച്ച ഉണ്ടാകില്ല എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു . മണ്ണിലെക്കിറങ്ങിയ താപമാണ്‌ ഇത് നിയന്ത്രിക്കുന്നത്‌ . മേല്‍ക്കാടുകള്‍ ഇല്ലാതായതോടെ മണ്ണ് കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുകയും ധാധുസമ്പുഷ്ടമാവുകയും ചെയ്യും . പിന്നീടുണ്ടാകുന്ന മഴയില്‍ ജലത്തിന്‍റെ ഒഴുക്ക് ക്രമാതീതമായി ഉണ്ടാവും . തടയാന്‍ മരങ്ങള്‍ ഇല്ലാത്തതാണ് കാരണം . ഇത് ധാധുക്കളും മേല്‍മണ്ണും ഒരേ രീതിയില്‍ വിതരണം ചെയ്യാന്‍ സഹായകരമാവുകയും വിത്തുകളും കായകളും എല്ലായിടത്തും എത്താന്‍ ഗുണപ്പെടുകയും ചെയ്യും . പുല്‍നാമ്പുകള്‍ തളിര്‍ക്കുന്നതോടെ ഓടിപ്പോയ മൃഗങ്ങള്‍ പതുക്കെപ്പതുക്കെ തിരികെയെത്താന്‍ ആരംഭിക്കും .

ഒരു കാര്യം ഉറപ്പാണ്‌ കാട്ടുതീയ്ക്ക് മുന്‍പും അതിനു ശേഷവും ഉള്ള കാടിന്‍റെ ഘടന നന്നേ വ്യത്യാസപ്പെട്ടിരിക്കും . ചില അപൂര്‍വ്വ സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ അതിജീവിക്കാതെ നശിച്ചുപോയേക്കാം .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ